മരിച്ചുപോയ ബാങ്ക് ജീവനകാരനായിരുന്ന കുട്ടൻസുരേഷിന്റെ പേരിൽ നടത്തിയ വസ്തു ഇടപാടിൽ ഗതികേടിൽ കുട്ടൻസുരേഷിന്റെ ജോലിയും നഷ്ടമായി അവസാനം ആത്മഹത്യചെയ്യേണ്ട അവസ്ഥയിലെത്തി. നെടുങ്ങോലം സർവീസ് സഹകരണബാങ്കിൽ സിപിഎം നേതാക്കളായിരുന്ന ദമ്പതികൾ നടത്തിയത് ഗുരുതര ക്രമകേടുകൾക്കെതീരെ കേന്ദ്രഏ ജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് പരാതികാരൻ. വസ്തു ഇടപാടിനെ കുറിച്ച് പരാതികാരനായ പാരിപ്പള്ളി ഹരിതത്തിൽ മോഹൻദാസ് പറയുന്നത് ഇങ്ങനെയാണ്
മുൻ നെടുങ്ങോലം ബാങ്ക് പ്രസിഡന്റും
സിപിഎം ചാത്തന്നൂർ ഏരിയകമ്മിറ്റി അംഗവുമായ അനിലും
ഭാര്യയും മഹിളാ ഫെഡറേഷൻ നേതാവുമായ ബിന്ദുവും ചേർന്ന്
വില്ല പ്രൊജക്റ്റിനെന്ന പേരിൽ മോഹൻദാസിന്റെയും ഭാര്യയുടെയും പേരിലുള്ള വസ്തു വാങ്ങുന്നത്തിന് സമീപിക്കുകയും സെന്റിന് ഒരു ലക്ഷത്തി പതിനായിരം രൂപ വച്ച് ഒരു ഏക്കർ 41സെന്റ് വസ്തുവിനാണ് എഗ്രിമെന്റ് എഴുതിയത് അനിൽ ബാങ്ക് പ്രസിഡന്റ് ആയതിനാൽ വിശ്വസ്തനായ ബാങ്ക് ജീവനക്കാരൻ കൂടിയായ കുട്ടൻസുരേഷിന്റെ പേരിൽ എഗ്രിമെന്റ് ഏഴുതുകയും നാഷണലൈസ്ബാങ്കിൽ നിന്നും ലോൺ എടുക്കുന്നതിന് വേണ്ടി താത്കാലിക ലോൺ മോഹൻദാസിന്റെയും ഭാര്യയുടെയും പേരിൽ എടുക്കാൻ ആവശ്യപ്പെടുകയും
തുടർന്ന് ബാങ്കിന്റെ വാഹനത്തിൽ ഉദ്യോഗസ്ഥർ എത്തി ലഗാനിൽ ഒപ്പിട്ടു കൊടുക്കുകയാണ് ഉണ്ടായത് മോഹൻദാസിന്റെയും ഭാര്യയുടെയും പേരിലുള്ള വസ്തുവിൽ ആറ് ഗഹാനുകളിലായി മുപ്പത് ലക്ഷം രൂപയുടെ ലോൺ ആണ് വീട്ടിൽ നിന്നും മോഹൻദാസിന്റെയും ഭാര്യയുടെയും കൈകളിൽ നിന്നും ഒപ്പിട്ടു വാങ്ങിയത് ആ പൈസ ചെക്ക് മുഖേന അദ്ധ്വാ
അഡ്വൻസ് തുകയായി മോഹൻദാസിന് കൈമാറിയിട്ടുണ്ട്. തുടർന്ന് ആറ് മാസം കഴിഞ്ഞു വസ്തു ഏഴുതാത്തതിനെ തുടർന്ന് മോഹൻദാസ് അനിലിനെ സമീപിക്കുകയും ഒപ്പം തന്നെ ബാങ്ക് ലോൺ എത്രയാണെന്ന് രെജിസ്റ്റർ ഓഫിസിൽ അന്വേഷണം നടത്തിയതിനെ തുടർന്ന് ലഹാനിലും തിരുത്തി ഓരോ ലഗാനിലും
25ലക്ഷം രൂപയാണ് ലോൺ എടുത്തിരിക്കുന്നത് എന്ന് കണ്ടെത്തിയത്. തുടർന്ന് കെണിയിൽ പെട്ടുവെന്ന് മനസിലാക്കിയ മോഹൻദാസ് ഡി ജി പിയ്ക്ക് കൊല്ലത്ത് നടത്തിയ അദാലത്തിൽ പരാതി നൽകുകയായിരുന്നു
തുടർന്ന് പോലീസിന്റെ മധ്യസ്ഥതിയിൽ ഭരണസ്വാധീനം ഉപയോഗിച്ച്
നടത്തിയ ഒത്ത് തീർപ്പ് ചർച്ചയിൽ ആറ് തവണ കുട്ടൻസുരേഷിന്റെ പേരിൽ എഗ്രിമെന്റ് പുതുക്കുകയും തുടർന്ന്ആ റ് തവണ എഗ്രിമെന്റ് പുതുക്കുകയും ഓരോ തവണ എഗ്രിമെന്റ് പുതുക്കുമ്പോഴും തുക എഴുതിയ ചെക്കുകളും സത്യവാങ്ങ് മൂലവും എഴുതി കൊടുക്കുകയും ചെയ്തു.
അവസാനം ഏഴാമത്തെ എഗ്രിമെന്റ് പുതുക്കുന്നതിന് തൊട്ട് മുൻപ് കഴിഞ്ഞ ഡിസംബർ 31ന് കുട്ടൻസുരേഷ് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ജനുവരി നാലിന് മരിക്കുകയും ചെയ്തു തുടർന്ന് അനിലിന്റെയും ഭാര്യയുടെയും പേരിൽ എഗ്രിമെന്റ് മാറ്റുകയും ചെയ്തു അനിലിന്റെയും ഭാര്യയുടെയും പേരിൽ എഗ്രിമെന്റ് എഴുതിയതിന് ശേഷം തുടർന്ന് എഗ്രിമെന്റ് കാലാവധി അവസാനിക്കുകയും മോഹൻദാസ് കോടതിയെ സമീപിക്കുകയായിരുന്നു.
ഓരോ തവണ എഗ്രിമെന്റ് കുട്ടൻസുരേഷിന്റെ പേരിൽ എഴുതുമ്പോഴും
അതിനെല്ലാം ഗ്യാരണ്ടിയായി
കൊടുത്തത് മുൻ ബാങ്ക് പ്രസിഡന്റ് അനിലിന്റെ പേരിലുള്ള
നെടുങ്ങോലം സർവീസ് സഹകരണബാങ്കിന്റെ
ചെക്കുകൾ ഒപ്പം സത്യവാങ്ങ്മൂലവുമാണ്. ഗുരുതരമായ സാമ്പത്തിക ക്രമകേടുകൾ നടത്തിയ ദാമ്പതികളെ അടുത്തിടെ ജില്ലാ കമ്മിറ്റി ഓഫിസിൽ കൂടിയ ചാത്തന്നൂർ ഏരിയ കമ്മിറ്റി പുറത്താക്കിയിരുന്നു.
No comments:
Post a Comment