വർണ്ണാർഭമാക്കിയ ഷൈജുവിന്റെ കലാവിരുത് ജനശ്രദ്ധയാകർഷിക്കുന്നു.ഷൈജു ലോക്ക് ഡൌൺ സമയത്ത് ആണ് പാരിപ്പള്ളി ടൗണിൽ എത്തുന്നത് തുടർന്ന് നഗരത്തിലെ കടത്തിണ്ണയിൽ അഭയം തേടി പോലിസ് കൊടുക്കുന്ന ഭക്ഷണവുമായി പാരിപ്പള്ളിടൗണിനെ വീടാക്കി മാറ്റി.കാട് പിടിച്ചു മാലിന്യം മൂടി കിടന്ന ഡിവൈഡർ എല്ലാം വൃത്തിയാക്കി തുടർന്ന് തന്റെ സർഗ്ഗാത്മകമായ അധ്വാന ശേഷി കൊണ്ട് ഒരു ചെറു വസന്തം തീർക്കുകയായിരുന്നു.
ടൗണിലെ ആൽമരം നിൽക്കുന്ന റൗണ്ട് ഏരിയയിലും, പരവൂർ, മടത്തറ റോഡിലേക്കുള്ള ഡിവൈഡറുകളിലും പെയിന്റിങ്ങ് ചെയ്തും. ചെടിച്ചട്ടികളിലും വർണ്ണക്കുപ്പികളിലും അടുക്കും ചിട്ടയോടുകൂടി ചെടികൾ നട്ടും നഗരഹൃദയത്തെ വർണ്ണാഭമാക്കി മാറ്റി.പൂർണ്ണ പിന്തുണയുമായി പോലിസ് ഉദ്യോഗസ്ഥരും സഹായത്തിനെത്തി.
രാത്രി കടത്തിണ്ണയിൽ അന്തിയുറങ്ങുന്നതിന് തൊട്ടു മുന്നേ വരെ ഇദ്ദേഹം തിരക്കിലായിരിക്കും. രാത്രി രണ്ടും മൂന്നും മണിവരെ ഇദ്ദേഹം ജോലി ചെയ്തുകൊണ്ടേയിരിക്കും ലോക്ക് ഡൌൺ സമയത്ത് നാടും നഗരവും നിശബ്ദമായിരുക്കുമ്പോൾ ഇദ്ദേഹം ഉണർന്നിരുന്ന് തന്റെ കഴിവുകൾ കൊണ്ട് പാരിപ്പള്ളിയെ മനോഹരമാക്കി മാറ്റി.
ഒരാഴ്ച മുൻപ് തോരാതെ മഴ പെയ്ത രാത്രിയിൽ തന്റെ പെയിന്റിങ്ങ് മഴയിൽ ഒലിച്ചു പോയിട്ടും പിൻമാറാതെ ജോലി
ചെയ്തു കൊണ്ട് അത് പൂർത്തിയാക്കി.
ലോക് ഡൗൺ ഇളവ് വന്നതോടെ
ആൾക്കാർ തട്ടിയെറിയുന്നചെടിച്ചട്ടികൾ
രാത്രിയിൽ വീണ്ടും പൂർവ്വസ്ഥലത്ത് വച്ച്
നഗരത്തെ മനോഹരമാക്കുകയാണ് ഇദ്ദേഹം. നല്ലവരായ വഴിയാത്രക്കാർ നൽകുന്ന നാണയതുട്ടുകൾ ശേഖരിച്ചു ഭക്ഷണം കഴിക്കും സ്ഥലം എവിടെയാണ് എന്ന് ചോദിക്കുന്നവർക്ക് പുഞ്ചിരിയാണ് മറുപടി. ലോക്ക്ഡൌൺ കഴിഞ്ഞതോടെ ഒരുപാട് പേര് പിന്തുണയുമായി എത്തിയതോടെ കൂടുതൽ ഉഷാറിലാണ് ഷൈജു.
ചിത്രം :ഷൈജു
ചിത്രം :ഷൈജുവിന്റെ കലാവിരുതുകൾ
No comments:
Post a Comment