ഇളക്കി മറിച്ചു. ചിന്നകട
ബസ്റ്റാൻഡ് പരിസരത്ത് നടന്ന ഉദ്ഘാടന സമ്മേളനം ബിജെപി ദേശിയ സെക്രട്ടറി
അനിൽ. കെ ആന്റണി
ഉദ്ഘാടനം ചെയ്തു.ദേശിയ നിർവഹക സമിതി അംഗo കുമ്മനം രാജശേഖരൻ
മുഖ്യപ്രഭാഷണം നിർവഹിച്ചു. ബിജെപി ദക്ഷിണമേഖല പ്രസിഡന്റ് കെ.സോമൻ
അദ്ധ്യക്ഷത വഹിച്ചു. ചിന്നക്കട
ബസ്റ്റാൻഡ് പരിസരത്ത് നിന്നും ആരംഭിച്ച കേരള പദയാത്ര മാടൻനടയിൽ സമാപിച്ചു. ആയിരങ്ങൾ പങ്കെടുത്ത പദയാത്രയിൽ പകുതിയിലധികവും സ്ത്രീകളായിരുന്നു. മുത്തുക്കുടകളും വെഞ്ചാമരങ്ങളുമേന്തിയ സ്ത്രീകൾ നരേന്ദ്ര മോദി നടപ്പിലാക്കിയ പദ്ധതികൾ പതിപ്പിച്ച പ്ലക്കാർഡുകൾ കൈകളിലേന്തിയിരുന്നു. മോദിയുടെ ചിത്രം ആലേഖനം ചെയ്ത മുഖംമൂടി ധരിച്ച പ്രവർത്തകർ യാത്രയിൽ അണിനിരന്നു. വിവിധ കേന്ദ്ര സർക്കാർ പദ്ധതികളുടെ നിശ്ചല ദൃശ്യങ്ങളും പദയാത്രയിൽ അണിനിരന്നു.
മോദി സർക്കാരിന്റെ വിവിധ ജനപ്രിയ
പദ്ധതികൾ അനൗൺസ്മെൻ്റ് ചെയ്ത് നിരവധി വാഹനങ്ങളും പദയാത്രയ്ക്ക് അകമ്പടി നൽകി. ചെണ്ടമേളങ്ങളും വാദ്യഘോഷങ്ങളും പദയാത്രയ്ക്ക് പ്രൗഡിയേകി. പദയാത്ര കടന്നു
പോയ വീഥിക്ക് ഇരുവശത്തു നിന്നും ആളുകൾ കെ.സുരേന്ദ്രനെ ആശിർവദിച്ചു. യാത്രയിൽ
വിവിധ കേന്ദ്ര പദ്ധതികളിൽ
അംഗമായവരെയും സുരേന്ദ്രൻ
അഭിസംബോധന ചെയ്തു. കേന്ദ്രസർക്കാരിന്റെ
വിവിധ പദ്ധതികളിൽ പൊതുജനങ്ങളെ
അംഗമാക്കുവാൻ പദയാത്രയോടൊപ്പം
പ്രത്യേകം തയ്യാറാക്കിയ ഹെൽപ്പ് ഡസ്ക്
വാഹനവുമുണ്ടായിരുന്നു. നിരവധി പേരാണ് ഇതിലൂടെ വിവിധ മോദി സർക്കാർ പദ്ധതികളിൽ അംഗങ്ങളായത്. വിവിധ
പാർട്ടികളിൽ നിരവധി പേർ ബിജെപിയിൽ ചേർന്നു. പുതുതായി പാർട്ടിയിൽ ചേർന്നവരെ
കെ.സുരേന്ദ്രൻ സ്വീകരിച്ചു.ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. വി. ടി രമ, സംസ്ഥാന സെക്രട്ടറി രാജീപ്രസാദ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ എസ്. പ്രശാന്ത്, വയ്യ്ക്കൽ സോമൻ, മഹിളമോർച്ച. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. രൂപബാബു, സംസ്ഥാന സമിതി അംഗങ്ങളായ ജി. ഗോപിനാത്, എ. ജി. ശ്രീകുമാർ തുടങ്ങി
എൻഡിഎ മുഴുവൻ നേതാക്കളും ജാഥാ ക്യാപ്റ്റനൊപ്പം പദയാത്രയിൽ പങ്കെടുത്തു.
No comments:
Post a Comment