അംഗങ്ങൾക്ക് ഉള്ള കട്ടിൽ കൊടുക്കാതെ ഒളിച്ചുകളിക്കുന്നത്. കഴിഞ്ഞ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത്
പട്ടികജാതി കുടുംമ്പങ്ങളിലെ 60വയസിന് മുകളിൽ പ്രായമുള്ളവർക്ക്
കട്ടിൽ അനുവദിക്കുകയും
ചിറക്കര ഗ്രാമപഞ്ചായത്തിലെ 2020-21 ലെ പട്ടികജാതി ക്ഷേമത്തിനുള്ള
പദ്ധതിയിൽ പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്ന പ്രൊജക്റ്റ് നമ്പർ : 126/21വൃദ്ധർക്ക് കട്ടിൽ പദ്ധതിയുടെ ഗുണഭോക്താക്കളായി കണ്ണേറ്റ
വാർഡിലെ ഒലിപ്പുവിള വീട്ടിൽ
അശോകൻ,കല്ലുവിള വീട്ടിൽ
സദാനന്ദൻ,കല്ലുവിള വീട്ടിൽ
രാജൻ, കല്ലുവിള വീട്ടിൽ വിലാസിനി എന്നിവരെ ഗുണഭോക്താക്കളായി തിരഞ്ഞെടുക്കപ്പെട്ടുവെന്നും എഴ്ദിവസത്തിനുള്ളിൽ രേഖകളുമായി പഞ്ചായത്ത് ഓഫീസിൽ ഹാജരാകണമെന്നും കാണിച്ചു ഗ്രാമപഞ്ചായത്തിന്റെ അറിയിപ്പ്
കഴിഞ്ഞ ജനുവരി 22ന്
ഗുണഭോക്താക്കൾക്ക് ലഭിക്കുകയും ഇതിൻപ്രകാരം രേഖകൾ പഞ്ചായത്ത് മെമ്പറുടെ കൈവശം കൊടുക്കുകയും ചെയ്തു. എന്നാൽ ഇ രേഖകൾ ഒന്നും തന്നെ പഞ്ചായത്തിൽ കൊടുത്തില്ല
അപേക്ഷ നൽകിയ എല്ലാവർക്കും ഗ്രാമപഞ്ചായത്ത് കഴിഞ്ഞ ഫെബ്രുവരിയിൽ കട്ടിൽ നൽകിയപ്പോഴാണ്, കണ്ണേറ്റ വാർഡിലെ നിർദ്ധനരും വായോധികരുമായ നാല്
പട്ടികജാതി കുടുംബങ്ങൾക്ക്
കട്ടിൽ നഷ്ടപ്പെട്ടതായി അറിയുന്നത്.
ഇതിൽ ഒരു ഗുണഭോക്താവ് പട്ടികജാതി - പട്ടികവർഗ ക്ഷേമ മന്ത്രിക്ക് പരാതിയും നൽകി. അർഹതയുള്ളവരുടെ രേഖകൾ ഹാജരാക്കാൻ പഞ്ചായത്ത്സമയം നൽകിയെങ്കിലും കണ്ണേറ്റ വാർഡിലെ പട്ടികജാതി കുടുംമ്പങ്ങളുടെ രേഖകൾ കോൺഗ്രസ് കാരനായ ഗ്രാമപഞ്ചായത്ത് അംഗം ഹാജരാക്കാത്തതിനെ തുടർന്ന് കണ്ണേറ്റ വാർഡിലെ ഫണ്ട് നഷ്ടപ്പെടുന്ന അവസ്ഥയിലെത്തി നിൽക്കുന്നത്. എല്ലാ അംഗങ്ങളും അർഹതപെട്ടവരുടെ രേഖകൾ എല്ലാം പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ മുന്നിൽ നൽകിയിട്ടും കണ്ണേറ്റവാർഡിലെ ഗ്രാമപഞ്ചായത്ത് അംഗം പട്ടികജാതി കുടുംബങ്ങളിൽ നിന്നും വാങ്ങിയ രേഖകൾ സമർപ്പിക്കുകയോ അതിനുള്ള ശ്രമം നടത്തുകയോ ചെയ്തില്ല തുടർന്ന് അത് ചോദ്യം ചെയ്യുകയും കട്ടിൽ വിഷയം ഗുണഭോക്താക്കളെയും നാട്ടുകാരെയും അറിയിച്ചതിന്റെ പേരിൽ നിരപരാധികളായ ബിജെപി പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറിയടക്കമുള്ള
പ്രവർത്തകരുടെ വീടുകളിൽ കയറി സ്ത്രീകളും കുട്ടികളും അടങ്ങുന്നവരെ കോൺഗ്രസുകാരനായ മെമ്പറും
കൂട്ടാളികളും കള്ളക്കേസുകളിൽ പെടുത്തി അകത്താക്കുമെന്നും വേണ്ടിവന്നാൽ കൈകാര്യം ചെയ്യുമെന്നും ഭിക്ഷണിപ്പെടുതിയതിന് ശേഷം നിരപരാധികളായ പ്രവർത്തകരുടെ പേരിൽ ചാത്തന്നൂർ പോലീസ് സ്റ്റേഷനിൽ കള്ളപ്പരാതി നൽകുകയാണ് ചെയ്തത്.പോലിസ് സ്റ്റേഷനിൽ പോലും എത്താതെ ഗ്രാമപഞ്ചായത്ത് അംഗം ഒളിച്ചു കളിക്കുകയായിരുന്നുവെന്ന് പ്രവർത്തകർ പറയുന്നു.
