മഹിളാമോർച്ച പ്രവർത്തകർക്ക് നേരെയുള്ള പോലിസ് നടപടി പോലീസിന്റെ സ്ത്രീകളോടുള്ള ക്രൂരതയുടെ മുഖം -ബി. ബി. ഗോപകുമാർ
കുണ്ടറ: ആരോപണവിധേയനായ മന്ത്രി എ. കെ. ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് മഹിളാമോർച്ച പ്രവർത്തകർ നടത്തിയ മാർച്ചിനെ കായികപരമായി നേരിട്ട പോലിസ് നടപടി അങ്ങേയറ്റം പ്രതിക്ഷേധാർഹമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ബി. ബി. ഗോപകുമാർ പറഞ്ഞു.ജനപ്രതിനിധികൾ അടക്കമുള്ള മഹിളാമോർച്ച പ്രവർത്തകർ സമാധാനപരമായാണ് മാർച്ച് നടത്തിയത്. യാതൊരു മുന്നറിയിപ്പും ഇല്ലാതെ പോലിസ്ബലം പ്രയോഗിച്ച്കൊ ണ്ട് ലാത്തിചാർജ് നടത്തിയത് കൂടാതെ ജലപീരങ്കിയും പ്രയോഗിച്ച പോലിസിന്റെ നടപടി സ്ത്രീ സമൂഹത്തിന് നേരെയുള്ള പോലീസിന്റെ ക്രൂരതയുടെ തെളിവാണ് എന്നും ഗോപകുമാർ പറഞ്ഞു കുണ്ടറയിൽ പോലിസ് അതിക്രമത്തിൽ പരക്കേറ്റ മഹിളാമോർച്ച പ്രവർത്തകരുടെ വീടുകളിൽ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.കൊല്ലം മണ്ഡലം പ്രസിഡന്റ് സാംരാജ്, കുണ്ടറ മണ്ഡലം പ്രസിഡന്റ് ഇടവട്ടം വിനോദ് എന്നിവർ ഒപ്പമുണ്ടായിരുന്നു.
ഫോട്ടോ:കുണ്ടറയിൽ പരിക്കേറ്റ
മഹിളാമോർച്ച പ്രവർത്തകരെ ബിജെപി കൊല്ലം ജില്ലാ പ്രസിഡന്റ് ബി. ബി. ഗോപകുമാർ സന്ദർശിക്കുന്നു.
No comments:
Post a Comment