തകർക്കാൻ ശ്രമിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണം - ബിജെപി
അതിപുരാതനവും ചരിത്രപ്രസിദ്ധവുമായ ചാത്തന്നൂർ ശ്രീഭൂതനാഥക്ഷേത്രത്തിലെ അത്തം തിരുനാൾ മഹോത്സവത്തോട് അനുബന്ധിച്ചുള്ള ആചാരനുഷ്ടാനങ്ങളിൽ പ്രധാനമായ
നെടുംകുതിരയെടുപ്പ് അട്ടിമറിയ്ക്കാനുള്ള ശ്രമിച്ചവരെ അന്വേഷണം നടത്തി അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ചാത്തന്നൂർ പഞ്ചായത്ത് സമിതി പ്രസിഡന്റ് രാജൻപിള്ള ആവശ്യപ്പെട്ടു.
ഈ വർഷം നടന്ന നെടുംകുതിരയെടുപ്പ് ചടങ്ങ് അലങ്കോലപ്പെടുത്തുന്നതിനായി ചില സാമൂഹ്യവിരുദ്ധർ നടത്തിയ കുത്സിതശ്രമത്തിന്റെ ഫലമായി ഒരു ഭക്തൻ മരണപ്പെട്ട സംഭവം നിരാശജനകമാണ്.ഇത്തരം സംഭവങ്ങൾ പരിപാവനമായ ക്ഷേത്രാങ്കണത്തിൽ അനുവദിക്കാൻ പാടില്ലാത്തതാണ്.
എത്രയും പെട്ടെന്ന് അന്വേഷണം നടത്തി
കുറ്റക്കാരെ കണ്ടെത്തി മാതൃകപരമായി ശിക്ഷിക്കണം ഇല്ലെങ്കിൽ ശക്തമായ പ്രഷോഭപരിപാടികളുമായി ബിജെപി മുന്നോട്ട് പോകുമെന്നും രാജൻപിള്ള പറഞ്ഞു.
No comments:
Post a Comment