പട്ടികജാതി കുടുംബങ്ങൾക്കുള്ള ആനുകൂല്യങ്ങൾ ലഭിക്കാൻ ശക്തമായ പ്രഷോഭപരിപാടികളുമായി മുന്നോട്ട് പോകും -ബിജെപി
ചിറക്കര ഗ്രാമപഞ്ചായത്തിലെ സിപിഐ കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ട് ഭരണത്തിൽ ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നതായി ബിജെപി ചിറക്കര പഞ്ചായത്ത് സമിതി. ചിറക്കര ഗ്രാമ പഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവയോജനങ്ങൾക്ക് കട്ടിൽ കൊടുക്കുന്ന പദ്ധതിയിൽവൻ ക്രമക്കേട് ആണ് നടക്കുന്നത് . മുൻ ഭരണ സമിതിയുടെ കാലത്ത് 60 പേർക്ക് കട്ടിൽ നൽകുന്ന ലിസ്റ്റാണ് തയ്യാറാക്കിയത്. ഇതിൽ 18 ഓളം കട്ടിലുകൾ വിതരണം ചെയ്തു. എന്നാൽ ഈ ഭരണ സമിതിയിൽ ചില അംഗങ്ങൾ പുതിയ ലിസ്റ്റ് തയ്യാറാക്കണമെന്നു ആവശ്യപ്പെട്ട ങ്കിലും കഴിയാത്തതിനാൽ പഴയ ലിസ്റ്റ് തന്നെ അംഗീകരിച്ചു. എന്നാൽ കോൺഗ്രസിലെകണ്ണേറ വാർഡംഗം ഗുണഭോക്താക്കളകയ്യിൽ നിന്ന് പഞ്ചായത്തിൽ കൊടുക്കാൻ എന്ന വ്യാജേന രേഖകൾ വാങ്ങി കൊണ്ടുപോയെങ്കിലും പഞ്ചായത്തിൽ ഹാജരാക്കിയില്ല. എന്നാൽ നാളുകൾ കഴിഞ്ഞിട്ടും കട്ടിൽ ലഭിക്കാത്തതിനാൽ ഗുണഭോക്താക്കൾ പഞ്ചായത്തിൽ അന്വേഷിച്ചപ്പോഴാണ് രേഖകൾ ഹാജരാക്കിയിട്ടില്ല എന്ന വിവരം പുറത്ത് അറിയുന്നത്. ഇത്തരത്തിൽ ആനുകൂല്യം നിഷേധിച്ച ഗ്രാമ പഞ്ചായത്തംഗത്തിനെതിരെ നിയമനടപടി ക്കൊരുങ്ങുകയാണ് ഗുണഭോക്താക്കൾ. വിഷയത്തിൽ പ്രതികരിച്ച ബിജെപി നേതാക്കളെ കള്ള കേസിൽ കുടുക്കാനാണ് സിപിഐ - കോൺഗ്രസ് ഗൂഢാലോചന . വിഷയത്തിൽ സിപിഎം നേതൃത്വം ആശയ കുഴപ്പത്തിലായി. പല നയപരമായ തീരുമാനങ്ങളും പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് മെമ്പറുമാരും ഒരുമിച്ചാണ് തീരുമാനം എടുക്കുന്നത്. സിപിഎം - സിപിഐ തർക്കം മൂലം പല പദ്ധതികളും മുടങ്ങുന്ന സ്ഥിതിയാണ്ഉള്ളത്. വിഷയത്തിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബിജെപി പഞ്ചായത്ത് സമിതി പ്രസിഡന്റ് ജി. സന്തോഷും എം വിനയകുമാറും ബൂത്ത് പ്രസിഡണ്ട് ബൈജു ജി എസും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
No comments:
Post a Comment