Friday, 23 July 2021

വിവിധ വകുപ്പുകളുടെ ആവശ്യങ്ങൾക്കായി നിരത്തിലോടുന്നതിൽ കള്ളടാക്സികളും

വിവിധ വകുപ്പുകളുടെ ആവശ്യങ്ങൾക്കായി  നിരത്തിലോടുന്നതിൽ കള്ളടാക്സികളും

@കൊവിഡ് ഡ്യുട്ടിയ്ക്ക് സെക്ടർ മജിസ്‌ട്രേട്ടുമാർ ഉപയോഗിക്കുന്നതും കള്ള ടാക്സികൾ 

കൊല്ലം : ജില്ലയിലെ ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിനും സിവിൽ സ്റ്റേഷനിലെ ചില ഡിപ്പാർട്ട്മെന്റുകൾക്കുവേണ്ടിയും
കൊവിഡ് ഡ്യുട്ടിയ്ക്കും 
നിരത്തിലോടുന്ന വാഹനങ്ങളിലധികവും കള്ളടാക്സികളും.
പുറത്തുനിന്ന് ഓഫീസ് ആവശ്യങ്ങൾക്കായി ഓടാൻ വാടകയ്ക്ക് എടുത്തതാണിവ. സ്വകാര്യ വാഹനമായി രജിസ്റ്റർചെയ്ത ഇവ നിരത്തിലേക്കിറങ്ങുന്നത് ടാക്സി വാഹനങ്ങൾക്കുപയോഗിക്കുന്ന മഞ്ഞബോർഡുകൾ ഉപയോഗിച്ചാണ്.
വാഹനത്തിന്റെ വിവരങ്ങൾ മോട്ടോർവാഹനവകുപ്പിന്റെ പരിവാഹൻ സൈറ്റിൽ പരിശോധിച്ചപ്പോൾ സ്വകാര്യവാഹനമെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വെള്ളബോർഡാണ് സ്വകാര്യ വാഹനങ്ങളുടെ നബർ പ്ലേറ്റുകൾക്കായി ഘടിപ്പിക്കേണ്ടത്. എന്നാൽ, കള്ളടാക്സിയായി ഓടുന്ന വാഹനങ്ങൾ വെള്ള ബോർഡ് മാറ്റി മഞ്ഞ ബോർഡ് ഉപയോഗിച്ചാണ് നിരത്തിലോ‍ടുന്നത്. ടാക്സിവാഹനങ്ങളെന്ന വ്യാജേനയാണ് ഇവർ വാടകയ്ക്കെടുക്കുന്നത്.
ജില്ലയിൽ ഇത്തരത്തിൽ ഒട്ടനവധി സ്വകാര്യവാഹനങ്ങൾ ടാക്സി ബോർഡുപയോഗിച്ച് നിരത്തിലോടുന്നുണ്ട്. ഇത്തരത്തിലുള്ള തട്ടിപ്പ് നടത്തുമ്പോൾ നഷ്ടം സർക്കാരിനാണ്. വൻതോതിലുള്ള നികുതി വെട്ടിപ്പാണ് നടക്കുന്നത്. ടാക്സിബോർഡാകുമ്പോൾ മോട്ടോർ വാഹനവകുപ്പിന് സംശയം തോന്നില്ല എന്നതാണ് ഇതിന്റെ കാര്യം.
പലതവണ ഇത്തരത്തിലുള്ള ലംഘനങ്ങൾ  മോട്ടോർവാഹനവകുപ്പിന് ടാക്സി ഡ്രൈവർമാർ പരാതി നൽകിയിരുന്നു. എന്നാൽ, നടപടിയൊന്നും ഉണ്ടായിട്ടില്ല.
 കള്ളടാക്സിയായി ഓടുന്നതിൽ മിക്കതും ജില്ലയ്ക്ക് പുറത്ത് രജിസ്റ്റർ ചെയ്ത വാഹനങ്ങളാണ്.
ഇത്തരത്തിൽ ടാക്സ് വെട്ടിച്ച് പ്രൈവറ്റ് വാഹനങ്ങൾ ടാക്സി നമ്പർ ബോർഡ് ഉപയോഗിച്ച് നിരത്തിലോടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അധികാരികൾക്ക് പലതവണ പരാതി നൽകിയിട്ടുണ്ട്. പക്ഷേ, ഫലമൊന്നും ഇല്ലായെന്ന് ടാക്സി ഡ്രൈവർമാർ പറയുന്നു.


No comments:

Post a Comment