Friday, 14 April 2023

കൊല്ലം - തിരുവനന്തപുരം ജില്ലയുടെ അതിർത്തി പ്രാദേശവും ടൂറിസ്റ്റുകൾ കൂടുതലായി എത്തിചേരുന്ന കാപ്പിൽ - തെക്കുംഭാഗം മേഖലവിനോദസഞ്ചാരികളുടെ തിരക്കിലമർന്നപ്പോൾ തീരത്ത് സുരക്ഷിതത്വം ഉറപ്പാക്കാൻ ലൈഫ് ഗാർഡുകളെ നിയോഗിക്കാനും ലൈറ്റുകൾ മെയിന്റനൻസ് ചെയ്യാനോ പരവൂർ നഗരസഭയ്ക്ക് ഇനിയും കഴിഞ്ഞിട്ടില്ല.

പരവൂർ: കൊല്ലം - തിരുവനന്തപുരം ജില്ലയുടെ അതിർത്തി പ്രാദേശവും ടൂറിസ്റ്റുകൾ കൂടുതലായി എത്തിചേരുന്ന 
കാപ്പിൽ - തെക്കുംഭാഗം മേഖല
വിനോദസഞ്ചാരികളുടെ തിരക്കിലമർന്നപ്പോൾ തീരത്ത് സുരക്ഷിതത്വം ഉറപ്പാക്കാൻ 
 ലൈഫ് ഗാർഡുകളെ നിയോഗിക്കാനും ലൈറ്റുകൾ മെയിന്റനൻസ് ചെയ്യാനോ പരവൂർ നഗരസഭയ്ക്ക്  ഇനിയും കഴിഞ്ഞിട്ടില്ല.
കടലും കായലും ചേരുന്ന കാപ്പിൽ പൊഴിമുഖം ഭാഗമാണ് കൂടുതലായി സഞ്ചാരികളെ ആകർഷിക്കുന്നത്. ഇതിനകം യുവാക്കളായ നിരവധി പേർ തീരത്തെ ശക്തമായ തിരയിലും അപകടകരമായ മണൽക്കുഴികളിലും അകപ്പെട്ടു മുങ്ങി മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്. എന്നിട്ടും  ലൈഫ് ഗാർഡുകളെ താൽക്കാലികമായി എങ്കിലും നിയോഗിക്കാൻ പരവൂർ നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല 
 ഇക്കുറി വേനലവധി ഉൾപ്പെടെ വരും ദിവസങ്ങളിൽ വൻതിരക്ക് അനുഭവപ്പെടുമെന്നു അറിവുണ്ടായിട്ടും ബന്ധപ്പെട്ടവർ സുരക്ഷ ഒരുക്കുന്നതിൽ അനാസ്ഥ കാണിക്കുകയാണ്.

@കാപ്പിൽ - തെക്കുംഭാഗം ബീച്ച്
അന്ധകാരത്തിൽ 

കാപ്പിൽ - തെക്കുംഭാഗം ബീച്ച് അന്ധകാരത്തിലായിട്ടും അധികാരികൾ തിരിഞ്ഞ് നോക്കിയിട്ടില്ല. ഇത് മൂലം വൈകുന്നേരം ആറു 
മണി കഴിഞ്ഞാൽ ബീച്ച് വിജനമായി സാമൂഹ്യവിരുദ്ധർ ഇവിടെ താവളമുറപ്പിക്കുകയാണ്.ഉയരവിളക്ക് അടക്കം ഇരുപതോളം ലൈറ്റുകൾ ഇവിടെ ഉണ്ടങ്കിലും കത്തുന്നത് വിരലിൽ എണ്ണാവുന്നത് മാത്രമാണ്. ചെറിയ രീതിയിലുള്ള അറ്റകുറ്റപണികളിൽ തീരാവുന്ന തകരാറുകൾ മാത്രമാണ് ലൈറ്റുകൾക്ക് ഉള്ളത് എങ്കിലും നടപടികൾ എടുക്കേണ്ട പരവൂർ നഗരസഭ അധികൃതർ തിരിഞ്ഞ് നോക്കുന്നില്ല എന്നാണ് ഇവിടെയുള്ള കച്ചവടക്കാർ പറയുന്നത്. അവധി ആയതിനാൽ പ്രാദേശികമായും അല്ലാതെയും ആഭ്യന്തര ടൂറിസ്റ്റുകൾ ധാരാളമായി എത്തുന്നതിനാൽ സന്ധ്യകഴിഞ്ഞാലും ബീച്ചിലേക്ക് ധാരാളമായി ആൾക്കാർ എത്തുന്നുണ്ട് ഇവർ ലൈറ്റ് ഇല്ലാത്ത കാരണം ചൂണ്ടികാട്ടി സന്ധ്യ മയങ്ങും മുൻപ് സ്ഥലം കാലിയാക്കുകയാണ്

@ പോലിസ് സംവിധാനമോ ലൈഫ് ഗാർഡുകളോ ഇ പ്രാദേശത്ത് രാത്രിയുമില്ല പകലുമില്ല.

