Wednesday, 19 April 2023

ഹോട്ടലുകളില്‍ കൊള്ളവില പരിശോധന ചടങ്ങായി മാറി

ഹോട്ടലുകളില്‍ കൊള്ളവില പരിശോധന ചടങ്ങായി മാറി

കൊല്ലം : നഗരത്തിലെ ഹോട്ടലുകളില്‍ കൊള്ളവിലയെന്ന് വ്യാപക ആരോപണം.കൊല്ലം ടൗണിലെ 
ചെറിയ ഹോട്ടലുകളില്‍ മീന്‍കറി കൂട്ടിയുള്ള ഊണ് 60 രൂപയ്ക്കു ലഭിക്കും, ഇതേ ഊണ് മറ്റ് ചില ഹോട്ടലുകളില്‍ 80-90 രൂപ വരെയാണ് വില. ചിലയിടത്താവട്ടെ ഇത് 100 -120 രൂപയാണ് വില. ഹോട്ടല്‍ ഭക്ഷണ സാധനങ്ങള്‍ക്കു തോന്നിയ വില ഈടാക്കിയിട്ടും അധികൃതരുടെ ഭാഗത്തുനിന്നു യാതൊരു അനക്കവുമില്ലെന്നതാണ് വസ്തുത. കൊല്ലം ടൗണില്‍ തന്നെ ചെറുതും വലുതുമായ ഹോട്ടലുകളിൽ 
പല വില ഈടാക്കുമ്പോള്‍ ജില്ലയിലെമ്പാടും വാങ്ങുന്നതു തോന്നിയ വില. നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം വില കൂടിയതിനാല്‍ ഭക്ഷണത്തിനു ഉയര്‍ന്ന വില ഈടാക്കിയാല്‍ മാത്രമേ പിടിച്ചു നില്‍ക്കാന്‍ കഴിയൂവെന്ന് ഹോട്ടല്‍ ഉടമകള്‍ പറയുന്നു. എന്നാല്‍, പച്ചക്കറിക്കും ഇറച്ചിക്കുമൊക്കെ വില കുത്തനെ കുറഞ്ഞാലും ഭക്ഷണ സാധനങ്ങള്‍ക്കു വില കുറക്കാറില്ലെന്നതു മറ്റൊരു സത്യം.
ഊണു വിപണിയിലാണു പകല്‍ക്കൊള്ള നടക്കുന്നത്. മൂന്നു കൂട്ടം കറിയും അച്ചാറും പപ്പടവും ചെറുമീന്‍ വറുത്തതും കൂട്ടിയുള്ള ഊണ് 60-70 രൂപയ്ക്കു വില്‍ക്കുന്ന നിരവധി ഹോട്ടലുകള്‍ കൊല്ലം നഗരത്തിലുണ്ട്. ഇതേ ഊണ് 80 -90 രൂപയ്ക്കു വില്‍ക്കുന്ന ഹോട്ടലുകളും ഇവിടെത്തന്നെയുണ്ട്. എന്നാല്‍ പാരമ്പര്യം അവകാശപ്പെടുന്ന ചില ഹോട്ടലുകളില്‍ ഇതേ നിലവാരത്തിലുള്ള ഊണിന് 100 രൂപ നല്‍കണം. നഗരത്തില്‍ നിന്നു മാറിയാലും ഒരു ഏകീകൃത വിലനിലവാരം ഇല്ല. വലിയ ഹോട്ടലാണെന്ന പ്രത്യേകതയല്ലാതെ ഭക്ഷണത്തില്‍ യാതൊരു വ്യത്യാസവുമില്ലെന്നിരിക്കേയാണ് ഈ തോന്നിയ ചാര്‍ജ് ഈടാക്കുന്നത്. ബിരിയാണിയ്ക്ക് 70 മുതല്‍ 150 വരെ ഈടാക്കുന്ന ഹോട്ടലുകളുണ്ട്. മീൻകറിയ്ക്കും 
ചിക്കന്‍കറിക്കും ബീഫ് കറിക്കുമൊക്കെ തോന്നിയ ചാര്‍ജാണു ഹോട്ടലുകളില്‍ വാങ്ങുന്നതെന്നു പരാതിയുണ്ട്. ഒരു കഷണം ചിക്കന്‍ മാത്രമുള്ള ചിക്കന്‍ കറിക്ക് 80 - 100 രൂപ ഈടാക്കുമ്പോള്‍ പത്തു കഷണം പോലും തികയാത്ത ബീഫ് കറിക്ക് 90-120 രൂപ ഈടാക്കും.
വെജിറ്റേറിയന്‍ ഹോട്ടലുകളും ജനങ്ങളെ പിഴിയുന്ന കാര്യത്തില്‍ ഒട്ടും പിന്നിലല്ല.
വാഹനയാത്രക്കാരെയാണ് 
ഇവര്‍ കൂടുതലായി ചൂഷണം ചെയ്യുന്നത്. ഏഴു രൂപയ്ക്കു മുകളിൽ 15 രൂപയ്ക്കു വരെ ചായ വില്‍ക്കുമ്പോള്‍ ഉഴുന്നുവട പോലുള്ള പലഹാരങ്ങള്‍ക്കും 10 മുതല്‍ 15 രൂപ വരെ ഈടാക്കുന്നത്. കടലാസിനേക്കാള്‍ നേര്‍ത്ത ദോശയില്‍ ഉരുളക്കിഴങ്ങും സവാളയും മാത്രം ചേര്‍ക്കുന്ന മസാല ദോശയ്ക്കു 50 രൂപ മുതല്‍ 70 രൂപ വരെ ഈടാക്കി പിഴിയുന്ന ഹോട്ടലുകാരുമുണ്ട്. തമിഴ് നാട് സ്വദേശികളെ വച്ച് മലയാളി മുതലാളിമാർ നടത്തുന്ന 
ഹോട്ടലുകളിലാണ് ഇത്തരത്തില്‍ കൊള്ള നടക്കുന്നത്. ഗുണമേന്മയുടെ കാര്യത്തില്‍ യാതൊരു ഉറപ്പുമില്ലാതെയാണ് ഇത്തരത്തില്‍ തോന്നിയ വില ഈടാക്കുന്നതായി ആക്ഷേപമുയര്‍ന്നിരിക്കുന്നത്. തിളങ്ങുന്ന പാത്രത്തില്‍ വിളമ്പുന്ന ഭക്ഷണം പോലും പാചകം ചെയ്യുന്നതു വൃത്തിഹീനമായ അന്തരീക്ഷത്തിലാണ്. വല്ലപ്പോഴും പരിശോധനയ്‌ക്കെത്തുന്ന ഭക്ഷ്യസുരക്ഷാ വിഭാഗവും ആരോഗ്യവകുപ്പും പരിശോധന പേരിനു മാത്രമാണ്. ഒരു പരിശോധന നടത്തുമ്പാള്‍ തന്നെ ആവശ്യത്തിനുള്ളതു ലഭിക്കുമെന്നതിനാല്‍ പരിശോധന പിന്നീടൊന്നും നടക്കാറില്ല.

No comments:

Post a Comment