Wednesday, 26 April 2023

മതിയായ ഡോക്ടര്‍മാരോ അനുബന്ധ ജീവനക്കാരോ ഇല്ലാത്ത ചിറക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിന് അടിയന്തിര ചികിത്സ വേണമെന്ന ആവശ്യം ശക്തമാകുന്നു.


ചാത്തന്നൂർ : മതിയായ ഡോക്ടര്‍മാരോ അനുബന്ധ ജീവനക്കാരോ ഇല്ലാത്ത ചിറക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിന് അടിയന്തിര ചികിത്സ വേണമെന്ന ആവശ്യം ശക്തമാകുന്നു.
ഹെൽത്ത് ഇൻസ്‌പെക്ടർ ഇല്ല ഫാർമസിസ്റ്റ് ഇല്ല ആകെയുള്ളത് ഒരു ഡോക്ടർ മാത്രമാണ് പിന്നെ വിരലിലെണ്ണാവുന്ന നേഴ്സിംഗ് സ്റ്റാഫുകളുമായി ഗതികേടിന്റെ നടുമുറ്റത്താണ് 
 ചിറക്കര പ്രാഥമികാരോഗ്യ കേന്ദ്രം. 17 വർഷം മുൻപ് രൂപീകരിച്ച 
പതിനാറ് വാർഡുള്ള
ചിറക്കര പഞ്ചായത്തിന്റെ ചിറക്കര താഴത്ത് സ്ഥിതി ചെയ്യുന്ന ചിറക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ സ്ഥിതി
വളരെ പരിതാപകരമായിട്ടും നാളിതുവരെ നടപടിയെടുക്കാൻ ചിരക്കര പഞ്ചായത്ത്‌ ഭരിക്കുന്ന ഇടത് നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. വർഷാവർഷം ബജറ്റിൽ ആരോഗ്യരംഗത്തേക്ക് മാറ്റിവയ്ക്കുന്ന ഫണ്ട് വിനിയോഗിക്കുന്നത് എങ്ങനെയാണെന്ന് ആർക്കും അറിയില്ല.
കെടുകാര്യസ്ഥതയുടെ ഉത്തമപര്യായമായി 
യാതൊരു വിധ അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെയാണ് 
ചിറക്കര പ്രാഥമികാരോഗ്യ കേന്ദ്രവും മൂന്ന് സബ് സെന്ററുകളും പ്രവർത്തിക്കുന്നത് സബ് സെന്ററുകളിൽ പ്രവർത്തനം വഴിപാട് പോലെയാണ് ആഴ്ചയിൽ ഒരിക്കൽ ആരെങ്കിലും ഒന്ന് തുറന്ന് നോക്കിയാൽ അത്രയും ആയി എന്ന അവസ്ഥയിലാണ് ഡോക്ടറുടെ സേവനം സബ് സെന്ററുകളിൽ കിട്ടുന്നില്ല എന്ന പരാതി വ്യാപകമാണ്.

@ നിലവിൽ ഒരു ഡോക്ടർ മാത്രമാണുള്ളത്ഡോക്ടർക്ക് 
മാസത്തിൽ ചുരുങ്ങിയതു എട്ട് ദിവസം ഫീൽഡിലും പുറമെ സ്പെഷൽ ക്യാംപുകളും സ്കൂളുകളടക്കമുള്ള സ്ഥാപനങ്ങളിലെ സന്ദർശനം കൂടി വരുമ്പോൾ ഫലത്തിൽ
 ഡോക്ടർ ചുരുങ്ങിയ ദിവസങ്ങളിൽ ആശുപത്രിയിൽ എത്തുന്ന 
 സ്ഥിതിയാണുള്ളത്.ചിറക്കര പഞ്ചായത്തിലെ ജനസംഖ്യ നിലവാരം അനുസരിച്ചു അടിയന്തിരമായി രണ്ട് സബ് സെന്ററുകളും നാല് ഡോക്ടർമാരും അനിവാര്യമാണ് അടിയന്തിരമായി ഡോക്ടർമാരെ പോസ്റ്റ്‌ ചെയ്തു കൊണ്ട്  എല്ലാ ദിവസവും 
സബ് സെന്ററുടെ പ്രവർത്തനം തുടങ്ങണം.

@ തൊട്ടടുത്തുള്ള പാരിപ്പള്ളി 
മെഡിക്കൽ കോളജ് വിദ്യാർഥികൾക്കുള്ള ട്രെയ്നിംഗ് ആശുപത്രിയായി  ചിറക്കര പി.എച്ച്.സിയെ പരിഗണിക്കണം 
 മെഡിക്കൽ കോളജിലെ  ട്രെയ്നിംഗ് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കിയാൽ പ്രശ്നങ്ങൾ ഒരുവിധം പരിഹരിക്കാൻ കഴിയും.


@ നിലവിൽ ഫാർമസിസ്റ്റ് ഇല്ല നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ നിന്നും ഡ്യുട്ടിയ്ക്കായി എത്തുന്ന ഫാർമസിസ്റ്റ് ആണുള്ളത്.ആശുപത്രിയിൽ അടിയന്തിരമായി രണ്ട് ഫാർമസിസ്റ്റിനെ നിയോഗിക്കണം.

@ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഒരു രോഗിക്ക് ആശുപത്രിയിൽ എത്തണമെങ്കിൽ ബസ് സർവീസ് ഇല്ലാത്തത് മൂലം 
 100മുതൽ 200രൂപവരെ വേണം
ഓട്ടോറിക്ഷയിൽ ഇവിടെയെത്തിയാൽ ഡോക്ടർ ഇല്ലെങ്കിൽ പത്ത് രൂപയ്ക്ക് മെഡിക്കൽ സ്റ്റോറിൽ കിട്ടുന്ന പാരസെറ്റാമോൾ വാങ്ങി തിരിച്ചു പോകേണ്ട അവസ്ഥയാണ്.നെടുങ്ങോലം മേഖലയിൽ ഉള്ളവർ നെടുങ്ങോലം താലൂക്ക് ആശുപത്രിയെ ആശ്രയിക്കുബോൾ ചാത്തന്നൂർ പ്രദേശത്തുള്ളവർ ചാത്തന്നൂർ കുടുംമ്പാരോഗ്യ കേന്ദ്രത്തെയും ചിറക്കര കല്ലുവാതുക്കൽ ഭാഗത്തുള്ളവർ പാരിപ്പള്ളി മെഡിക്കൽ കോളേജിനെയും ആശ്രയിക്കുകയാണ്. പഞ്ചായത്തിൽ 
മഞ്ഞപ്പിത്തവും പകർച്ചപ്പനിയും അടക്കമുള്ള രോഗങ്ങൾ പടർന്നു പിടിക്കുമ്പോഴും സാധാരണക്കാരുടെ ആശ്രയമായ പി എച്ച് സിയോട് അധികൃതരുടെ അവഗണന തുടരുകയാണ്.


@ ചിറക്കര പഞ്ചായത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടർ ഇല്ല രണ്ട് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറിൽ ഒരാൾ
ഹെൽത്ത് ഇൻസ്‌പെക്ടർ ഇൻചാർജ് ആയി ജോലി ചെയ്യുന്നു.ഇത് മൂലം പഞ്ചായത്തിലെ ആരോഗ്യപ്രവർത്തനങ്ങൾ മന്ദഗതിയിലാണ്.


 




No comments:

Post a Comment