Friday, 2 February 2024

ദേശിയപാത ചട്ടങ്ങൾ ലംഘിച്ചു കൊണ്ട്കെട്ടിടങ്ങൾ ഉയരുന്നു.നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.

ദേശിയപാത ചട്ടങ്ങൾ ലംഘിച്ചു കൊണ്ട്
കെട്ടിടങ്ങൾ ഉയരുന്നു.നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.

കൊട്ടിയം: ദേശിയപാത ചട്ടങ്ങൾ ലംഘിച്ചു കൊണ്ട് അനധികൃത  
കെട്ടിടങ്ങൾ ഉയരുന്നു നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.
ദേശിയപാത അതോറിറ്റിയുടെ 
നിർദ്ദേശങ്ങൾ അവഗണിച്ചുകൊണ്ട് അലൈൻമെന്റ് കല്ലുകൾ സ്വയം ഇളക്കിമാറ്റി കെട്ടിട ഉടമകൾക്ക് തോന്നിയ രീതിയിൽ ഇടിഞ്ഞുവീഴാറായതും ഒറ്റ നിലകളും ഉള്ളതുമായ കെട്ടിടങ്ങൾ ഉൾപ്പെടെ രണ്ടും മൂന്നും നിലകളായി പണിഞ്ഞു കൊണ്ടും നിലവിലുള്ള ട്രയിനേജ് സംവിധാനത്തോട് ചേർന്ന് കെട്ടിടങ്ങൾ പണിയുന്നതും കരാർ കമ്പനിയ്ക്കും ഉദ്യോഗസ്ഥർക്കും തലവേദനയായി മാറുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഒത്താശയോടുകൂടിയാണ് ഇത്തരം കെട്ടിടങ്ങൾ പണിതുയർത്തിയിട്ടുള്ളത്. നാഷണൽ ഹൈവേ അതോറിറ്റിയുടെ ഉത്തരവ് പ്രകാരം ട്രയിനേജ് സംവിധാനത്തിൽ നിന്നും 
3.60 മീറ്റർ അകലം പാലിച്ചാണ് കെട്ടിടങ്ങൾ നിർമ്മിക്കേണ്ടത്. എന്നാൽ തദ്ദേശ സ്വയംഭരണ വകുപ്പും ചില കൗൺസിലർമാരുടെയും ഒത്താശയോടെ ട്രയിനേജ് സംവിധാനത്തോട് ചേർന്ന് കെട്ടിടങ്ങൾ ഉയർത്തുകയാണ്.
ഹൈവേ ആക്ട് പ്രകാരം പുതുക്കിപ്പണിയുന്ന കെട്ടിടങ്ങൾക്കും പുതിയ കെട്ടിടം പണിയുന്നവർക്കും തദ്ദേശ സ്വയംഭരണ വകുപ്പിന് അപേക്ഷ നൽകി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ കൈമാറുകയും അവരുടെ നിർദ്ദേശം അനുസരിച്ച് ആണ് കെട്ടിടങ്ങൾ പുതുക്കിപ്പണിയുകയോ പുതിയവ നിർമ്മിക്കുകയാണ് ചെയ്യേണ്ടത്.ദേശിയപാതയോരത്തുള്ള കെട്ടിടഉടമകൾ ഇതെല്ലാം അട്ടിമറിച്ചു കൊണ്ട് ബഹുനിലകെട്ടിടങ്ങൾ ഉയർത്തിയതോടെ ചാത്തന്നൂർ ഊറാംവിള ജംഗഷൻ മുതൽ ജെ എസ് എം ജങ്ഷൻ വരെ റോഡിന്റെ വടക്ക് ഭാഗത്ത് സർവീസ് റോഡിലാണ് പൈപ്പ് ഇട്ടത് ഇ ഭാഗത്ത് വീണ്ടും റീസർവ്വേ നടത്തണമെന്ന ആവശ്യവുമായി നാട്ടുകാർ ദേശിയപാത അതോറിറ്റിയ്ക്ക് പരാതി നൽകിയിട്ടുണ്ട്.
