ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാലയ ശ്യംഖലയാണ് രാഷ്ട്രീയ സ്വയംസേവക് സംഘത്തിൻ്റെ കീഴിലുള്ള വിദ്യാഭാരതി എന്നറിയപ്പെടുന്ന "വിദ്യാഭാരതി അഖിൽ ഭാരതീയ ശിക്ഷാ സംസ്ഥാൻ" [Vidya Bharati Akhil Bharatiya Shiksha Sansthan]
സ വിദ്യ യാ വിമുക്തയേ (അതാണ് വിമോചിപ്പിക്കുന്ന അറിവ്) എന്നതാണ് ഇതിന്റെ സംഘടനാവാക്യം... ഏകദേശം 3,292,896 ഓളം വിദ്യാർത്ഥികളുള്ള 14,000 സ്കൂളുകൾ ഇതിന്റെ കീഴിലുണ്ട്.....
ഇന്ന് നമ്മുക്ക് വിദ്യാഭാരതിയുടെ ചരിത്രം മനസിലാക്കാം. ഏവർക്കും ശ്രീരുദ്രത്തിലേക്ക് സ്വാഗതം.....
ചരിത്രം.
*********
1952-ൽ നാനാജി ദേശ്മുഖ് എന്നറിയപ്പെട്ട ചണ്ഡികദാസ് അമൃതറാവു ദേശ്മുഖ് (1916 - 2010) ഉത്തർപ്രദേശിലെ പൂർവാഞ്ചൽ മേഖലയിലുള്ള ഗോരഖ്പൂരിൽ സരസ്വതി ശിശു മന്ദിർ (Saraswati Shishu Mandir ) എന്ന പേരിൽ ഒരു വിദ്യാലയം സ്ഥാപിച്ചു... ഇവിടെ നിന്നാണ് വിദ്യാഭാരതിയുടെ തുടക്കം.
സരസ്വതി ശിശു മന്ദിർ പെട്ടന്ന് വളർന്നു. ഡൽഹി ആസ്ഥാനമാക്കി തുടങ്ങിയ ഈ സ്ഥാപനം ബിഹാർ, മധ്യപ്രദേശ് , ആന്ധ്രാപ്രദേശ് എന്നിവടങ്ങളിലേക്ക് വേഗത്തിൽ വ്യാപിച്ചു....
1977 ൽ സരസ്വതി ശിശു മന്ദിറിന്റെ എല്ലാ കേന്ദ്രങ്ങളേയും ഏകോപിച്ച് വിദ്യാഭാരതി എന്ന് നാമം നൽകി... ആ വർഷത്തെ ദേശീയ തിരഞ്ഞെടുപ്പിൽ ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസ് ഇതര മന്ത്രിസഭയായ മൊറാർജി ദേശായി ഭരണത്തിൽ വന്നു... ഇത് വിദ്യാഭാരതിക്ക് കൂടുതൽ സഹായമായി.
1980-ൽ, മുൻ ജനസംഘത്തിലെ അംഗങ്ങൾ 1980-ലെ പൊതുതെരഞ്ഞെടുപ്പിലെ പരാജയത്തെത്തുടർന്ന് ജനതാ പാർട്ടി വിട്ട് ഭാരതീയ ജനതാ പാർട്ടി രൂപീകരിച്ചു. അതോടേ വിദ്യാഭാരതിയുടെ പൂർണ്ണമായ നിയന്ത്രണം BJP യിലേക്ക് വന്നു ചേർന്നു...
1990 ൽ 5000 വിദ്യാലയങ്ങളായി വികസിച്ച വിദ്യാഭാരതി ഇന്ന് 14000 വിദ്യാലയമാക്കി വളർന്നു. ഇന്ന് ഇതിന്റെ കീഴിൽ 12 ഡിഗ്രി കോളേജുകളും 7 ദേശീയ തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങളും പ്രവർത്തിക്കുന്നു....
വിദ്യാഭാരതിക്ക് പുറമേ ആദർശ് വിദ്യാ മന്ദിർ , ശിശു വാതിക , സരസ്വതി ശിശു മന്ദിർ , സരസ്വതി വിദ്യാ മന്ദിർ , സരസ്വതി വിദ്യാലയം എന്നീ പേരുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ട്. കൂടാതേ നിരവധി ഏകാധ്യാപക പാഠ ശാലകളും പ്രവർത്തിക്കുന്നുണ്ട്...
വിദ്യ ഭാരതി സ്കൂളുകളിൽ ഏറെ ഭാഗവും, സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷനുമായോ [The Central Board of Secondary Education] (CBSE) അവരുടെ പ്രാദേശിക സംസ്ഥാന ബോർഡുകളുമായോ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.....
സംസ്ഥാനങ്ങളും പേരുകളും.
*******************************
ഉത്തരാഖണ്ഡിലും ഉത്തർപ്രദേശിലും ഭാരതീയ ശിക്ഷാ സമിതി, ഡൽഹിയിലും, ഹരിയാനയിലും ഹിന്ദു ശിക്ഷാ സമിതിഎന്ന പേരിലും വിദ്യാഭാരതി പ്രവർത്തിക്കുന്നു....
പഞ്ചാബിലെ സർവ് ഹിത്കാരി ശിക്ഷാ സമിതി, ബീഹാറിലെ വിദ്യ വികാസ് സമിതി, ജമ്മുകാശ്മീരിലെ ഭാരതീയ ശിക്ഷാ സമിതി എന്ന പേരിലും, ജാർഖണ്ഡിൽ വനാഞ്ചൽ ശിക്ഷാ സമിതി, വിദ്യ വികാസ് സമിതി, ശിശു ശിക്ഷാ വികാസ് സമിതി എന്ന പേരിലും ഈ സംഘടന പ്രവർത്തിക്കുന്നു.....
ഒഡീഷയിൽ ശിക്ഷ വികാസ് സമിതി,
തെലങ്കാനയിലും ആന്ധ്രപ്രദേശിലും ശ്രീസരസ്വതി വിദ്യാപീഠം, തമിഴ്നാട്ടിൽ വിവേകാനന്ദ കേന്ദ്രം, കേരളത്തിൽ ഭാരതീയ വിദ്യാ നികേതനം, അസമിൽ ശിശു ശിക്ഷാസമിതി എന്ന പേരിലും പ്രവർത്തിക്കുന്നു.
നാനാജി ദേശ്മുഖ്.
********************
1916 ഒക്ടോബർ 11 ന് ഹൈദ്രാബാദിൽ ജനിച്ചു. 1951 ഒക്ടോബർ 21 ന് ശ്യാമ പ്രസാദ് മുഖർജി, ആർഎസ്എസിൻ്റെ (RRS) സഹകരണത്തോടെ കോൺഗ്രസ് പാർട്ടിക്ക് "ദേശീയ ബദൽ" എന്ന നിലയിൽ ഡൽഹിയിൽ വച്ച് ആരംഭിച്ച ബിജെഎസ് (ഭാരതീയ ജനസംഘം) പാർട്ടിയിൽ അംഗമായിരുന്നു. 1999 ൽ പത്മവിഭൂഷണം നൽകി ഭാരതം ഇദ്ദേഹത്തെ ബഹുമാനിച്ചിരുന്നു... 2010 ഫെബ്രുവരി 27 ന് ഇദ്ദേഹം അന്തരിച്ചു.
തുടർന്ന് 2019 ൽ ഭാരത സർക്കാർ ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന നൽകി ഇദ്ദേഹത്തെ ആദരിച്ചിരുന്നു....
No comments:
Post a Comment