Tuesday, 25 April 2023

ജനങ്ങളെ ബുദ്ധിമുട്ടിച്ചു പഞ്ചായത്ത്‌ അധികൃതർ കക്കൂസ് മാലിന്യം പട്ടാപകൽ റോഡിലൊഴുക്കി.

ചാത്തന്നൂർ : ജനങ്ങളെ ബുദ്ധിമുട്ടിച്ചു 
പഞ്ചായത്ത്‌ അധികൃതർ 
കക്കൂസ് മാലിന്യം പട്ടാപകൽ റോഡിലൊഴുക്കി. ചാത്തന്നൂർ ഗ്രാമപഞ്ചായത്തിന്റെ ഇ ടോയ്ലറ്റിന്റെ മാലിന്യം സംഭരിക്കുന്ന പ്ലാസ്റ്റിക് ടാങ്കിലെ മാലിന്യമാണ് റോഡിലൊഴുക്കിയത്. 
ദേശീയപാത വികസനത്തിന്റെ ഭാഗമായി ചാത്തന്നൂർ ജംഗഷനിൽ വച്ചിരുന്ന ഇ ടോയ്ലറ്റ് കെ എസ് ആർ ടി സി ഡിപ്പോ ജംഗഷനിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി പഞ്ചായത്തിന്റെ കരാർ ജോലിക്കാർ ആണ് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്റെ സാന്നിധ്യത്തിൽ ടാങ്കിൽ ഉണ്ടായിരുന്ന മലിനജലം റോഡിൽ തള്ളിയത്. ജെ സി ബി ഉപയോഗിച്ചു നടത്തിയ നിർമ്മാണ പ്രവർത്തനത്തിൽ അബദ്ധം പറ്റിയതാണ് എന്ന ന്യായവും എത്തി. രൂക്ഷമായ ദുർഗന്ധo വ്യാപിച്ചതോടെ ആളുകൾ മൂക്ക് പോത്തി കടകളിൽ നിന്നവർക്ക് ശ്വാസം മുട്ടും അനുഭവപ്പെട്ടതോടെ ബ്ലീച്ചിംഗ് പൗഡർ വിതറി പഞ്ചായത്ത്‌ അധികൃതരും സ്ഥലംകാലിയാക്കി നിർമ്മാണപ്രവർത്തി ഉപേക്ഷിച്ചു കരാറുകാരും സ്ഥലം കാലിയാക്കി.മണിക്കൂറോളം ദുർഗന്ധം വമിച്ചതോടെ നാട്ടുകാരും ബുദ്ധിമുട്ടിലായി.
ഫോട്ടോ : മലിനജലം റോഡിൽ ഒഴുക്കിയ നിലയിൽ
ഫോട്ടോ : കരാറുകാർ പണി ഉപേക്ഷിച്ച നിലയിൽ 

No comments:

Post a Comment