പരവൂർ : നാമജപ മുഖരിതമായ അന്തരീക്ഷത്തില്‍ തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് ഭക്തജനങ്ങളുടെ നിറസാന്നിധ്യം കൊണ്ട് പരവൂരും
പരിസരപ്രദേശങ്ങളും ക്ഷേത്ര സങ്കേതമായി മാറി. പുറ്റിങ്ങലമ്മയ്ക്ക്
നിവേദ്യമൊരുക്കുവാന് ഇടംതേടിയെത്തിയ ജനങ്ങള്‍ ഭക്തിയുടെ നിറവില്‍ പരവൂരിനെ
ഭക്തിയുടെ യജ്ഞശാലയാക്കി മാറ്റി.
വിവിധ ദേശങ്ങളിൽ
നിന്നെത്തിയ ആയിരങ്ങളാണ് ഇന്നലെ പരവൂരിൽ
പുറ്റിങ്ങലമ്മയ്ക്ക് പൊങ്കാലയിട്ടത്.കഴിഞ്ഞ ദിവസം രാത്രി തന്നെ പുറ്റിങ്ങലിലും പരിസരത്തും
പൊങ്കാലയടുപ്പുകള്‍ നിരന്നിരുന്നു
ഇന്നലെ
രാവിലെ ഏഴിന്
പണ്ടാര അടുപ്പിലേക്കു ക്ഷേത്രം മേൽശാന്തി ബിനുശാന്തി
അഗ്നിപകര്‍ന്നതോടെ മറ്റ് പൊങ്കാല അടുപ്പുകളില്‍ ഭക്തര്‍ അഗ്നി ജ്വലിപ്പിച്ചു.
പൊങ്കാല കലങ്ങള്‍ നിറഞ്ഞു തുളുമ്പിയ നിമിഷം തങ്ങളുടെ ദുരിതത്തിന് ശാന്തിവരണമേ എന്ന പ്രാര്‍ഥനയോടെ ദേവിയുടെ വരവിനായി ഭക്തര്‍ കാത്തുനിന്നു.വിവധ ജീവിതകളിലേറ്റിയ ദേവീ ചൈതന്യവും വഹിച്ചുകൊണ്ടുള്ള പൊങ്കാല സമര്‍പ്പണത്തിന് വേദപണ്ഡിതന്മാര് കാര്‍മികത്വം വഹിച്ചു. തുടർന്ന് രാത്രി 8.15ന് ക്ഷേത്രംതന്ത്രി പൂതക്കുളം നീലമന ഇല്ലത്തിൽ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ് കർമ്മം നടത്തി. രണ്ടാം ഉത്സവമായ ഇന്ന് വൈകുന്നേരം 5ന് നൃത്തനൃത്യങ്ങൾ, 7ന് സംഗീതസദസ്,10ന് നൃത്തസംഗീതശില്പം.
No comments:
Post a Comment