കോഷ്ണകാവ് ഭഗവതി ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം
ചാത്തന്നൂർ : ഇടനാട് കോഷ്ണകാവ് ഭഗവതി ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം മേയ് 2ന് തുടങ്ങി 9ന് അവസാനിക്കും. ഉത്സവദിനങ്ങളിൽ രാവിലെ 5.30ന് നിർമ്മാല്യ ദർശനം,6ന് ഗണപതിഹോമം,8.30ന് കലശപൂജ,10.30ന് ശ്രീഭൂതബലി എന്നീ ചടങ്ങുകൾ ഉണ്ടായിരിക്കും. മേയ് 2ന് ഉച്ചയ്ക്ക് 12.30ന് അന്നദാനം, വൈകുന്നേരം 5ന് ശീതങ്കൻതുള്ളൽ, രാത്രി 7.30ന് തൃക്കൊടിയേറ്റ്, രാത്രി 8ന് മാനസജപലഹരി.3ന് ഉച്ചയ്ക്ക് 12.30ന് അന്നദാനം, രാത്രി 8ന് കഥകളി.4ന് ഉച്ചയ്ക്ക് 12.30ന് അന്നദാനം, രാത്രി 8ന് ഗാനമേള.5ന് ഉച്ചയ്ക്ക് 12.30ന് അന്നദാനം,രാത്രി 8ന് നാടൻപാട്ട്,6ന്
ഉച്ചയ്ക്ക് 12.30ന് അന്നദാനം,വൈകുന്നേരം 5ന് ഓട്ടൻതുള്ളൽ, രാത്രി 8ന് നൃത്തനാടകം.7ന് ഉച്ചയ്ക്ക് 12ന് അന്നദാനം, രാത്രി 8ന് നാടകം.8ന് ഉച്ചയ്ക്ക് 3ന് പറയിടീൽ, വൈകുന്നേരം 6.30ന് ദീപകാഴ്ച, രാത്രി 8ന് നൃത്താർച്ചന,11.30ന് പള്ളിവേട്ട.9ന് രാവിലെ 6.30ന് സമൂഹപൊങ്കാല തുടർന്ന് പ്രഭാതഭക്ഷണം, വൈകുന്നേരം 3ന് തിരു:ആറാട്ട്,3.48നും 4.32മധ്യ തൃക്കൊടിയിറക്ക്,4.30ന് ഘോഷയാത്ര,5ന് ഗാനമേള, തുടർന്ന് ആകാശ ദീപകാഴ്ച.
No comments:
Post a Comment