കൊല്ലം : റംസാൻ വ്രതാരംഭത്തോടെ നോമ്പുതുറക്കാരുടെ പ്രിയവിഭവമായി വിദേശ പഴങ്ങൾ വിപണി കീഴടക്കി. പെരുന്നാൾ ദിനം അടുത്തതോടെ വിദേശ പഴങ്ങൾക്കാണ് ആവശ്യക്കാർ ഏറെയെന്ന് വ്യാപാരികൾ പറയുന്നു. റംബൂട്ടാനും മംഗോസ്റ്റിനും കിവിയുമടക്കമുള്ള വിദേശപഴങ്ങളാണ് നോമ്പുതുറക്കാരുടെ പ്രിയ വിഭവമായി മാറിയത്.
ഓസ്ട്രേലിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സിട്രസ് ഓറഞ്ചും അമേരിക്ക, ന്യൂസിലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഗ്രീൻ ആപ്പിളും ഫിലിപ്പൈൻ റോബസ്റ്റ് പഴവും പഴക്കടകളിൽ കാണുമ്പോൾ ആരും ഒന്നു നോക്കാതെ പോകില്ലെന്നത് മറ്റൊരു കാര്യം.
വർഷങ്ങളായി പരിചയിച്ച വിഭവങ്ങളിൽ നിന്ന് വ്യത്യസ്ത രുചി തേടാനുള്ള നോമ്പുതുറക്കാരുടെ പരീക്ഷണമാണ് വിദേശ പഴങ്ങൾക്ക് വിപണിയിൽ ഡിമാന്റ് വർദ്ധിപ്പിച്ചത്.
തണുപ്പുള്ള പഴങ്ങളാണെങ്കിലും വില കേൾക്കുമ്പോൾ ചൂടേറും. ഇതിനാൽ വിലയും തൂക്കവും അണുവിട മാറില്ല. കൈനിറയെ വാങ്ങിയാൽ പോക്കറ്റ് കാലിയാകും. മലേഷ്യ, ഇൻഡോനേഷ്യ എന്നിവിടങ്ങളിൽ നിന്ന് വിമാനമാർഗം ബാംഗ്ളൂരിലെത്തിച്ച് അവിടെ നിന്നുമാണ് കൊല്ലത്തെ
വിപണിയിലേക്ക് വിദേശ പഴങ്ങൾ എത്തുന്നത്.
മംഗോസ്റ്റിന് കിലോഗ്രാമിന് 200 മുതൽ 250 രൂപ വരെയാണ് വില. അമേരിക്കൻ ഗ്രീൻ ആപ്പിളിന് 250 രൂപ. കിവിക്ക് 300, മലേഷ്യൻ റംബൂട്ടാന് 200 മുതൽ 250 രൂപ വരെ. ഓസ്ട്രേലിയൻ സിട്രസ് ഓറഞ്ചിന് നൂറു മുതൽ 130 രൂപ വരെ. ജ്യൂസിന് മാത്രം ഉപയോഗിക്കുന്ന ഷമാം, ബട്ടർ ഔക്കാട്, ആന്ധ്രയിൽ നിന്നെത്തുന്ന റുമേനനിയ, ബങ്കനം പള്ളി, നീലം മാങ്ങകൾ, സിംല, നാടൻ ആപ്പിൾ, പേരയ്ക്ക, തണ്ണിമത്തൻ, പച്ചയും കറുപ്പുമായ സിഡ്ലെസ് മുന്തിരി, പപ്പായ, സലാഡ് കിയാർ, ശീതാരങ്ങ, തുടങ്ങിയ വിഭവങ്ങൾക്ക് നോമ്പു തുറക്കാർ മാത്രമല്ല, മറ്റുള്ളവരും ആവശ്യക്കാരാണ്.
ദിനംപ്രതി വില ഉയരുന്നുണ്ടെങ്കിലും ആവശ്യക്കാർക്ക് പഞ്ഞമില്ലെന്ന് പഴക്കച്ചവക്കാർ പറയുന്നു റംബൂട്ടാനും മംഗോസ്റ്റിനും ഒരാഴ്ച കൊണ്ടാണ്
കിലോയ്ക്ക് 50 രൂപ വർദ്ധിച്ചത്. ഇനിയും വിപണിയിൽ വില കൂടാനാണ് സാധ്യതയെന്ന് കച്ചവടക്കാർ പറയുന്നു.
@ വേനൽ മഴ എത്തിയിട്ടും പകൽ
ചൂട് കടുത്തത് അവസരമാക്കി തണ്ണിമത്തൻ കച്ചവടം പൊടി പൊടിയ്ക്കുകയാണ്.
കടുത്ത വേനലിൽ ദാഹമകറ്റാൻ വഴിയോരങ്ങളിലെ തണ്ണിമത്തൻ വിപണനത്തിനായുള്ള താൽക്കാലിക കേന്ദ്രങ്ങൾ അവസരം ഒരുക്കുകയാണ്. റമസാൻ നോമ്പുതുറ വിഭവങ്ങളിലും തണ്ണി മത്തൻ ഇക്കുറി കാര്യമായി ഇടം നേടുന്നുണ്ട്. ഇതോടെ തണ്ണിമത്തൻ കച്ചവടവും ഇരട്ടിയായി.
കർണാടകയിൽ നിന്നുള്ള കിരൺ, തമിഴ്നാട്ടിൽ നിന്നുള്ള നാംധാരി, വിശാൽ, സമാം എന്നിങ്ങനെ വിവിധ തരത്തിലുള്ള തണ്ണിമത്തനുകളാണ് വിപണിയിൽ നിറയുന്നത്.വലുപ്പത്തിലും നിറത്തിലും രുചിയിലും വൈവിധ്യമാർന്ന ഇനങ്ങൾക്കാണ് കൂടുതൽ പ്രിയം കേരള കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത കുരുവില്ലാത്ത മഞ്ഞ
വികസിപ്പിച്ചെടുത്ത കുരുവില്ലാത്ത മഞ്ഞ നിറമുള്ള തണ്ണിമത്തനും വിപണിയിൽ പ്രിയമേറെയാണ്. കിലോഗ്രാമിന് 20 മുതൽ 40 രൂപ വരെയാണ് വില.
No comments:
Post a Comment