ആചാരാനുഷ്ടാനങ്ങളിൽ പ്രധാനമായ
നെടുംകുതിരയെടുപ്പ് അട്ടിമറിയ്ക്കാൻ നീക്കം. നെടുകുതിരയെടുപ്പിന്റെ അവസാന വലം വെയ്പ്പിൽ ശ്രീകോവിലിന്റെ വടക്ക് പടിഞ്ഞാറ് മൂലസ്ഥാനത്ത് വച്ച് ക്ഷേത്രത്തിനോട് ചേർന്നുള്ള ചട്ടത്തിൽ നിന്നവർക്ക് നേരെയാണ് മുളക് സ്പ്രേ പ്രയോഗം ഉണ്ടായത് ഇതിനെ തുടർന്ന്
കുതിരയെടുത്തിരുന്ന ഭക്തജനങ്ങൾക്ക് ശ്വാസംമുട്ടും ഛർദിയും തലചുറ്റലും അനുഭവപ്പെട്ടതിനെ തുടർന്ന് കൂടുതൽ ആൾക്കാർ എത്തിയാണ് താഴ്ന്ന ചട്ടം ഉയർത്തി കുതിരയെടുപ്പ് പൂർത്തിയാക്കിയത്. ഓൺലൈനായി വാങ്ങിയ 200 മില്ലിഗ്രാം കുരുമുളക് സ്പ്രേയുടെ കാലിക്കുപ്പി സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയിരുന്നു.ഇതിനിടയിലാണ് ശ്രീഭൂതനാഥ ഭക്തനായ വേണുഗോപാലൻനായർ ബോധം കെട്ട് വീണതും മരിക്കുന്നതും വലിയ ജനകൂട്ടം സംഭവസ്ഥലത്ത് ഉണ്ടായിരുന്നു ഹൃദയസ്തഭനമാണ് മരണകാരണമെന്ന് പോസ്റ്റ് മാർട്ടത്തിൽ പറയുന്നുണ്ടെങ്കിലും കെമിക്കൽ സ്പ്രേ ഉള്ളിൽ ചെന്നാണോ മരണകാരണം എന്ന് വിശദമായ പോസ്റ്റ് മാർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ അറിയാൻ കഴിയുകയുള്ളൂവെന്ന് പോലിസ് ഉദ്യോഗസ്ഥർ പറഞ്ഞു.
@ പഴുതടച്ച അന്വേഷണവുമായി പോലിസ്
ശ്രീഭൂതനാഥ ക്ഷേത്രത്തിലെ
നെടുംകുതിരയെടുപ്പിനിടെ കെമിക്കൽ
സ്പ്രേ ചെയ്ത സംഭവത്തിൽ കണ്ടെടുത്ത കാലിക്കുപ്പി ഉൾപ്പെടെയുള്ളവ ഫൊറൻസിക് ലാബിൽ പരിശോധയ്ക്ക് അയച്ചു കഴിഞ്ഞു.ഫോറൻസിക് വിദഗ്ദർ സ്ഥലതെത്തി തെളിവുകൾ ശേഖരിച്ചു
നെടുംകുതിരയുടെ നാല് ചുറ്റും പോലിസ് റിബൺകെട്ടി സീൽ ചെയ്തിരിക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു പരിശോധന നടത്തി വരികയാണ്.
സർക്കിൾ ഇൻസ്പെക്ടർ വി.ശിവകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
@ ക്ഷത്രോത്സവം അലങ്കോലപ്പെടുത്താൻ ശ്രമിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണം - ചാത്തന്നൂർ മുരളി.
അതിപുരാതനവും ചരിത്രപ്രസിദ്ധവുമായ ചാത്തന്നൂർ ശ്രീഭൂതനാഥക്ഷേത്രത്തിലെ അത്തം തിരുനാൾ മഹോത്സവവും നെടുംകുതിരയെടുപ്പും
അലങ്കോലപ്പെടുത്താൻ ശ്രമിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്ന് എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി ആവശ്യപ്പെട്ടു.ഈ വർഷം നടന്ന നെടുംകുതിരയെടുപ്പ് ചടങ്ങ് അലങ്കോലപ്പെടുത്തുന്നതിനായി ചില സാമൂഹ്യവിരുദ്ധർ നടത്തിയ കുത്സിതശ്രമത്തിന്റെ ഫലമായി ഒരു ഭക്തൻ മരണപ്പെട്ട സംഭവം നിരാശജനകമായി പോയി. ഇത്തരം സംഭവങ്ങൾ പരിപാവനമായ ക്ഷേത്രാങ്കണത്തിൽ അനുവദിക്കാൻ പാടില്ലാത്തതാണ്. ആറ് കരകളിലെ ആറ് കരയോഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന സംയുക്ത ദേവസ്വം കമ്മിറ്റിയും ചാത്തന്നൂർ താലൂക്ക് എൻ എസ് എസ് കരയോഗയൂണിയനും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. കുറ്റക്കാരെ കണ്ടെത്തി മാതൃകപരമായി ശിക്ഷിക്കണമെന്നും ആവശ്യപ്പെടണമെന്നും എൻ എസ് എസ് ചാത്തന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി ആവശ്യപ്പെട്ടു.
No comments:
Post a Comment