കൊല്ലം: ട്രോളിങ് നിരോധനത്തിന്റെ പൂട്ട് ശനിയാഴ്ച 31ന് തുറക്കുമ്പോഴും
മത്സ്യത്തൊഴിലാളികളും ബോട്ടുടമകളുമടക്കം മത്സ്യബന്ധന മേഖലയാകെ ഒരു പോലെ ആശങ്കയിലാണ്. ഇന്ധന വിലവർധനയും കടലാക്രമണവും കോവിഡ് നിയന്ത്രണങ്ങളും കടബാധ്യതകളുമെല്ലാം അവരെ അലട്ടുന്നു. കടലും കാലാവസ്ഥയും ഒപ്പം സർക്കാരും കനിഞ്ഞില്ലെങ്കിൽ ജീവിതം വഴിമുട്ടുമെന്ന ഭീതിയിലാണ് ജില്ലയുടെ കടലോരമാകെ. ഇന്ധന വിലവർധന, കോവിഡ് മാനദണ്ഡങ്ങൾ, കടലാക്രമണം, ഐസ് വിലവർധന അങ്ങനെ ഒരുപാട് പ്രതിസന്ധികളുണ്ട്
ഇ കടമ്പകളെല്ലാം കടന്ന് വേണം മത്സ്യത്തൊഴിലാളികൾക്ക് കടലിലിറങ്ങി മീൻപിടിക്കാൻ. വലയിലായ മീനുമായി കരയ്ക്കെത്തിയാൽ വിൽപന നടത്തുന്ന കാര്യത്തിൽ സർക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങളുണ്ടാകും. മീൻ കരയിലെത്തിയാൽ കൊവിഡ് പ്രോട്ടോകോൾ പ്രകാരം
@ പ്രതീക്ഷയോടെ മത്സ്യതൊഴിലാളികൾ
കോവിഡും ട്രോളിങ് നിരോധനവും കാറ്റും മഴയുമെല്ലാം കാരണം കഴിഞ്ഞ രണ്ട് വർഷമായി അടിതെറ്റിയ ജീവിതങ്ങളാണ് തീരത്തുള്ളത്. കഴിഞ്ഞ ലോക് ഡൌൺ
സമയത്ത് സഹായം ലഭിച്ചെങ്കിലും രണ്ടാം ലോക്ക് ഡൗണിൽ കാര്യമായി ഒന്നും കിട്ടിയിട്ടില്ല. എങ്കിലും തൊഴിലാളികൾ ആരോടും പരാതി പറഞ്ഞിട്ടില്ല. കടലമ്മയുടെ അനുഗ്രഹം തേടി പോകുന്ന അവരെ കാത്ത് കരയിലും ഒരുപിടി ജീവിതങ്ങളുണ്ട്. ഇവരിൽ കുട്ടികളും പ്രായമായവരും കിടപ്പിലായവരുമുണ്ട്. പലർക്കും മരുന്നും ചികിത്സയും വേണം. പ്രായമായവർ വീട്ടിലുണ്ട് കൂടാതെ
കുട്ടികൾക്ക് പഠിക്കാൻ ഫോണും നെറ്റ് റീചാർജ് ചെയ്യാൻ പണവും വേണം. എല്ലാ പ്രതീക്ഷയോടെയും തൊഴിലാളികൾ വല ഒരുക്കുകയാണ് ബോട്ടുകളുടെ മിനുക്കുപണി തീർത്തു ശനിയാഴ്ച്ച (31ന് )അവസാനിക്കുന്ന ട്രോളിങ് നിരോധനം കഴിഞ്ഞാൽ കൈ നിറയെ കോളു തന്ന് കടലമ്മ അനുഗ്രഹിക്കുമെന്ന പ്രതീക്ഷയിലാണവർ.
ആൾക്കൂട്ടമില്ലാതെ വിൽപന നടത്തണം അതാണ് പ്രധാന തടസമായി തൊഴിലാളികളും ബോട്ട് മുതലാളിമാരും ഒരു പോലെ ചൂണ്ടി കാട്ടുന്നത് ഇത്തവണ എല്ലാം പതിവിന് വിപരീതമായി. കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്ന് തവണ കടലാക്രമണമുണ്ടായി ഇപ്പോഴും കടലാക്രമണ ഭീതി നിലനിൽക്കുകയാണ് അത് കൊണ്ട് തന്നെ ചാകരകോള് കിട്ടാതെ പിടിച്ചു നിൽക്കാൻ പറ്റില്ലായെന്ന് മുതലാളിമാരും തൊഴിലാളികളും ഒന്നടങ്കം പറയുന്നു.
