സമാന്തര വിദ്യാഭ്യാസസ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയാണ്. സ്വന്തമായ ഭൂമിയിലും വാടകയ്ക്കും പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങളുണ്ട് വാടകയ്ക്ക് നടത്തിയിരുന്നവർക്ക്
ലക്ഷങ്ങളുടെ വാടകക്കുടിശ്ശികയാണ് ഉള്ളത് ചെറിയ രീതിയിൽ നടത്തി വന്നിരുന്ന
പല സ്ഥാപനങ്ങളും പൂട്ടി. നിയന്ത്രണങ്ങൾ തുടരുന്ന പക്ഷം വരുംദിവസങ്ങളിൽ കൂടുതൽ സ്ഥാപനങ്ങൾ പൂട്ടേണ്ടിവരും. കൊല്ലം ജില്ലയിൽ മാത്രം 2 5,000 ത്തിലധികം അധ്യാപകരാണ് പാരലൽ കോളേജ് മേഖലയെ ആശ്രയിച്ച് ജീവിച്ചു വന്നിരുന്നത്. വിദ്യാഭ്യാസ രംഗത്ത് സമാന്തര വിദ്യാഭ്യാസ മേഖല നൽകിയ സംഭാവനകൾ നിസ്തുലമാണ്. വിദ്യാഭ്യാസം സ്വപ്നമായി മാത്രം മാറുമായിരുന്ന ഒട്ടനവധി വിദ്യാർത്ഥികൾക്ക് പഠനത്തിനുള്ള സാധ്യത ഒരുക്കി കൊടുക്കുക മാത്രമല്ല അഭ്യസ്ത വിദ്യരായ നിരവധി യുവാക്കൾക്ക് ജീവിതോപാധിയായി കൂടി ഇത്തരം സ്ഥാപനങ്ങൾ താങ്ങും തണലും ആയിരുന്നു. എന്നാൽ ഇന്ന് ഇ രംഗത്ത് പ്രവർത്തിക്കുന്ന അദ്ധ്യാപകരടക്കമുള്ളവർ മറ്റു ജോലി സാധ്യതകൾ തേടുന്ന സ്ഥിതിയിലുമാണ്.കൊവിഡ് പ്രതിസന്ധിയിൽ പിടിച്ചു നിൽക്കാൻ പാടുപെടുന്ന ഈ മേഖലയെ നിലനിർത്താൻ എന്തെങ്കിലും ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയടക്കമുള്ള അധികാരികൾക്ക് സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്മകൾ നിവേദനങ്ങൾ സമർപ്പിച്ചെങ്കിലും ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.സമാന്തര വിദ്യാഭ്യാസ മേഖലയുടെ ചരിത്രത്തിൽ തന്നെ ആദ്യമാണ് ഇത്തരം അനുഭവമെന്നാണ് വർഷങ്ങളായി ഈ രംഗത്തുള്ള അദ്ധ്യാപകർ പറയുന്നത്. കടം വാങ്ങിയും സ്വർണ്ണം പണയം വച്ചുമൊക്കെയാണ് സ്ഥാപനം ആരംഭിച്ചതെന്നും വരുമാനം നിലച്ചതോടെ കുടുംബം തന്നെ പട്ടിണിയിലാകുന്ന അവസ്ഥയിലാണ്. മുൻ കാലങ്ങളെ അപേക്ഷിച്ച് സമാന്തര വിദ്യാഭ്യാസ മേഖല ഇന്ന് അവഗണന പേറുകയാണ്.
@ 1970 ലെ സർവകലാശാല സ്വകാര്യ രജിസ്ട്രേഷൻ്റെ സാധ്യതകൾ ഉപയോഗപ്പെടുത്തിയാണ് കേരളത്തിൽ പാരലൽ കോളേജ് സംവിധാനം നിലവിൽ വരുന്നത്. ഇന്നത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തിൽ നിന്ന് തുലോം കുറവായ അക്കാലത്ത് വിദ്യാഭ്യാസം നിഷേധിക്കപ്പെടുമായിരുന്ന നിരവധി വിദ്യാർത്ഥികൾക്ക് പഠനത്തിനുള്ള സാധ്യത ഒരുക്കാനും അതുവഴി സർക്കാർ ജോലിയിലുൾപ്പടെയുള്ള തൊഴിൽ മേഖലയിലേക്ക് എത്തിപ്പെടാനും വഴിവെച്ചത് സമാന്തര വിദ്യാഭ്യാസ മേഖലയായിരുന്നു.
