കൊട്ടിയം: മുന്നറിയിപ്പില്ലാതെ കോർപ്പറേഷൻ അധികൃതർ കടകളിൽ കയറി റെയ്ഡ് നടത്തിയത് കൂട്ടിക്കടയിൽ സംഘർഷാവസ്ഥയ്ക്ക് കാരണമാക്കി. കോർപ്പറേഷൻ ഉദ്യോഗസ്ഥരെത്തിയ വാഹനം സംഘടിച്ചെത്തിയ വ്യാപാരികൾ ഏറെ നേരം തടഞ്ഞിട്ടു. കൊല്ലത്തു നിന്നും പൊലീസ് അസി.കമീഷണർ എത്തിയാണ് വാഹനം മോചിപ്പിച്ചത്.ബുധനാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് സംഭവങൾക്ക് തുടക്കം. കോർപ്പറേഷന്റെ ഇരവിപുരം സോണൽ ഓഫീസിൽ നിന്നും ഹെൽത്ത് ഇൻസ്പെക്ടർ സാജന്റെ നേതൃത്വത്തിലുള്ള സംഘംകൂട്ടിക്കടയിലുള്ള കടകളിലെത്തി റെയ്ഡ് നടത്തുകയായിരുന്നു. നിരോധി തപ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടുന്നതിനു വേണ്ടിയാണ് റെയ്ഡ് നടത്തിയത്. മൂന്നുകടകളിൽ നിന്നായി കുറച്ച് നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടിയതോടെയാണ് വ്യാപാരികൾ പ്രതിഷേധവുമായെത്തി കോർപ്പറേഷന്റെ വാഹനം തടഞ്ഞിട്ടത്.വ്യാപാരികളോട് ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നും, മോശം വാക്കുകൾ ഉപയോഗിച്ചതെന്നും ആരോപിച്ചാണ് വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി എന്നിവരുടെ നേതൃത്വത്തിലാണ് കൂട്ടിക്കട ജംഗ്ഷനിൽ ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞിട്ടത്. ഉദ്യോഗസ്ഥർ പിടിച്ചെടുത്തത് നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളല്ലെന്നും പിടിച്ചെടുത്തവ തിരിച്ചുനൽകണമെന്നുമായിരുന്നു വ്യാപാരികളുടെ ആവശ്യം. വിവരമറിഞ്ഞ് കൺട്രോൾ റൂം പൊലീസും, ഇരവിപുരം സി ഐ യുടെ ചുമതലയുള്ള കൺട്രോൾ റൂം സി ഐ ജോസും ഇരവിപുരം പൊലീസും സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തിയിട്ടും ഫലം കാണാതെ വന്നതോടെ കൊല്ലം എ സി പി അഭിലാഷ് സ്ഥലത്തെത്തി വ്യാപാരി പ്രതിനിധികള്യമായി ചർച്ച നടത്തി തടഞ്ഞിട്ടവാഹനവും, ജീവനക്കാരെയും പ്രതിഷേധക്കാരിൽ നിന്നും മോചിപ്പിച്ചത്. എച്.ഐ. സാജൻ, ജെ എച്ച് ഐ.മാരായ അഖില, സിയാദ്, ശാലിനി എന്നിവരെയാണ് വാഹനത്തിൽ ഒന്നര മണിക്കു റോളം തടഞ്ഞുവെച്ചത്.
ചിത്രം: കോർപ്പറേഷൻ അധികൃതർ വന്ന വാഹനം തടഞ്ഞിട്ടിരിക്കുന്നു.
ചിത്രം: എ സി പി യെത്തി വാഹനം മോചിപ്പിക്കുന്നു.
No comments:
Post a Comment