@പരവൂർ മുനിസിപ്പാലിറ്റി അതിർത്തിയായ പരവൂർ മാലക്കായലിൽ തുടങ്ങി കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത് അതിർത്തിയായ ഏറം തെക്ക് ദേശിയപാത വ്യാപിച്ചു കിടക്കുന്ന വിസ്തൃതി ഏറെയുള്ള ഗ്രാമ പഞ്ചായത്താണ് ചിറക്കര ഗ്രാമ പഞ്ചായത്ത് അത് കൊണ്ട് തന്നെ
ചിറക്കരക്കാർ ഓടുന്നു തെക്ക് വടക്ക്.. ഏകോപനമില്ലാത്ത ഭരണസംവിധാനം ഒപ്പം യാത്ര ദുരിതവും പഞ്ചായത്ത് ഓഫിസ് സ്ഥിതി ചെയ്യുന്നത് ചിറക്കരതാഴത്ത് പ്രാഥമിക ആരോഗ്യകേന്ദ്രവും ചിറക്കര താഴത്ത്, കൃഷി ഓഫിസ് ഉളിയനാട് ശിവക്ഷേത്രത്തിന് സമീപം വില്ലേജ് ഓഫിസ് ഉളിയനാട് സ്കൂളിന് സമീപം, ആയുർവേദ ആശുപത്രി കൊച്ചാലുംമൂട്ടിൽ, മൃഗാശുപത്രി പോളച്ചിറയിൽ ഓരോ ഓഫിസുകളിലും എത്തണമെങ്കിൽ കിലോമീറ്ററുകളുടെ വിത്യാസം. അടിസ്ഥാന സൗകര്യ വികസനത്തിൽ വളരെയധികം പിന്നോക്കത്തിലാണ് ചിറക്കര പഞ്ചായത്ത്. നാഷണലൈസ് ബാങ്ക് ഉള്ളത് ചിറക്കര ഇടവട്ടത്താണ് ചിറക്കര സർവീസ് സഹകരണ ബാങ്ക് സ്ഥിതി ചെയ്യുന്നതും ചിറക്കര ഇടവട്ടത്താണ് മൂന്ന് സർക്കാർ ഹൈസ്സ്കൂൾ ചിറക്കര, നെടുങ്ങോലം, ഉളിയനാട് പിന്നെ ഉളിയനാട് എസ് എൻ ട്രസ്റ്റ് ഹയർ സെക്കന്ററി സ്കൂളും കോളേജും ഇവിടെയെല്ലാം എത്താൻ ആവശ്യമായ യാത്രസൗകര്യം ഇല്ലാത്തതാണ് ചിറക്കരയുടെ വികസനത്തിന് പ്രധാനതടസവും അധികാരികളുടെ അവഗണനയാണ് ഇതിനെല്ലാം കാരണം കെ എസ് ആർ ടി സി പൂർണ്ണമായും അവഗണിച്ച പഞ്ചായത്ത് ആണ് ചിറക്കര പ്രൈവറ്റ് ബസുകൾ തോന്നിയപടി സർവീസ് നടത്തുന്നു അത് കൊണ്ട് തന്നെ ചിറക്കരക്കാർ നടന്ന് മടുക്കുകയാണ്.
@ ചിറക്കരക്കാരുടെ യാത്ര ദുരിതത്തിന് ഇനിയും പരിഹാരമില്ല
ഗ്രാമ പഞ്ചായത്ത് ആസ്ഥാനം സ്ഥിതി ചെയ്യുന്ന ചിറക്കരത്താഴത്തേയ്ക്ക് അടക്കം രൂക്ഷമായ യാത്രാക്ലേശം പ്രദേശവാസികളെ വലയ്ക്കുന്നു.
ദിനംപ്രതി വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്ത് ഓഫീസിലെത്തുന്നവർ
സമയത്ത് ബസുകളില്ലാത്തത് മൂലം വലിയ ബുദ്ധിമുട്ടാണനുഭവിക്കുന്നത്. സ്വന്തമായി വാഹനമില്ലാത്തവർക്ക് ഇവിടെ എത്തിച്ചേരുക ഏറെ ബുദ്ധിമുട്ടാണ്.
പഞ്ചായത്ത് ഓഫിസിന്റെ പ്രവൃത്തി സമയമായ രാവിലെ 10 മുതൽ 5 വരെ നിലവിലുള്ള സ്വകാര്യ ബസുകൾ രണ്ടു പ്രാവശ്യം മാത്രമാണ് സർവീസ് നടത്തുന്നത്. 8.30 ന് ചിറക്കരത്താഴത്ത് എത്തിയ ശേഷം വർക്കല പോയി തിരികെ 9.45 ന് വീണ്ടും ചിറക്കരത്താഴം വഴി കൊല്ലത്തേയ്ക്ക് പോവുമായിരുന്ന കെ.എസ്.ആർ.ടി.സി സർവീസും ഇപ്പോൾ നിലവിലില്ല. ആവശ്യക്കാർ പരവൂർ - പാരിപ്പളളി റൂട്ടിൽ വന്നാലും പൂതക്കുളം അമ്മാരത്തു മുക്കിൽ ഇറങ്ങി മൂന്നു കിലോമീറ്റർ നടന്നു വേണം പഞ്ചായത്ത് ഓഫീസിൽ എത്താൻ. ദിനംപ്രതി നൂറു കണക്കിനാളുകളാണ് വിവിധ ആവശ്യങ്ങൾക്ക് പഞ്ചായത്തിലെത്തുന്നത്. യാത്രാ ക്ലേശത്തിനു പരിഹാരം കാണുന്നതിനായി പ്രദേശവാസികൾ മുട്ടാത്ത വാതിലുകളില്ല.