ആദ്യകാലത്ത് ചെറിയ തോതിലുള്ള തിരിച്ചടികൾ ഉണ്ടായെങ്കിലും അവയൊക്കെ അതിജീവിച്ച് റഗുലർ കോളേജിൻ്റെ തനതു രീതിയിലേക്ക് സമാന്തര വിദ്യാഭ്യാസ മേഖലയും വളർന്നു വന്നു. ഗ്രാന്റ്, എസ്.സി/എസ്.ടി ആനുകൂല്യങ്ങൾ, ബസ് കൺസഷൻ, മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള ഗ്രാന്റ് തുടങ്ങി റെഗുലർ കോളജ് വിദ്യാർഥികൾക്ക് ലഭിക്കുന്ന എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും പാരലൽ വിദ്യാർഥികൾക്കും ലഭ്യമായിരുന്നു. ഏകീകൃത സിലബസും പരീക്ഷയും മൂല്യനിർണയവും സർട്ടിഫിക്കറ്റും ഇവർക്കും ലഭ്യമായിരുന്നു. പ്രൈവറ്റ് രജിസ്ട്രേഷൻ വഴിയുള്ള പഠനം സർവകലാശാലകൾക്കാകട്ടെ മെച്ചപ്പെട്ട വരുമാനമാർഗവുമായിരുന്നു.ഇപ്പോൾ അതെല്ലാം തകർക്കാനാണ് സർക്കാർ ഓൺലൈൻ പഠന മേഖലയെ സഹായിക്കുന്നത്

@ പ്ലസ് ടു ക്ലാസിലും കോളേജുകളിലുമൊക്കെ സീറ്റ് വർധിപ്പിച്ചു എന്ന് സർക്കാർ പറയുമ്പോഴും പാരലൽ കോളജ് അസോസിയേഷൻ 2019ൽ തയാറാക്കിയ കണക്കനുസരിച്ച് കേരളത്തിലെ നാല് സർവകലാശാലകൾക്ക് കീഴിലായി മൂന്നര ലക്ഷം വിദ്യാർഥികളും ഹയർസെക്കൻഡറി മേഖലയിൽ രണ്ടുലക്ഷം വിദ്യാർഥികളും സമാന്തരമായി പഠിക്കുന്നുണ്ട്. നിലവിൽ സർക്കാർ വിദ്യാഭ്യാസ മേഖലയിലെ സീറ്റുകളും പഠന സംവിധാനങ്ങളും മതിയാകാതെ വരുന്നു എന്നതാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. വിദ്യാഭ്യാസ നിഷേധം പോലുള്ള വലിയ പ്രതിസന്ധികളിൽ നിന്നാണ് സമാന്തര വിദ്യാഭ്യാസ മേഖല , സർക്കാർ മേഖലയെ രക്ഷിച്ച് വന്നിരുന്നത്. ആ നിലക്ക് കോവിഡിൽ തകർന്ന സമാന്തര വിദ്യാഭ്യാസ മേഖലയെ നിലനിർത്തുക എന്നത് സർക്കരിൻ്റെ കൂടി ഉത്തരവാദിത്വം തെന്നെയാണ്
@ ഫീസിനത്തിൽ കിട്ടാനുള്ളത് ലക്ഷങ്ങൾ
വിദ്യാര്‍ഥികളുടെ ഫീസ് അല്ലാതെ മറ്റൊരു തരത്തിലും വരുമാനം ലഭിക്കാന്‍ സാധ്യതയില്ലാത്ത മേഖല കൂടിയാണ് കേരളത്തിലെ സമാന്തര വിദ്യാഭ്യാസ മേഖല. കൊറോണ ഭീതിയിൽ സ്കൂളുകൾ പൂട്ടിയതോടെ ഫീസടവ് അവതാളത്തിലായി. രക്ഷകർത്താക്കൾ
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ കിട്ടാനുള്ള ഫീസ് ഈടാക്കുന്നത് എളുപ്പമായിരിക്കില്ല.

@ സർക്കാർ ഇടപെടണം
സംസ്ഥാനത്തെ പാരലൽ കോളേജ് അധ്യാപകരെ സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം. സ്ഥാപനങ്ങൾ പൂട്ടലിന്റെ വക്കിലാണ്. കഴിഞ്ഞ 15 മാസത്തെ വാടക കുടിശ്ശികയാണ്. വാടകയിളവും അധ്യാപകർക്ക് സഹായധനവും പ്രഖ്യാപിക്കണം.ഒരു തരത്തിലും സര്‍ക്കാര്‍ സഹായമെത്താത്ത മേഖലയാണെങ്കിലും ഈ കാലത്തെങ്കിലും ക്ഷേമനിധി അടക്കമുള്ള ആശ്വാസ നടപടികള്‍ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും ഇവർ ആവശ്യപ്പെടുന്നു സംസ്ഥാനത്തൊട്ടാകെ
അധ്യാപക അനധ്യാപകരായി ലക്ഷകണക്കിന് പേര് ഈ മേഖലയില്‍ തൊഴിലെടുക്കുന്നുണ്ട്.
