ഇത് ടിവി സനൽജി. യുവമോർച്ച മുൻ കൊല്ലം ജില്ലാ പ്രസിഡന്റ്. അദ്ദേഹത്തിനോടൊപ്പം യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റായി പ്രവർത്തിക്കുവാൻ എനിക്കും അവസരം ലഭിച്ചിട്ടുണ്ട്. കരുനാഗപ്പള്ളി കോഴിക്കോട് സ്വദേശിയാണ് അദ്ദേഹം.നല്ലൊരു പ്രാസംഗികൻ മികച്ച സംഘാടകൻ. കഴിഞ്ഞ ആറു വർഷത്തിലധികമായി ഇദ്ദേഹം പാർട്ടി ചുമതലയില്ലാതെ നിൽക്കുകയാണ്. യുവമോർച്ച ജില്ലാ പ്രസിഡന്റ് ആയി കാലാവധി പൂർത്തിയാക്കിയതിനു ശേഷം അദ്ദേഹത്തിന് ഒരു ചുമതലയും നൽകിയിട്ടില്ല. ഇന്ന് ഞാൻ പങ്കെടുത്ത ഒരു വിവാഹ നിശ്ചയ വേദിയിൽ വെച്ച് അദ്ദേഹത്തെ കാണുവാൻ ഇടയായി. എസ്എൻഡിപി കരുനാഗപ്പള്ളി യൂണിയനിലെ 441 ആം നമ്പർ ശാഖാ സെക്രട്ടറിയാണ് അദ്ദേഹം. ആ ശാഖയുടെ തന്നെ അധീനതയിലുള്ള ഒരു ക്ഷേത്രത്തിന്റെ ഭാരവാഹിയും, തൊട്ടടുത്തുള്ള ഒരു ലൈബ്രറിയുടെ ഭാരവാഹിയും ഇദ്ദേഹമാണ്.തന്റെ ശാഖാ പരിധിയിലെ എല്ലാ ജനങ്ങളുമായി അഭേദ്യമായ ബന്ധം കാത്തുസൂക്ഷിക്കുന്ന ഒരു വ്യക്തിത്വം. ശാഖാ സെക്രട്ടറി എന്നുള്ള നിലയിൽ വിവാഹനിശ്ചയത്തിന് നേതൃത്വം കൊടുത്തതും അദ്ദേഹം തന്നെ.
ഞാനിന്ന് ഇത് എഴുതുവാൻ കാരണം. നമ്മുടെ പല നേതാക്കളും പ്രവാസത്തിന്റെ ഭാഗമായി പല സമുദായ നേതാക്കളെയും കാണാൻ പോകുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ നമ്മുടെ ഇടയിൽ തന്നെയുള്ള ഒരാൾ,തന്റെ പ്രദേശത്ത് സമൂഹവുമായി നല്ല ബന്ധമുള്ള നിലയിൽ ഇരുന്നിട്ട് അദ്ദേഹത്തിനെ ഒന്നും നല്ല നിലയിൽ ഒരു ചുമതല നൽകി പരിഗണിക്കാതെ പോകുമ്പോൾ എനിക്കൊന്നേ ചോദിക്കാനുള്ളൂ. നിങ്ങൾ ആരെയാണ് വളർത്തിക്കൊണ്ടു വരുന്നത് ഈ ജില്ലയിൽ..?
No comments:
Post a Comment