കോളേജ് വിദ്യാർത്ഥികൾക്ക് പ്രത്യേക കാറ്റഗറി നടപ്പിലാക്കിയില്ല ഇത് മൂലം
ഇത് മൂലം വിദ്യാർത്ഥികളുടെ ഉപരിപഠന പ്രതീക്ഷ വഴിമുട്ടി. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ വാക്സിൻ ലഭ്യത കുറഞ്ഞതോടെയാണ് ഉപരിപഠനം തുടരുന്ന കാര്യത്തിൽ ആശങ്കയുമായി വിദ്യാർത്ഥികളും രക്ഷിതാക്കളും ബന്ധപ്പെട്ടവരുടെ വാതിൽക്കൽ മുട്ടുകയാണ്. കേരളത്തിനു പുറത്തും വിദേശത്തും ഉപരിപഠനത്തിനായി പോകുന്ന വിദ്യാർത്ഥികളാണ് ഇത്തരത്തിൽ ബുദ്ധിമുട്ടുന്നത്.മറ്റ് സംസ്ഥാനങ്ങളിൽ പ്രൊഫഷണൽ കോളേജുകളിൽ റഗുലർ ക്ലാസ് ആരംഭിച്ചിരിക്കെ വലിയ ആശങ്കയാണ് വിദ്യാർത്ഥികൾ പങ്കുവയ്ക്കുന്നത്.പലരും ക്ലാസ്സിന് പോകുന്നതിന് തയ്യാറെടുത്ത് കഴിഞ്ഞു.
ഉപരിപഠനത്തിന് ഇതര സംസ്ഥാനങ്ങളിലേക്ക് പോകേണ്ട വിദ്യാർത്ഥികൾക്ക് വാക്സിൻ നിർബന്ധമാക്കിയിട്ടുണ്ട് എന്നാൽ ഇവർക്ക് ആവശ്യമായ വാക്സിൻ ലഭ്യമാക്കാൻ സംസ്ഥാന സർക്കാരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ ഇതിനുള്ള സംവിധാനം ഒരുക്കിയിട്ടില്ല.സർക്കാർ സംവിധാനത്തിൽ നിന്ന് മാറി
സ്വകാര്യ ആശുപത്രികളെ സമീപിച്ചാൽ അവിടെയും വാക്സിൻ കിട്ടാത്ത അവസ്ഥയാണ്ആദ്യ ഡോസ് എടുത്താൽ തന്നെ നിശ്ചിത സമയത്ത് രണ്ടാമത്തെ ഡോസ് ലഭ്യമാകാത്ത സ്ഥിതിയാണ് വിവിധ പരീക്ഷകളുടെ ഫലപ്രഖ്യാപനം നടക്കാനിരിക്കെ വാക്സിൻ എന്ന് ലഭിക്കുമെന്നറിയാതെ പ്രതിസന്ധിയിലാണ് ബിരുദ ബിരുദാനന്തര വിദ്യാർത്ഥികൾ.

No comments:
Post a Comment