കൊല്ലം : കണിഒരുക്കാന് കണിക്കൊന്നകള്‍ തേടി നാടെങ്ങും നെട്ടോട്ടമായിരുന്നു വിഷുതലേന്നായ
വെളിയാഴ്ച. വിഷുവിന് കണിയൊരുക്കാന്‍ കൊന്നപ്പൂക്കള്‍ക്കു വേണ്ടി വീട്ടമ്മമാരും കുട്ടികളും നാട്ടിലേക്ക് ഇറങ്ങി. വൈകീട്ടായപ്പോഴെക്കും കൊന്നപ്പൂവിന്റെ വിലയും വഴിയോരക്കച്ചവടക്കാര്‍ ഉയര്‍ത്തി. 20 രൂപ വിലയുണ്ടായിരുന്ന കൊന്നപ്പൂവിന്റെ വില വെള്ളിയാഴ്ച വൈകീട്ടായപ്പോഴേക്കും 50 വരെ എത്തി.
മരത്തിന്റെ ചുവട്ടിലെ കൊന്നപ്പൂക്കള്‍ കുട്ടിക്കൂട്ടം രാവിലെതന്നെ പൊട്ടിച്ചെടുത്തു. നാട്ടിന്‍പുറങ്ങളില്‍ കൊന്നമരം ഉള്ള വീട്ടുകാര്‍ അടുത്ത വീട്ടുകാര്‍ക്കും കണികാണാന്‍ കൊന്നപ്പൂക്കള്‍ നല്കുന്നതിനാല് വലിയ ബുദ്ധിമുട്ടില്ല.
കൊന്നപ്പൂവ് തമിഴ്നാട്ടില്‍ കൃഷി ഇനമല്ലാത്തതിനാല്‍ അവിടെനിന്ന് വരുന്നുമില്ല. എന്തുവില കൊടുത്തും കൊന്നപ്പൂക്കള്‍ സംഘടിപ്പിക്കാനുള്ള ഓട്ടത്തിലായിരുന്നു വീട്ടുകാര്‍. ഓരോ വര്‍ഷം കഴിയുംതോറും കൊന്നപ്പൂക്കള്‍ക്ക് ക്ഷാമം ഏറുകയാണ്. വീടുകളിൽ കൊന്നമരത്തൈകളും സ്ഥാനം പിടിച്ചുതുടങ്ങിയിട്ടുണ്ട്.
No comments:
Post a Comment