വിനോദസഞ്ചാരികൾക്ക് സുരക്ഷ
ഒരുക്കുന്നതിൽ അനാസ്ഥ തുടരുന്നുവെന്ന ആക്ഷേപം ശക്തമാണ്.
കടൽതീരത്ത് എത്തുന്ന 
 സ്ത്രീകൾ അടക്കമുള്ളവരും ദൂരപരിധി വിട്ടു കടലിലേക്കു ഇറങ്ങുന്ന പ്രവണതയാണ് കാണുന്നത്. തിരക്കേറിയ സമയത്ത് ഇവരെ നിയന്ത്രിക്കാൻ നിലവിൽ ഒരു സംവിധാനവുമില്ല.കടൽതീരവും
പൊഴിമുഖവും
മെയിൻ റോഡും തമ്മിൽ ഏറെ ദൂരമുള്ളതിനാൽ ഏതെങ്കിലും അപകടഘട്ടത്തിൽ 
ഫയർഫോഴ്സ് പൊലീസ് സംഘത്തിനു പെട്ടെന്നെത്താനും എളുപ്പമല്ല. ഇടവ പഞ്ചായത്തിന്റെയും കൊല്ലം പരവൂർ നഗരസഭയുടെയും അതിർത്തി പ്രദേശമാണ് കാപ്പിൽ - തെക്കുംഭാഗം തീരം. അയിരൂർ പരവൂർ പൊലീസ് സ്റ്റേഷനുകളും അതിർത്തി പങ്കിടുന്നുവെങ്കിലും മയക്കുമരുന്ന് സംഘങ്ങളുടെയടക്കം വിഹാരകേന്ദ്രമായ ഇവിടെ ഒരു പോലിസ് ഉദ്യോഗസ്ഥനെയോ ഹോംഗാർഡുകളെയോ, ലൈഫ് ഗാർഡുകളെയോ കാണാനില്ല.

@ അനുസരണയില്ലാതെ ആഭ്യന്തര വിനോദ സഞ്ചാരികൾ

ബീച്ചിലെത്തുന്ന സഞ്ചാരികളിൽ പലരും നിർദേശങ്ങളോട് മുഖംതിരിക്കുന്ന പ്രവണത കൂടുതലെന്നു കച്ചവടക്കാരും നാട്ടുകാരും പറയുന്നു.
 ഇതര സംസ്ഥാനങ്ങളിൽ നിന്നു കൂട്ടമായി എത്തുന്നവരോട് കടലിൽ അപകടമേഖലയിൽ ഇറങ്ങരുതെന്നു നിർദേശിച്ചാൽ അവഗണിക്കുക പതിവാണ്. അടുത്തകാലത്ത് ഇത്തരത്തിൽ അപകടത്തിൽപ്പെട്ട നിരവധി പേരെ രക്ഷപ്പെടുത്തിയിരുന്നുവെന്ന് നാട്ടുകാർ പറയുന്നു അടിയന്തിരമായി ലൈഫ് ഗാർഡുകളെ ഇവിടേക്ക് നിയോഗിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

@ വിനോദസഞ്ചാരികൾക്ക് ആവശ്യമായ 
അടിസ്ഥാനസൗകര്യം ഒരുക്കണം - സ്വർണ്ണമ്മസുരേഷ്
കാപ്പിൽ - തെക്കുംഭാഗം ബീച്ചിൽ വിനോദസഞ്ചാരികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കണമെന്ന് പരവൂർ നഗരസഭയിലെ ബിജെപി പാർലമെന്ററി പാർട്ടി ലീഡർ സ്വർണ്ണമ്മസുരേഷ് പറഞ്ഞു. ടൂറിസത്തിന് ആവശ്യമായ പദ്ധതികൾ ഉണ്ടെന്ന് പറഞ്ഞാൽ പോരാ അത് നടപ്പാക്കാനുള്ള ആർജവം കൂടി നഗരസഭ ഭരിക്കുന്നവർ കാണിക്കണമെന്ന് സ്വർണ്ണമ്മസുരേഷ് പറഞ്ഞു. കുറ്റകൃത്യങ്ങൾ വർധിച്ചു വരുന്നതിനാൽ പോലിസ് ഔട്ട്‌ പോസ്റ്റ്‌ സ്ഥാപിക്കണം ഒപ്പം ലൈഫ് ഗാർഡുകളെ ഡ്യുട്ടിയ്ക്ക് നിയോഗിക്കണമെന്നും സ്വർണ്ണമ്മസുരേഷ് പറഞ്ഞു
ഒപ്പം ലൈറ്റുകൾ അടിയന്തിരമായി അറ്റകുറ്റപണികൾ നടത്തി ടൂറിസ്റ്റുകൾക്ക് ഉള്ള അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തണമെന്നും സ്വർണ്ണമ്മസുരേഷ് പറഞ്ഞു.


No comments:

Post a Comment