Saturday, 15 April 2023

വിഷുത്തിരക്കിലമർന്ന് ജില്ല



വിഷുത്തിരക്കിലമർന്ന്  ജില്ല 
കൊല്ലം : വിഷു വർണാഭമാക്കാൻ നാടൊരുങ്ങി. വേനൽ മഴയൊഴിഞ്ഞ വിഷുത്തലേന്ന് അവശ്യസാധനങ്ങളും വിഷുക്കോടിയും വാങ്ങാനായി ഒഴുകിയെത്തിയ ജനം കൊല്ലം നഗരം കൈയടക്കി. വെയിൽ തെളിഞ്ഞ പകൽ സമയത്ത് 
പ്രധാന ജംഗഷനുകളിലും കടകളിലും മാർക്കറ്റുകളിലും 
വൻ തിരക്ക് അനുഭവപ്പെട്ടു. വസ്ത്രക്കടകളിൽ വഴിയോരക്കച്ചവടക്കാരുടെ അടുത്തും ആവശ്യക്കാരെത്തി. കഴിഞ്ഞ മൂന്ന് ദിവസമായി വൈകുന്നേര സമയങ്ങളിൽ ചെറിയ തോതിലുള്ള വേനൽ 
മഴയും മൂടിക്കെട്ടിയ അന്തരീക്ഷവുംമൂലം ആളുകൾ പുറത്തിറങ്ങാൻ മടിച്ചതിനാൽ പടക്ക വിൽപ്പന ശാലകളിൽ തിരക്ക് കുറവായിരുന്നെങ്കിലും വിഷുത്തലേന്ന് കച്ചവടം പൊടിപാറി. പുതുവസ്ത്രം എടുക്കാനായി കുടുംബങ്ങൾ തിക്കിത്തിരക്കി. വിഷുക്കണി വാങ്ങാനായി പഴക്കടകളിലും പടക്കത്തിനായി പടക്കകടകളിലും വൻതിരക്കായിരുന്നു 

No comments:

Post a Comment