സര്‍ക്കാരിന് ബാധ്യതയുണ്ടാക്കാതെയും അതേസമയം യൂണിവേഴ്സിറ്റികള്ക്കടക്കം ഫീസിനത്തില്‍ വലിയ വരുമാനം നല്‍കിയും ലക്ഷകണക്കിന് വിദ്യാര്‍ഥികളാണ് ഇവിടെ നിന്ന് പഠിച്ചിറങ്ങിയിരുന്നത്.പഠിക്കാനെത്തുന്നവരില്‍ കൂടുതലും നിര്‍ധനരായ വിദ്യാര്ഥികളായിട്ടു പോലും സര്‍ക്കാരിന്റെ ഒരു വിധ സഹായങ്ങളും സമാന്തര വിദ്യാഭ്യാസ മേഖലക്ക് ലഭിക്കാറില്ല. അത് കൊണ്ട് തന്നെ ഇ മേഖലയെ സംരഷിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം.(പാരലൽ കോളേജ് സ്റ്റാഫ്, യുവമോർച്ച പൂതക്കുളം പഞ്ചായത്ത് സമിതി പ്രസിഡന്റ്)
സംസ്ഥാനത്തെ പാരലൽ കോളേജ് അധ്യാപകരെ സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം. സ്ഥാപനങ്ങൾ പൂട്ടലിന്റെ വക്കിലാണ്. കഴിഞ്ഞ 15 മാസത്തെ വാടക കുടിശ്ശികയാണ്. വാടകയിളവും അധ്യാപകർക്ക് സഹായധനവും പ്രഖ്യാപിക്കണം.ഒരു തരത്തിലും സര്‍ക്കാര്‍ സഹായമെത്താത്ത മേഖലയാണെങ്കിലും ഈ കാലത്തെങ്കിലും ക്ഷേമനിധി അടക്കമുള്ള ആശ്വാസ നടപടികള്‍ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും ഇവർ ആവശ്യപ്പെടുന്നു സംസ്ഥാനത്തൊട്ടാകെ
അധ്യാപക അനധ്യാപകരായി ലക്ഷകണക്കിന് പേര് ഈ മേഖലയില്‍ തൊഴിലെടുക്കുന്നുണ്ട്.
സര്‍ക്കാരിന് ബാധ്യതയുണ്ടാക്കാതെയും അതേസമയം യൂണിവേഴ്സിറ്റികള്ക്കടക്കം ഫീസിനത്തില്‍ വലിയ വരുമാനം നല്‍കിയും ലക്ഷകണക്കിന് വിദ്യാര്‍ഥികളാണ് ഇവിടെ നിന്ന് പഠിച്ചിറങ്ങിയിരുന്നത്.പഠിക്കാ
@ 2020 ഫെബ്രുവരി മാസത്തെ ശമ്പളം കിട്ടുമ്പോഴേക്കും സ്കൂൾ കോളേജ് എല്ലാം കോളേജ് പൂട്ടി
പിന്നാലെ ലോക് ഡൗൺ. ജോലിയില്ലാതെ നീണ്ട ഒന്നര വർഷം എല്ലാ അടിസ്ഥാനവിഭാഗങ്ങൾക്കും സഹായധനവും ആശ്വാസവുമെല്ലാം ലഭ്യമാക്കുമ്പോഴും പാരലൽ കോളേജ് മേഖല നേരിടുന്ന ദുരിതങ്ങളിലേക്ക് സർക്കാരിന്റെ കണ്ണെത്തിയിട്ടില്ല.മുന്നോറോളം
സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി ഇരുപത്തിഅയ്യായിരത്തോളം ജീവനക്കാരുണ്ട്. കോളേജ് ഉടമകളും നേരിടുന്നത് ചരിത്രത്തിലില്ലാത്ത പ്രതിസന്ധിയിലാണ്
(അഭിലാഷ് അധ്യാപകൻ യൂണിവേഴ്സ് ട്യുഷൻ സെന്റർ ചാത്തന്നൂർ)
@ ആനുകൂല്യങ്ങൾ ഉള്ളവർ വിരളം.