ദേശിയപാത 66ന്റെ 
 വികസനവുമായി ബന്ധപ്പെട്ട് 
 ഇരുവശങ്ങളിലുമുള്ള ഭൂമിക്കും കെട്ടിടങ്ങൾക്കും മറ്റു ചമയങ്ങൾക്കും സർക്കാർ ഏറ്റെടുത്തിട്ടുള്ളവയ്ക്ക് മതിയായ നഷ്ടപരിഹാരങ്ങൾ പലിശ സഹിതം കൊടുത്തിട്ടുള്ളതാണ്.
മതിയായ നഷ്ടപരിഹാരം കിട്ടണം എന്ന രീതിയിൽ എല്ലാവരും കേസുകളും കൊടുത്തിട്ടുണ്ട്. ഇപ്പോൾ നടക്കുന്ന 
 അനധികൃത നിർമ്മാണങ്ങൾക്കെതിരെ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി, എൻജിനീയറിങ് വിഭാഗം റവന്യൂ വകുപ്പ് എന്നിവർക്കെതിരെ നടപടികൾ എടുക്കുകയാണ് വേണ്ടത്. വികസനത്തിനായി ഭൂമി വിട്ടുകൊടുത്തുകൊണ്ട് നഷ്ടപരിഹാരങ്ങളും വാങ്ങി മതിയായ നഷ്ടപരിഹാരത്തിന് കേസും കൊടുത്തിട്ടുള്ള ഇക്കൂട്ടർ ഫോറങ്ങൾ രൂപീകരിച്ച് വീണ്ടും നാഷണൽ ഹൈവേയ്‌ക്കെതിരെ സമര പരിപാടികൾ നടത്താനൊരുങ്ങുകയാണ്.
ഇത്തരത്തിൽ ഒരു സമരം കഴക്കൂട്ടത്ത് നടത്തിയതിന്റെ അടിസ്ഥാനത്തിൽ 45 ഓളം പേരെ പോലീസിന് അറസ്റ്റ് ചെയ്യേണ്ടതായും വന്നിട്ടുണ്ട്. ഇനിയും സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് ഇവരുടെ തീരുമാനം. അനധികൃത കെട്ടിടങ്ങൾ പണിതിട്ടുള്ളവർക്കെതിരെയും ഒത്താശകൾ ചെയ്‌തു കൊടുത്തിട്ടുള്ള തദ്ദേശ സ്വയംഭരണ വകുപ്പിലെ ജീവനക്കാരുടെ പേരിലും നടപടികൾ എടുക്കണമെന്ന് ആവശ്യമുയർത്തി ദേശിയപാത അതോറിറ്റിയ്ക്കും കേന്ദ്ര മന്ത്രിയ്ക്കും  കേരള ആന്റി കറപ്ഷൻ & ഹുമൻ റൈറ്റ് പ്രൊട്ടക്ഷൻ കൗൺസിൽ
പരാതി നൽകി.അടിയന്തിരമായി ദേശിയപാത കൈയ്യേറി നിർമ്മാണപ്രവർത്തനം നടത്തുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന് കൗൺസിൽ
ഭാരവാഹികൾ ആവശ്യപ്പെട്ടു. യോഗത്തിൽ കൗൺസിൽ 
പ്രസിഡൻ്റ് നൗഷാദ് കെ,ബിജു, കൃഷ്ണകുമാർ, നിയാസ്, നിതിൻ യൂസഫ്, അജിത് കുമാർ, സി സി തമ്പി എന്നിവർ സംസാരിച്ചു.
ഫോട്ടോ:ചട്ടം ലംഘിച്ചു കൊണ്ട് കൊട്ടിയം ജംഗഷനിൽ പടുത്തുയർത്തുന്ന കെട്ടിടം.


No comments:

Post a Comment