കൊല്ലം: കൊവിഡ് പ്രോട്ടോകോൾ മൂലം
വർക്ക്ഷോപ്പുകൾക്കും സ്പെയർ പാർട്സ് കടകൾക്കും
നിയന്ത്രണം വാഹന ഉടമകൾ വലയുന്നു.
ലോക്ക് ഡൗൺ ഇളവിൽ ഗതാഗതത്തിന് നിയന്ത്രണം കുറഞ്ഞെങ്കിലും തകരാർ വന്ന് വഴിയിൽപെട്ടാൽ പെട്ടത് തന്നെ.
വർക്ക്ഷോപ്പുകളും സർവീസ് സെന്ററുകളും സ്പെയർ പാർട്സ് കടകളും തുറക്കുന്നതിന് തുടരുന്ന നിയന്ത്രണമാണ് വാഹന യാത്രക്കാരെ കുഴയ്ക്കുന്നത്. പൊതുഗതാഗത സംവിധാനം പൂർണ്ണതോതിൽ ആയിട്ടുമില്ല ഭൂരിപക്ഷം ആൾക്കാരും
കൊവിഡ് ഭീതി മൂലം പൊതുഗതാഗതം കുറച്ച് സ്വന്തം വാഹനം ഉപയോഗിക്കുന്നവരാണ്.ഇവരാണ്
വഴിയിൽ കുടുങ്ങി നട്ടംതിരിയുന്നവരിൽ ഏറെയും.മെക്കാനിക്കിനെ വിളിച്ചാൽ പ്രവൃത്തി ദിവസമല്ലാത്തതിനാൽ പോലീസിനെ പേടിച്ചു പലരും വരാനും മടിക്കുന്നു. മറ്റ് വാഹന യാത്രക്കാരുടെ സഹായം തേടാമെന്ന് കരുതിയാൽ കൊവിഡ് പേടിയിൽ പലരും കാര്യമെന്തെന്ന് ചോദിക്കാൻ പോലും നിർത്തുന്നില്ല. വാഹനം ഓടിക്കാനല്ലാതെ മെക്കാനിക്ക് വശമില്ലാത്തവരാണ് സ്വകാര്യ വാഹന യാത്രക്കാരിൽ ഭൂരിപക്ഷവും. ജില്ലയിൽ 400ലധികം ചെറുതും വലുതുമായ
വർക്ക് ഷോപ്പുകളും അത്രതന്നെ സർവീസ് സെന്ററുകളും പ്രവർത്തിക്കുന്നുണ്ട് ആഴ്ചയിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രമാണ് വർക്ക് ഷോപ്പുകൾക്കും സർവീസ് സെന്ററുകൾക്കും തുറക്കാൻ അനുമതി. അതിനാൽ മറ്റുളള ദിവസങ്ങളിൽ
വാഹനങ്ങൾ കേടായി വഴിയിൽ പെട്ടാൽ കുടുങ്ങിയതു തന്നെ ചില വർക്ക് ഷോപ്പുകൾ വീടുകളിലും റോഡുകളിലും മെക്കാനിക്കിനെ അയക്കുന്നുണ്ടെങ്കിലും പരിമിതിയുണ്ടെന്നാണ് അവർ പറയുന്നത്. പലർക്കും ഒരേസമയം പല ഭാഗങ്ങളിലേക്ക് അയയ്ക്കാൻ ആവശ്യമായ ജീവനക്കാരുമില്ല പ്രവൃത്തി ദിവസം വാഹനം വർക്ക് ഷോപ്പിലോ സർവീസ് സെന്ററിലോ എത്തിച്ചാൽ ചെറിയ തകരാറാണെങ്കിൽ ശരിയാക്കി കിട്ടാൻ ഒരു ദിവസം മുഴുവൻ കാത്തിരിക്കേണ്ട അവസ്ഥയാണ്.
