ഓഫീസ് വാടക കടംവാങ്ങേണ്ട സ്ഥിതി അഭിഭാഷകർ കടുത്ത പ്രതിസന്ധിയിൽ
കൊല്ലം: “ധാരാളം കേസുകൾ ഉണ്ടായിരുന്ന കാലത്ത് വാടകയ്ക്കെടുത്ത ഓഫീസാണ്. ഇപ്പോൾ വാടക കൊടുത്തിട്ട് രണ്ടുമാസമായി വൈദ്യുതിബില്ലും
മറ്റ് ചെലവുകളും കൊടുക്കാനുണ്ട്
സഹായത്തിനുള്ള ക്ലാർക്കുമാരുടെയും
ഡി ടി പി ഓപ്പറേറ്റർമാരുടെയും അപേക്ഷ എഴുതുന്നവരുടെയും
സ്ഥിതിയും വളരെ മോശമാണ് ” കൊല്ലം ബാറിലെ യുവ അഭിഭാഷകൻ പറഞ്ഞു തുടങ്ങി. കോവിഡ് നിയന്ത്രണവും ലോക്ക് ഡൗണും മറ്റേതുവിഭാഗത്തെയും പോലെ അഭിഭാഷകസമൂഹത്തെയും സാരമായി ബാധിച്ചു. കേസില്ല, ഫീസില്ല, ചെലവിന് കുറവുമില്ല വരുമാനം കുറവും ചെലവ് കൂടുകയും ചെയ്യുന്ന അവസ്ഥയിലാണ് കാര്യങ്ങൾ യുവഅഭിഭാഷകൻ പറഞ്ഞു നിർത്തി. “സ്വന്തം വരുമാനം വിടുക. ഒരു ഓഫീസ്നടത്തിക്കൊണ്ടുപോകണമെങ്കിൽ വാടകയും ക്ലാർക്കിന്റെ ശമ്പളവും വൈദ്യുതി ചാർജും എല്ലാ ചേർത്ത് മാസം ചുരുങ്ങിയത് 25000 രൂപ വേണം.
ജൂനിയേഴ്സിന്റെ കാര്യവും നോക്കണം.
ലോക്ക് ഡൗൺ തുടങ്ങിയതിൽപ്പിന്നെ മാസം 5000 രൂപ തികച്ച് കിട്ടാത്ത അഭിഭാഷകരാണ് ജില്ലയിൽ അധികവും. അതേ സമയം കോടതി കേസ് വിളിക്കുന്നതുകൊണ്ട് ഹാജരാകാതിരിക്കാനും വയ്യ” കൊല്ലം
ബാർ അസോസിയേഷനിലെ മുതിർന്ന അഭിഭാഷകൻ പറയുന്നു.
കൊല്ലം -22
കൊട്ടാരക്കര- 7
പുനലൂർ - 7
കരുനാഗപ്പള്ളി- 3
ചവറ - 3
പരവൂർ-2
കടയ്ക്കൽ-1
ചടയമംഗലം-ഗ്രാമ ന്യായാലയം
പെരിനാട് - ഗ്രാമ ന്യായാലയം
ശാസ്താംകോട്ട -2
ഇവിടെയെല്ലാം കൂടി രണ്ടായിരത്തിലേറെ അഭിഭാഷകരുണ്ട്. സജീവമായി പ്രാക്ടീസ് നടത്തുന്നവർ മാത്രം ആയിരത്തിലധികം വരും. അവരുടെ കാര്യമാണ് കഷ്ടം. പത്തുവർഷത്തിൽ താഴെ പ്രാക്ടീസുള്ളവർക്കും ഏതാണ്ട് 40 വയസ്സ് പിന്നിട്ടവർക്കും മറ്റുരംഗത്തേക്ക് ചുവടുവെയ്ക്കാനുള്ള പ്രായം പിന്നിട്ടു. കുടുംബവും മറ്റ് ഉത്തരവാദിത്വങ്ങളും ആകുകയും ചെയ്തു. കോവിഡും ലോക്ക് ഡൗണും ഇവരുടെ വരുമാനം ലോക്ക് െചയ്തു.
അഭിഭാഷകർ പറയുന്നത് ഇങ്ങനെയാണ്
“കക്ഷികൾ വന്നാലല്ലേ ഞങ്ങൾക്ക് ഫീസ് കിട്ടൂ. ലോക്ക് ഡൗൺ കാരണം ആരും വരുന്നില്ല. അതേസമയം എണ്ണം കുറച്ചാണെങ്കിലും കോടതിയിൽ കേസ് വിളിക്കുന്നുണ്ട്. അതിനാൽ കോടതിയിൽ പോകാതിരിക്കാനും പറ്റുന്നില്ല’’ കൊല്ലം കോടതിയിലെ ഒരു അഭിഭാഷകൻ പറഞ്ഞു.കൊല്ലത്തെ കോടതികളിൽ മാത്രം ദിവസം അഞ്ഞൂറോളം കേസ് വിളിച്ചിരുന്നതാണ്. ഇപ്പോൾ 22 കോടതിയിലും കൂടി 100 കേസേ വിളിക്കുന്നുള്ളൂ.
കൊല്ലത്തെ എല്ലാ. കോടതികളും കൂടി ചേർന്ന് രാവിലെയും ഉച്ചയ്ക്കുശേഷവുമായി നൂറ്കേ സുകളാണ് ഇപ്പോൾ ദിവസം പരിഗണിക്കുന്നത്. കക്ഷികൾക്ക് കോടതികളിൽ പ്രവേശനം അനുവദിക്കാത്തതുകൊണ്ട് വക്കീലോഫീസുകളിലും എത്താറില്ല അത് കൊണ്ട് വക്കീൽ ഫീസും ഇല്ല.
പുതിയ വക്കാലത്തുകൾ തീർത്തും കുറഞ്ഞതുകൊണ്ട് സ്റ്റാമ്പ് ഫീ ഇനത്തിൽ സർക്കാരിനും ലക്ഷക്കണക്കിന് രൂപ വരുമാനം കുറഞ്ഞു.
“കൂടുതൽ കേസുകൾ ഉണ്ടാകണമെന്നാഗ്രഹിക്കുന്നവരാണ് അഭിഭാഷകർ എന്ന് പൊതുവെ ഞങ്ങളെ പരിഹസിക്കാറുണ്ട്. കേസ് കൂടുകയല്ല ഞങ്ങളുടെ ആവശ്യം. മാന്യമായി ജീവിക്കാനുള്ള വഴിയുണ്ടാകുകയാണ്. വൻതുക മുടക്കി വർഷങ്ങൾ കഷ്ടപ്പെട്ട് പഠിച്ചിട്ടാണ് പ്രാക്ടീസ് തുടങ്ങുന്നത്.
തുടക്കക്കാർക്ക് സ്റ്റൈപ്പന്റ് സർക്കാർ കൊടുക്കണമെന്ന പണ്ടേയുള്ള ആവശ്യം നടപ്പായിട്ടില്ല. ക്ഷേമനിധിയും മെച്ചപ്പെടുത്തണം. ഇപ്പോൾ 40 വർഷം സേവനം ചെയ്താൽ കിട്ടുന്നത് പത്തുലക്ഷം രൂപ മാത്രമാണ്” ഒരു മുതിർന്ന അഭിഭാഷകൻ ചൂണ്ടിക്കാട്ടുന്നു.
No comments:
Post a Comment