വളരെ കുറച്ച് അധ്യാപകർക്കു മാത്രമേ പി എഫ്, ഇ എസ്ഐ പോലുള്ള ആനുകൂല്യങ്ങളുള്ളൂ. ക്ഷേമനിധി പോ
ജില്ലയിൽ മാത്രം രണ്ടായിരത്തോളം ജീവനക്കാരുണ്ട്.‘ഇതുമാത്രമാണ് ജീവിതത്തിലെ ആശ്രയം, എന്തു ചെയ്യുമെന്നറിയില്ല, പലരും ദുരിതങ്ങളൊന്നും പുറത്തു പറയാറില്ല’ (അധ്യാപകൻ കോളേജ്
@ വിദൂരവിദ്യാഭ്യാസ വിഭാഗം നിലനിർത്തണം
ഓപ്പൺ സർവകലാശാല വരുമ്പോൾ നിലവിലുള്ള സർവകലാശാലകളുടെ വിദൂര വിദ്യാഭ്യാസ, പ്രൈവറ്റ് രജിസ്ട്രേഷൻ വിഭാഗം നിലനിർത്തണം. സർക്കാരിന്റെ നിരുത്തരവാദപരമായ തീരുമാനം കാരണം വിദ്യാസമ്പന്നരായ കാൽലക്ഷം അധ്യാപകരാണ് വഴിയാധാരമാകുന്നത്. കുട്ടികളുടെ അവസ്ഥയും ദയനീയമാണ്. ഓപ്പൺ സർവകലാശാല വരണം. പക്ഷേ, അത് പാരലൽ കോളേജ് അധ്യാപരുടെയും വിദ്യാർഥികളുടെയും ജീവിതത്തെ ഹനിച്ചുകൊണ്ടാവരുത്.
കരിയറായി വിദ്യാഭ്യാസമേഖലയെ തിരഞ്ഞെടുത്തവരെ അവഗണിക്കുന്നത് സർക്കാർ അവസാനിപ്പിക്കണം. കേരളത്തിലെ പതിനായിരക്കണക്കിന് വിദ്യാർഥികൾക്ക് വിദ്യാഭ്യാസവും തൊഴിലും നൽകാൻ സഹായിച്ച സമാന്തര വിദ്യാഭ്യാസമേഖലയെ വിലകുറച്ച് കാണരുത്. വിദ്യാസമ്പന്നരായ അധ്യാപകരെ പട്ടിണിയിലേക്ക് തള്ളിവിടുന്നത് പൊതുസമൂഹം തിരിച്ചറിയണം

@ ഓപ്പൺ സർവകലാശാലയുടെ വരവ്
ശ്രീനാരായണഗുരു സർവകലാശാലയെ കേരളത്തിലെ പൊതുസമൂഹം സ്വാഗതം ചെയ്തുവെങ്കിലും സമാന്തര വിദ്യാഭ്യാസമേഖല ആശങ്കയോടെയാണ് കാണുന്നത്.
പാരലൽ കോളേജുകളെ ആശ്രയിക്കാതെതന്നെ കുട്ടികൾക്ക് ഓപ്പൺ സർവകലാശാലയിൽ പഠിക്കാൻ കഴിയുമെന്നതാണ് ഈ മേഖലയെ അലട്ടുന്നത്. മറ്റു സംസ്ഥാനങ്ങളിൽ ഓപ്പൺ സർവകലാശാലകൾ ഉണ്ടെങ്കിലും നിലവിലുള്ള യൂണിവേഴ്സിറ്റികളുടെ വിദൂരവിദ്യാഭ്യാസ, പ്രൈവറ്റ് രജിസ്ട്രേഷൻ നിർത്തലാക്കിയിട്ടില്ലെന്നാണ് അധ്യാപകർ പറയുന്നത്.എന്നാൽ, 2009 ൽ ശ്രീനാരായണ ഗുരു സർവകലാശാലയുടെ പ്രഖ്യാപനം വന്നപ്പോൾത്തന്നെ കേരളത്തിലെ നാലു സർവകലാശാലകളിലെയും ഇത്തരം കോഴ്സുകൾ നിർത്തലാക്കി ശ്രീനാരായണ ഗുരു സർവകലാശാലയിലേക്ക് മാറ്റുമെന്ന് അറിയിച്ചിരുന്നു.
അതുകൊണ്ടുതന്നെ ഓപ്പൺ സർവകലാശാല പാരലൽ കോളേജുകളെ പ്രതിസന്ധിയിലാക്കുമെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവരുടെ അഭിപ്രായം.
No comments:
Post a Comment