പിയാജിയോയുടെ ഇലക്ട്രിക്
എഫ്എക്സ് മാക്സ് എന്ന വാഹനമെത്തി. മാലിന്യ സംസ്കരണരംഗത്ത് വാതിൽപ്പടി സേവനം 100 ശതമാനം കവറേജ് കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹരിതകർമ്മ സേനയ്ക്ക് ഇലക്ട്രിക് വാഹനം നൽകിയത് വീടുകളിൽ നിന്ന് ശേഖരിക്കുന്ന അജൈവ മാലിന്യം കൃത്യമായി തരംതിരിക്കുന്നതിനായി എം സി എഫുകളിലേക്ക് എത്തിക്കുന്നതിനാകും ഈ വാഹനം പ്രധാനമായും ഉപയോഗിക്കുക
ഒറ്റച്ചാർജിംഗിൽ 130 കിലോമീറ്റർ ദൂരം ഓടാൻ കഴിയും. 12 എച്ച്.പി ശേഷിയുള മോട്ടോറിൽ പ്രവർത്തിക്കുന്ന വാഹനത്തിന് 573 കിലോ ഭാരം വഹിക്കാനാകും. എട്ട് കിലോവാട്ട് ബാറ്ററി ചാർജ് ചെയ്യാൻ നാല് മണിക്കൂർ സമയം വേണം. മൂന്ന് വർഷത്തേക്കു സർവീസും കമ്പനി നൽകുന്നുണ്ട്. വാഹനം വന്നിട്ട് മാസം ഒന്ന് കഴിഞ്ഞിട്ടും ഇത് വരെയും ഹരിതകർമ്മസേനയ്ക്ക് കൈമാറിയിട്ടില്ല ആർക്കും തന്നെ ട്രെയിനിങ് കൊടുത്തിട്ടും ഇല്ല ഇത് ശക്തമായ പ്രതിക്ഷേധത്തിന് കാരണമായിട്ടുണ്ട് വാഹനം ഇപ്പോഴും പഞ്ചായത്ത് ഓഫിസിൽ വിശ്രമത്തിലാണ് വാർഡുകളിൽ ഹരിതകർമ്മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് അവിടെ തന്നെ സൂക്ഷിക്കുകയാണ്. അടിയന്തിരമായി വാഹനം ഹരിതകർമ്മ സേനയ്ക്ക് കൈമാറണമെന്ന ആവശ്യം ശക്തമാണ്.ഫോട്ടോ:വാഹനം പഞ്ചായത്ത് ഓഫിസിന് മുന്നിൽ കിടക്കുന്നു.
.
No comments:
Post a Comment