കൊട്ടിയം:കൊട്ടിയംതഴുത്തലയിലെ ഒരു കോളനി കേന്ദ്രമാക്കി പ്രവർത്തിച്ചു വച്ച കഞ്ചാവ് വിൽപ്പന സംഘം പൊലീസിൻ്റെ പിടിയിലായി. ഇവരിൽ നിന്നും ഇരുപതര കിലോയിലധികം കഞ്ചാവും പിടികൂടി.ഒഡീഷ, വിശാഖപട്ടണം എന്നിവിടങ്ങളിൽ നിന്നും കഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തുന്ന സംഘമാണ് പിടിയിലായത്. കൊട്ടിയംതഴുത്തല വി.എസ് ഭവനിൽ അനൂപ്,തഴുത്തല മിനി കോളനിയിൽരാജേഷ്,രതീഷ്, അജ്മീർ ഖാൻ, കുറുമണ്ണ രാജഭവനിൽ അഭിരാജ്, മിനി കോളനിയിൽ ജോൺസൺ എന്ന മാനുവൽ എന്നിവരെയാണ് കഞ്ചാവുമായി ഡാൻസാഫ് ടീമും കൊട്ടിയം പൊലീസും ചേർന്ന് പിടികൂടിയത്. ബുധനാഴ്ച പുലർച്ചെ മൂന്നു മണിയോടെ കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് വിശാഖപട്ടണത്തു നിന്നും സേലം വഴി തെങ്കാശിയിൽ എത്തിയ ഇവർ ബൈക്കിലും, ബസ്സിലുമായികൊട്ടിയത്തേക്ക് വരുന്നതായി വിവരം ലഭിച്ചത്. തുടർന്ന് കൊട്ടിയം പോലീസും ഡാൻസാഫ് ടീമും ചേർന്ന്തഴു ത്തല മിനി കോളനിയിൽ മാനുവൽ എന്ന് വിളിക്കുന്ന ജോൺസൺ നടത്തുന്ന വർഷോപ്പിൽ തിരച്ചിൽ നടത്തിയത് ആദ്യം പ്രതികൾ പോലീസിനെ ചെറുത്ത് നിൽക്കാൻ നോക്കിയെങ്കിലും പോലീസ് ഇവരെ കീഴ്പ്പെടുത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഡാൻസാഫ് ടീമിന് പുറമേ കൊട്ടിയം എസ് എച്ച് ഒ ധർമജിത്ത്, എസ് ഐ നിതിൻ നളൻ, എ എസ് ഐ ഫിറോസ് ഖാൻ, സുരേന്ദ്രൻ, സിപിഒ മാരായരമ്യ, ജാസിം തുടങ്ങിയവരും സംഘത്തിൽ ഉണ്ടായിരുന്നു. പിടിയിലായ പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.ഉൽസവ സീസണിലെ കച്ചവടത്തിനായാണ് ഇവർ കഞ്ചാവു കൊണ്ടുവന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഞ്ചാവ് എത്തിച്ചു വിൽപ്പന നടത്തുന്ന സംഘമാണ് പിടിയിലായതെന്നാണ് വിവരം.
No comments:
Post a Comment