കാര്യമായ തകരാറാണെങ്കിൽ രണ്ടോ മൂന്നോ ദിവസം കൊണ്ട് കിട്ടേണ്ട വാഹനത്തിന് ഒരാഴ്ചയും അതിന് അപ്പുറവും വരെ കാത്തിരിക്കേണ്ടി വരും
കാര്യമായ തകരാറാണെങ്കിൽ രണ്ടോ മൂന്നോ ദിവസം കൊണ്ട് കിട്ടേണ്ട വാഹനത്തിന് ആഴ്ചകളോളം വരെ കാത്തിരിക്കേണ്ടി വരും കാലതാമസത്തെ ചൊല്ലിയുണ്ടാകുന്ന തർക്കം ഒഴിവാക്കാൻ മിക്ക സർവീസ് സെന്ററുകളും വാഹന ഉടമകളിൽ നിന്ന് സാക്ഷ്യപത്രം വാങ്ങിയാണ് പ്രവൃത്തി ഏറ്റെടുക്കുന്നത് കൊവിഡിൽ നിന്ന് രക്ഷപ്പെടാൻ പഴയ വാഹനങ്ങൾ വാങ്ങി യാത്ര ചെയ്യുന്നവരാണ് വഴിയിൽപെടുന്നവരിൽ അധികവും കഴിഞ്ഞ ലോക്ക്ഡൗൺ മുതൽ അടച്ചിടൽ തുടർക്കഥയായതോടെ ഉപജീവനത്തിനായി മറ്റ് ജോലി തേടിയിറങ്ങിയ നിരവധി ഓട്ടോമൊബൈൽ മെക്കാനിക്കുകളുമുണ്ട്. തുച്ഛമായ പൈസയ്ക്ക് ജോലി ചെയ്യുന്ന
ഇരുചക്ര വാഹനങ്ങളുടെ മെക്കാനിക്കുകൾ പലരും മറ്റ് ജോലികളിലേക്ക് തിരിഞ്ഞു കഴിഞ്ഞു. ടയർ പഞ്ചർ ജോലി ചെയ്യുന്നവരും ബാറ്ററി വർക്ക് ചെയ്യുന്നവരും മാത്രമാണ് ലോക്ക് ഡൌൺ കാലത്ത് അല്പമെങ്കിലും ജോലി ചെയ്തത് അതിൽ പലർക്കും പോലീസിന്റെ പെറ്റി ലഭിച്ചതോടെ അവരും കടകൾ തുറക്കാതായി. എല്ലാ ദിവസവും മെക്കാനിക്കൽ വർക്ക്ഷോപ്പുകളും തുറക്കാൻ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യാം.
@ എല്ലാ ദിവസവും വർക്ക്ഷോപ്പ് തുറക്കാനും വിളിക്കുന്നിടത്ത് ജോലിയ്ക്ക് പോകാനും തയ്യാറാണ്. ദിവസവും വാഹനം വഴിയിൽ കേടാകുന്ന നിരവധി ഫോൺ കോളുകൾ വരുന്നുണ്ട് പോലിസിനെ പേടിച്ചാണ് പോകാത്തത് ചെറിയ കംപ്ലയിന്റ് ആണെങ്കിൽ ശരിയാക്കാൻ പറ്റും വലിയ രീതിയിലുള്ള
കംപ്ലയിന്റ് ആണെങ്കിൽ സ്പെയർ പാർട്സ് കടകൾ ഇല്ലാത്തത് മൂലം വഴിയിൽ ഉപേക്ഷിക്കേണ്ടി വരുന്ന അവസ്ഥയിലാണ്. ട്രയിനികളായി വന്ന് കൊണ്ടിരുന്നവർ എല്ലാം തന്നെ മറ്റ് ജോലികൾ തേടി പോയി അത് കൊണ്ട് ജോലിക്കാർ ഇല്ലാത്ത അവസ്ഥയാണ് ഇത് മൂലം വാഹനങ്ങൾ വർക്ക്ഷോപ്പിൽ കിടക്കേണ്ട അവസ്ഥ വരുന്നു.
ഷൈജു. സി (വർക്ക് ഷോപ്പ് ഉടമ ചാത്തന്നൂർ)
No comments:
Post a Comment