"ഒറ്റപാലം മോഡൽ ഫോൺവിളി"
എന്നാണ് പാർട്ടിയിലെ ഇപ്പോഴത്തെ വിവാദത്തിന് പാർട്ടിക്കുള്ളിൽ
നൽകിയിരിക്കുന്ന പേര് ഇത്തരത്തിലുള്ള തെറ്റുകൾ ഇതിന് മുൻപും മുകേഷിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടും പാർട്ടി നേതാക്കൾ ചർച്ച ചെയ്യാതെ മുകേഷിന് വഴങ്ങുന്ന കാഴ്ചയാണ് ഇത് വരെ ഉണ്ടായിരുന്നത് എങ്കിൽ ഇനിയത് ആവർത്തിക്കാതിരിക്കാൻ പാർട്ടി ജാഗ്രത പാലിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഗുരുതരമായ സാമ്പത്തിക ക്രമകേടുകളും അഴിമതി ആരോപണങ്ങളും വരെ ചൂണ്ടികാട്ടുന്ന കത്തിൽ പാർട്ടി പ്രവർത്തകാരോട് യാതൊരു പ്രതിബന്ധതയും മുകേഷിന് ഇല്ലെന്നും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോട് കാണിക്കുന്ന നിലപാടുകളും ഒന്നൊന്നായി അക്കമിട്ട് നിരത്തുന്നുണ്ട് ഇതെല്ലാം തന്നെ പാർട്ടി സംസ്ഥാന സെക്രട്ടറിയ്ക്ക് മുന്നിലും മുഖ്യമന്ത്രിയുടെ മുന്നിലും പരാതിയായും പാർട്ടിപ്രവർത്തകർ കഴിഞ്ഞ അഞ്ചു വർഷവും പലപ്പോഴായി പരാതികൾ കൊടുത്തിരുന്നുവെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ലാ എന്ന് മാത്രമല്ല ഇവർ മുകേഷിനെ ന്യായീകരിക്കുകയും മുകേഷിന് വീണ്ടും സീറ്റ് നൽകി വിജയിപ്പിക്കുകയും ചെയ്യുകയായിരുന്ന് എന്ന് ഇവർ ചൂണ്ടികാട്ടുന്നു. അത് കൊണ്ട് തന്നെ ഇപ്പോഴത്തെ ഫോൺവിളിയിലൂടെ ഉണ്ടായ വിവാദത്തിന് ശേഷം വളരെ ആസൂത്രിതമായി ആസൂത്രിതമായി തയാറാക്കിയ കത്ത് പാർട്ടി പ്രവർത്തകരും അനുഭാവികളുമായ് പതിനായിരക്കണക്കിന് ആൾക്കാർക്ക് കൈമാറി. കൊണ്ട് മുകേഷിന് എതിരെയുള്ള നീക്കം നടത്തുന്നത്. കൊല്ലം ജില്ലാ കമ്മിറ്റിയിലെ പ്രമുഖ നേതാവിന്റെ മൗനസമ്മതത്തോടെ തുടങ്ങിയ ഇ നീക്കത്തിൽ പാർട്ടി കൊല്ലം ഏരിയ ലോക്കൽ കമ്മിറ്റി നേതാക്കളും കോർപ്പറേഷൻ കൗൺസിലർമാരും ഉണ്ടെന്നുള്ളത് പരസ്യമായ രഹസ്യമാണ്.
ഘടക കക്ഷിയായ സിപിഐ യിലും ഇ കത്ത് പ്രചരിച്ചതോടെ ഇടത് മുന്നണിയിലും ചർച്ച ചെയ്യേണ്ടി വരുമെന്ന ആശങ്കയിലാണ് സിപിഎം. ഇതിനിടയിൽ കൂടുതൽ പാർട്ടി പ്രവർത്തകർ പരാതികളുമായി പാർട്ടി നേത്രത്വത്തെ സമീപിച്ചിട്ടുണ്ട്.
ഇതിനിടയിൽ
കഴിഞ്ഞ അഞ്ചു വർഷത്തെ പ്രവർത്തന ശൈലിയുമായി മുന്നോട്ട് പോകാൻ പറ്റില്ലായെന്ന്പാർട്ടി നേതൃത്വം അനൗദ്യേ
ഗികമായി പാർട്ടി നേതൃത്വം മുകേഷുമായി അടുപ്പമുള്ള ഒരു കൗൺസിലർ മുഖേന സൂചന നൽകിയിട്ടുണ്ട്. പ്രശ്നപരിഹാരത്തിനായി അടിയന്തിര ഏരിയ കമ്മിറ്റി ജില്ലാ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ കൂടി പരസ്യശാസനയുൾപ്പടെയുള്ള നടപടികൾ കൈകൊള്ളുമെന്ന് സൂചനയുണ്ട്.
@ പാർട്ടി പ്രതിനിധിയെ വയ്ക്കണമെന്ന് ആവശ്യം
എം എൽ എയ്ക്ക് അഭിനയിക്കാൻ പോകണമെങ്കിൽ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാനും പാർട്ടി പ്രവർത്തകർക്കും ജനപ്രതിനിധികൾക്കും
എം എൽ എയുമായി ബന്ധപ്പെടുന്നതിനും ഒരു പ്രതിനിധിയെ വച്ച് പാർട്ടിയ്ക്കും എം എൽ എയ്ക്കും
കൊല്ലം നിയോജക മണ്ഡലത്തിൽ
നഷ്ടപെട്ട ജനസ്വാദീനവും പേരും വീണ്ടെടുക്കണമെന്നാണ് പാർട്ടി പ്രവർത്തകരുടെ ആവശ്യം ഒപ്പം പാർട്ടി നിച്ഛയിക്കുന്നവരെ എം എൽ എ ഓഫിസിൽ വയ്ക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
No comments:
Post a Comment