ചിറക്കര ഗ്രാമ പഞ്ചായത്ത് ആസ്ഥാനമായ ചിറക്കരത്താഴത്തേയ്ക്കുള്ള യാത്രാ ക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ എസ് ആർ ടി സിക്കും ആർ ടി ഒയ്ക്കും അപേക്ഷ നൽകി മടുത്തിരിക്കുകയാണ് ജനങ്ങൾ.
നിലവിൽ സ്വകാര്യ ബസ് സർവീസ് മാത്രമാണ് ജനങ്ങൾക്കുള്ള ആശ്രയം
ചിറക്കരത്താഴം - കൊല്ലം , ചിറക്കരത്താഴം - കുണ്ടറ, ചിറക്കരത്താഴം,- നെടുമൺകാവ് റൂട്ടിലോടുന്ന മൂന്നു സ്വകാര്യ ബസ് സർവീസ് മാത്രമാണ് പഞ്ചായത്തിൽ എത്തിപ്പെടാനുള്ള ഏക ആശ്രയം.
പാണ്ണിയിൽ, കൊച്ചാലുംമൂട് , ഉളിയനാട് ,ചിറക്കര, കണ്ണേറ്റ, കാരംകോട്, ഏറം തെക്ക് ഭാഗങ്ങളിൽ നിന്ന് വരുന്നവർ ചിറക്കര വാഴവിള ജംഗ്ഷനിലിറങ്ങി രണ്ട് കിലോമീറ്ററോളം നടന്നാണ് പഞ്ചായത്തിൽ എത്തേണ്ടത്. മാലക്കായൽ, നെടുങ്ങോലം പുന്നമുക്ക്, ഒഴുകുപാറ, പോളച്ചിറ പ്രദേശങ്ങളിലുള്ളവർക്ക് സ്വകാര്യ വാഹനങ്ങളെ ആശ്രയിച്ചോ കിലോമീറ്ററുകലോളം നടന്നോ വേണം പഞ്ചായത്ത് ഓഫീസിൽ എത്താൻ. പഞ്ചായത്ത് ഒാഫീസിലെ ജീവനക്കാരും യാത്രാക്ലേശം മൂലം വളരെ ബുദ്ധിമുട്ടുന്നുണ്ട്
@ യാത്രാ ക്ലേശത്തിന് പരിഹാരം
ചാത്തന്നൂർ കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്ന് കോതരി, ഉളിയാനാട്, വഴവിള, ചിറക്കരതാഴം, കുഴുപ്പിൽ, പോളച്ചിറ, ഒഴുകുപാറ, പിന്നമുക്കു, നെടുങ്ങോലം, പരവൂർ വഴി വർക്കലയിലേക്കും തിരികെയും ദിവസം രണ്ട് തവണ കെ.എസ്.ആർ.ടി.സി സർവീസ് നടത്തിയാൽ യാത്രാക്ലേശത്തിന് ഒരു പരിധി വരെ പരിഹാരം കാണാൻ കഴിയുമെന്ന് പ്രദേശ വാസികൾ പറയുന്നു.
കൂടാതെ കുണ്ടറ - പരവൂർ റൂട്ടിൽ ആരംഭിച്ച കെ എസ് ആർ
ടി സി ചെയിൻ സർവീസിൽ രണ്ട് ട്രിപ്പ് പഞ്ചായത്ത് പ്രവൃത്തി സമയത്ത് തിരുമുക്കു കഴിഞ്ഞ് മീനാട് പാലമുക്ക് തിരിഞ്ഞ് കോതേരി, ഉളിയാനാട്, ചിറക്കരതാഴം, കുഴുപ്പിൽ, പോളച്ചിറ, ഒഴുകുപാറ, നെടുങ്ങോലം വഴി പരവൂരിലേക്കും തിരികെയും സർവീസ് നടത്തിയാൽ യാത്രക്കാർക്ക് വലിയ ആശ്വാസമാകും ഒപ്പം തന്നെ
കൊല്ലം, കുണ്ടറ, കൊട്ടാരക്കര നിന്ന് ചിറക്കര ക്ഷേത്രം വരെ സർവീസ് നടത്തുന്ന എല്ലാ സ്വകാര്യ ബസുകളും മുക്കാട്ടുകുന്നു, താവണംപൊയ്ക, അധികരിമുക്കു വഴി ചിറക്കര പഞ്ചായത്ത് ഓഫീസു വരെ വരാനുള്ള നടപടി ആർ ടി ഒ ഓഫീസുമായി ബന്ധപ്പെട്ട് സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
No comments:
Post a Comment