ഇടം നേടി ഒരു വയസുകാരൻ
ചാത്തന്നൂർ: പിച്ചവച്ച് തുടങ്ങിയതെയുള്ളൂ ആലംകൃത് എ മഹേന്ദ്രൻ പക്ഷെ എല്ലാം മന:പാഠമാണ് അത് കൊണ്ട് തന്നെ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടംനേടി ഇ ഒരു വയസുകാരൻ.ചാത്തന്നൂർ താഴം വടക്ക് പൗർണ്ണമിയിൽ അഖിൽ മഹേന്ദ്രന്റെയും രേഷ്മ. ആർ. ഉണ്ണിത്താന്റെയും മകൻ
ഒരു വയസും രണ്ട് മാസവും ആയ ആലംകൃത് എ മഹേന്ദ്രനാണ്
ഭാരതത്തിന്റെ ദേശിയ നേതാക്കൾ മുതൽ ഭക്ഷണസാധനങ്ങളും ശരീരഭാഗങ്ങളും വരെയുള്ളതിന്റെ പഠങ്ങൾ തൊട്ട് കാണിച്ചു ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടംനേടിയത്
മാതാവായ രേഷ്മയുടെ കണ്ണിന്റെ ചലനങ്ങളും വാക്കുകളും കണ്ടും കേട്ടുമാണ് ഓര്മ ശക്തിയില്‍ കഴിവ് തെളിയിച്ചു കൊണ്ട്
ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിൽ
ഇടം നേടിയിരിക്കുന്നത്. മാതാവ്
ചൂണ്ടി കാണിക്കുന്നതും പറഞ്ഞു കൊടുക്കുന്നതും ചൂണ്ടി കാണിക്കുന്നതും
ഇ ആലംകൃത്
മനഃപ്പാഠമാക്കിയതൊടെയാണ് ഓര്‍മ്മശക്തിയില്‍ കുട്ടിയ്ക്കുള്ള വൈഭവം വീട്ടുകാര്‍ തിരിച്ചറിയുന്നത്.
പിന്നീട് ആലംകൃതിന്റെ
ഈ കഴിവിനെ കുടുംബാoഗങ്ങൾ
പ്രോത്സാഹിപ്പിക്കുകയായിരുന്നു.
തുടർന്ന് അമ്മയുടെ ചോദ്യവും ഉത്തരങ്ങളും ചോദിച്ച് മകൻ ഓര്‍മ്മ ശക്തിയില്‍ വേഗത കൈവരിച്ചു തുടങ്ങി.പിന്നീട് ഇവര്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിനെപ്പറ്റി അറിയുകയും മകനെ അതില്‍ പങ്കെടുപ്പിക്കുകയും ചെയ്തു. ദേശിയ നേതാക്കൾ മുതൽ
ഫലങ്ങൾ, പച്ചക്കറികൾ വാഹനങ്ങൾ പക്ഷികൾ മൃഗങ്ങൾ വരെയുള്ള
വിവിധ കാറ്റഗറിയിലുള്ള 177 ഐറ്റo സിന്റെ പടങ്ങൾ ഇ കൊച്ചു മിടുക്കൻ തൊട്ട് കാണിച്ചു കൊണ്ടാണ്ഈ കുഞ്ഞുമിടുക്കൻ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഖത്തർ ക്യു ബി സി കബനിയിൽ
സിവിൽ എഞ്ഞിനിയറായ അഖിൽമഹേന്ദ്രനാണ് പിതാവ് മാതാവ് രേഷ്മ. ആർ. ഉണ്ണിത്താൻ സിവിൽ എഞ്ചിനിയറിoഗിൽ
എം. ടെക് ബിരുദകാരിയാണ്.
ജൂലൈ 4 നാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം നേടിയതായുള്ള പ്രഖ്യാപനം നടന്നത്.
ഇന്ത്യ ബുക്സ് ഓഫ് റെക്കോഡ്സിന്റെ സര്‍ട്ടിഫിക്കറ്റ്, മെഡല്‍, ബാഡ്ജ്, പേന, ഐഡി കാര്‍ഡ് എന്നിവ കഴിഞ്ഞ ദിവസം
മാതാവ് രേഷ്മയുടെ
കൈയില്‍ എത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. ഇതോടെ ആശംസകളുമായി നിരവധി പേര് എത്തിക്കൊണ്ടിരിക്കുകയാണ്.
ഫോട്ടോ: ആലംകൃത് എ മഹേന്ദ്രൻ
ഫോൺ:8281756120,7034213603
No comments:
Post a Comment