ചാത്തന്നൂർ : പേരിനൊരു വേനൽ മഴ. പെയ്തൊഴിഞ്ഞതിന് പിന്നാലെ ദേശിയപാതയോരത്ത് വെള്ളകെട്ടായി വീടുകളിൽ വെള്ളം കയറി ജനങ്ങൾക്ക് ദുരിതമഴയായി. പലയിടത്തും റോഡിൽ കാലവർഷത്തിലേതു പോലുള്ള വെള്ളക്കെട്ട് രൂപപ്പെട്ടു.
ദേശീയപാതാ വികസന പ്രവൃത്തികൾ നടക്കുന്ന മിക്ക സ്ഥലങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത വേനൽമഴയിൽ വെള്ളക്കെട്ട് ഉണ്ടാക്കി.ചാത്തന്നൂർ ജങ്ങഷ്നിൽ കടകളിൽ വെള്ളം കയറി ഊറാംവിള ജങ്ഷനിൽ വീടുകളിൽ വെള്ളം കയറി ശീമാട്ടിയിലും വീടുകളിൽ വെള്ളം കയറി റോഡുകൾ ചെളികുണ്ടായി കാൽ നടയാത്ര പോലും ദുസഹമായി മാറി.പലയിടത്തും തറനിരപ്പിൽ നിന്നു മണ്ണിട്ട് ഉയർത്തിയാണു ദേശീയപാത നിർമിക്കുന്നത്. മഴവെള്ളം ഒലിഞ്ഞു പോകുന്നതിനും വൻ മതിൽ പോലെ നിർമിക്കുന്ന ദേശീയപാതയിൽ വെള്ളം ഒഴുകി പോകുന്നതിന് സംവിധാനം ഒരുക്കിയിട്ടില്ല അത് കൊണ്ട് തന്നെ
ഉയർന്ന പ്രദേശങ്ങളിൽ നിന്നുള്ള വെള്ളം ദേശിയപാതയിലേക്കും അടുത്തുള്ള താഴ്ന്ന പ്രദേശങ്ങളിലേക്കും വീടുകളിലേക്കും ഒഴുകിയെത്തുകയാണ്.ദേശിയപാതയോരത്തെ ഇത്തിക്കര പാലത്തിന് സമീപമുള്ള തോടുകളും കൈതോടുകളും ദേശീയപാതയ്ക്കു വേണ്ടി മണ്ണിട്ടപ്പോൾ മുടിയ നിലയിലാണ്. വയൽ പ്രദേശത്തെ മഴവെള്ളം ഇത്തിക്കരയാറ്റിലേക്ക്
ഒഴുകുന്ന തോടിന്റെ മിക്ക ഭാഗങ്ങളും ദേശീയപാതയ്ക്കു മണ്ണിട്ടപ്പോൾ മൂടിപ്പോയ നിലയിലുമാണ്.
മഴ തുടങ്ങുന്നതിനു മുൻപു തോട് പൂർവ സ്ഥിതിയിലാക്കിയില്ലെങ്കിൽ ഇത്തിക്കരയിലെ തണ്ണീർതടങ്ങൾ
വെള്ളത്തിനടിയിലാകും. ദേശീയപാതാ നിർമാണം നടക്കുന്ന കൊട്ടിയത്തും ഇന്നലത്തെ വേനൽമഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.ബൈപ്പാസ് റോഡിന് സമീപമുള്ള
വയൽ പ്രദേശത്തും വെള്ളക്കെട്ട് ഉണ്ടായി. പലയിടത്തും
കൈതോടുകളും ഡെയിനേജുകളും മൂടിപ്പോയതായുള്ള പരാതികളുണ്ട്.കേന്ദ്രസർക്കാർ നടത്തുന്ന ദേശീയപാത നിർമാണ കരാർ ഏജൻസികൾ ഉത്തരേന്ത്യയിൽ നിന്നുള്ള കമ്പനികളാണ്. പ്രവൃത്തി നടത്തുന്ന തൊഴിലാളികളും ഉത്തരേന്ത്യയിൽ നിന്നുള്ളവരാണ്.കേരളത്തിൽ
6 മാസത്തിലധികം നീണ്ടു നിൽക്കുന്ന കേരളത്തിന്റെ കാലവർഷത്തെക്കുറിച്ചോ വെള്ളക്കെട്ട് സാധ്യതകളെക്കുറിച്ചോ അറിയില്ല രണ്ട് ദിവസമായി പെയ്യുന്ന വേനൽ മഴയിൽ നിർമ്മാണവും മുടങ്ങി കേന്ദ്ര സർക്കാരാണു ദേശീയപാത നിർമിക്കുന്നത് എന്ന് പറഞ്ഞു വെള്ളക്കെട്ട് സാധ്യതകളുമായി ബന്ധപ്പെട്ട പരാതികൾക്കെതിരെ മുഖം തിരിക്കുകയാണ് തദേശ സ്വയം ഭരണ സ്ഥാപനങ്ങൾ
No comments:
Post a Comment