Saturday, 3 July 2021

ജില്ലയിൽ വാക്സിനേഷൻ സമ്പൂർണ്ണ പരാജയം പരാതിയുമായി ജനങ്ങൾ

ജില്ലയിൽ വാക്സിനേഷൻ സമ്പൂർണ്ണ പരാജയം പരാതിയുമായി ജനങ്ങൾ

@ വാക്‌സിൻ വിതരണം രാക്ഷ്ട്രീയ വത്കരിച്ചു ഇടത് മുന്നണി ഉദാഹരണമായി സിപിഎം ഭരിക്കുന്ന പൂതക്കുളം പഞ്ചായത്ത്.

കൊല്ലം: സാധാരണകാരന് വാക്‌സിൻ എടുക്കണംമെങ്കിൽ ഓൺലൈൻ സഖാക്കൾക്ക്   വാക്സിൻ എടുക്കണമെങ്കിൽ പിൻ വാതിൽ എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നതോടെ വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട്  പൊതുജനം പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത് .പൂതക്കുളത്ത് വാക്സിൻ എടുക്കാൻ പാർട്ടി ബ്രാഞ്ചു സെക്രട്ടറിയുമായി ബന്ധപ്പെടണമെന്ന ബ്രാഞ്ചു സെക്രട്ടറിയുടെ വോയിസ് ക്ലിപ്പ് പുറത്ത് വന്നതോടെയാണ് വാക്സിൻ വിതരണത്തിൽ രാക്ഷ്ട്രിയം കലർത്തിയ കാര്യം പുറം ലോകം അറിയുന്നത്.ഇടത് മുന്നണി ഭരിക്കുന്ന പഞ്ചായത്തുകളിലാണ് ഇത്തരത്തിൽ വാക്സിൻ പിൻവാതിൽ വഴി നൽകുന്നത്.ഇതിനു വേണ്ടി പ്രതേക ലൈൻ അപ്പ് തന്നെ ഇവർ ഉണ്ടാക്കിയിട്ടുണ്ട് ഇത് കൊണ്ട് തന്നെ വാക്സിൻ വിതരണം ഭരണക്കാർ തന്നെ അട്ടിമറിക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നു.
വാക്സിൻ വിതരണത്തിന്റെ തുടക്കം തന്നെ
ജില്ലയിലേക്ക് വാക്‌സിൻ കൂടുതൽ എത്തി തുടങ്ങിയിരുന്നു.എന്നാൽ തോന്നും പടി മരുന്ന് വിതരണം ആരംഭിച്ചതോടെ  
 വാക്‌സിനേഷനിൽ സുതാര്യതയില്ലാതായി.ജില്ലയിലെ  പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപറേഷനിലും  മെഗാ ക്യാമ്പുകൾ സംഘടിപ്പിച്ച് പരമാവധി ആളുകൾക്ക് വാക്‌സിൻ നൽകാൻ നടപടികൾ നടക്കുന്നുണ്ടെങ്കിലും മുൻഗണനക്രമം പാലിക്കാതെയാണ് വിതരണം നടക്കുന്നതെന്ന ആരോപണമാണ് ഉയരുന്നത്. കിടപ്പ് രോഗികൾ,കോളനികളിൽ താമസിക്കുന്ന  പട്ടികവർഗ പട്ടികജാതി വിഭാഗങ്ങൾ, കോളനി ചേരി നിവാസികൾ, 60 വയസിന് മുകളിലുള്ളവർ തുടങ്ങി മുൻഗണനാ വിഭാഗത്തിലുളളവർക്ക് വാക്‌സിനേഷൻ ഉറപ്പുവരുത്തുന്നതിൽ തികഞ്ഞ അലംഭാവമാണ് നടക്കുന്നത്. നിലവിൽ ഒരോ വർഡുകളിൽ നിന്നും നിശ്ചിത പേരെ തിരഞ്ഞെടുത്ത് അയക്കുന്ന രീതിയാണ് അവലംബിക്കുന്നത് എകദേശം എൻപത് ശതമാനത്തോളം വാക്‌സിനുകളും ഇത്തരത്തിലാണ് നൽകുന്നത്
ഇതുവരെ ആദ്യ ഡോസും രണ്ടാം ഡോസുമായി ഏകദേശം 10 ലക്ഷത്തിലധികം ഡോസുകളാണ് നൽകിയിരിക്കുന്നത്.

@ ഓരോ വിഭാഗങ്ങൾക്കും മുൻഗണനാക്രമം അനുസരിച്ചു 
പ്രത്യേകമായി തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ പദ്ധതി തയ്യാറാക്കിയാണ്
വാക്‌സിൻ യജ്ഞം നടത്തേണ്ടത്.
ദ്രുതകർമ്മ സേന, സന്നദ്ധസേന, വാർഡ് അംഗങ്ങൾ, അങ്കണവാടി, കുടുംബശ്രീ, അക്ഷയ കേന്ദ്രങ്ങൾ എന്നിവരുടെ സഹായത്തോടെയാണ് ഇതിനായി വിവരശേഖരണം നടത്തിയാണ് വാക്സിൻ നൽകേണ്ടത്.
ഇതിന് വേണ്ട മുന്നൊരുക്കങ്ങൾ നടത്താൻ ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും നിർദ്ദേശം നൽകിയെങ്കിലും 
എന്നാൽ കൊല്ലം ജില്ലയിൽ അത്തരമൊരു വലിയ മുന്നൊരുക്കം ഇല്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്.
നിരവധി ജനപ്രതിനിധികൾ
തങ്ങളുടെ മേഖലയെ അവഗണിക്കുന്നതായി പരാതിപ്പെട്ട് രംഗത്ത് എത്തിയിട്ടുണ്ട്.

@മൂന്നാം തരംഗത്തിന് മുൻപ് വാക്സിൻ
വിതരണം പൂർത്തീകരിക്കണം.
ജില്ലയിൽ വാക്‌സിൻ നൽകിയതിൽ കൂടുതലും 45  വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് നൽകിയിട്ടുള്ളത്കണക്കുകൾ
തെളിയിക്കുമ്പോൾ തന്നെ 60വയസിന് മുകളിലുള്ള ലക്ഷകണക്കിന് പേര് ഇപ്പോഴും വാക്സിൻ പരിധിയ്ക്ക് പുറത്താണ് എന്ന് ജനപ്രതിനിധികൾ തന്നെ തുറന്ന് സമ്മതിക്കുന്നു.
മൂന്നാം തരംഗത്തിന് മുമ്പ് വിപുലമായ വാകിസനേഷൻ നടത്താൻ സാധിച്ചില്ലെങ്കിൽ രോഗികളുടെ ഏണ്ണം പിടിച്ചു നിർത്താൻ സാധിക്കാത്ത സ്ഥിതി വിശേഷമാകും ഉണ്ടാവുകയെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു

No comments:

Post a Comment