ഇപ്പോൾ വർഷത്തിൽ
ലോക് ഡൗണും ട്രോളിങ് നിരോധനവും കടലാക്രമണവും കഴിഞ്ഞാൽ വിരലിലെണ്ണാവുന്ന ദിവസം മാത്രമാണ് ബോട്ടുകൾ കടലിലിറങ്ങുന്നത്. അതിനിടയ്ക്ക് മത്സ്യക്ഷാമവും രൂക്ഷമാകും അത് കൊണ്ട് തന്നെ വളരെ കുറച്ചു ദിവസങ്ങൾ മാത്രമാണ് മീൻപിടിത്തത്തിനായി ലഭിക്കുകയെന്ന് തൊഴിലാളികൾ പറയുന്നു.
@ ഡീസലിനും ഐസിനും വിലകൂടി കാൽ ലക്ഷം രൂപ പെർമിറ്റിന് അടയ്ക്കണം ട്രോളിംഗ് തുടങ്ങിയ സമയത്ത് ഡീസലിന് ലീറ്ററിന് 86 രൂപയായിരുന്നു രൂപയായിരുന്നുവെങ്കിൽ ഇപ്പോൾ 95.48 രൂപ എന്ന നിലയിലേക്ക് ഉയർന്നു പത്ത് തൊഴിലാളികൾ പണിയെടുക്കുന്ന ബോട്ട് അഞ്ചു ദിവസം കടലിൽ തുടർച്ചയായി മീൻപിടിക്കാനിറക്കണമെങ്കിൽ 1400 ലീറ്റർ ഡീസലടിക്കണം
നാളെ പണി തുടങ്ങുന്നതിന് മുൻപായി ഡീസൽ വാങ്ങുമ്പോൾ അധികമായി വേണ്ടത് 13272 രൂപയാണ്.
150 ബോക്സ് ഐസ് വേണം ഐസിനും വിലകൂടിയിട്ടുണ്ട്. അഞ്ചു ദിവസത്തേക്ക് ഭക്ഷണസാധനങ്ങൾ വേണം.ഓരോ ദിവസവും ഒരു തൊഴിലാളിക്ക് 600 രൂപ എന്ന നിരക്കിൽ ബാറ്റ നൽകണം. ഡീസലിനു മാത്രം ഏകദേശം 1.33 ലക്ഷം രൂപ ചെലവു വരും ഐസിനും 5 രൂപ കൂടി വാഹന ചാർജ് അടക്കം ബോക്സിന് 75 രൂപയിലെത്തി. ബാറ്റയും ഭക്ഷണച്ചെലവും ഇന്ധനച്ചെലവുമടക്കം 1.72 ലക്ഷം രൂപ ഒരു തവണ മീൻപിടിത്തത്തിനിറങ്ങാൻ ചെലവുവരും. കൂടാതെ ഒരു വർഷം ബോട്ട് പെർമിറ്റ്പുതുക്കുന്നതിനായി 25,000 രൂപ സർക്കാരിലേക്ക് അടയ്ക്കണം ക്ഷേമനിധിയിലേക്കും പതിനായിരം രൂപ നൽകണം ഇൻഷുറൻസ് അറ്റകുറ്റപണികൾക്ക് ഉള്ള പൈസ വേറെയും വേണം മറ്റു ചെലവുകൾ എന്നിവയ്ക്കും കണ്ടെത്തണം.
ഒരു തവണ മീൻ പിടിത്തത്തിനിറങ്ങണമെങ്കിൽ വലിയൊരു തുക തന്നെ വേണ്ടിവരുന്നു ഏകദേശം ഒന്നര മുതൽ രണ്ട് ലക്ഷം രൂപ വരെ ചിലവാകുന്നു. ദിവസങ്ങളോളം നിർത്തിയിട്ട ബോട്ടുകൾക്കുള്ള അറ്റകുറ്റപ്പണിക്കു വരെ പലർക്കും പണം തികയുന്നില്ല എങ്കിലും കടം വാങ്ങിയും ലോൺ

എടുത്തും മറ്റും എല്ലാം ഒരുക്കിക്കഴിഞ്ഞു. നിലവിൽ ചെറുവള്ളങ്ങൾക്ക് ധാരാളം മത്സ്യം ലഭിക്കുന്നുണ്ട്. ഇത് ട്രോളിങ് നിരോധനം കഴിഞ്ഞിറങ്ങുന്ന വലിയ ബോട്ടുകൾക്കും കിട്ടുമെന്നാണ് പ്രതീഷ
ഒരു തവണ മീൻകിട്ടിയില്ലെങ്കിൽ ‘ബോട്ട് മുതലാളി’ വലിയ കടക്കാരനാകും അത് കൊണ്ട് തന്നെ ആദ്യ തവണ തന്നെ ചാകര കിട്ടണമെന്ന പ്രാർത്ഥനയോടെയാണ് കടലിലേക്കുള്ള പോക്ക്. കിട്ടുന്ന മത്സ്യം വിൽപന നടത്തിക്കഴിഞ്ഞാൽ ചെലവുകൾ കഴിച്ചുള്ള തുകയിൽ 35% തൊഴിലാളികൾക്ക് അവകാശപ്പെട്ടതാണ്.65% ആണ് മുതലാളിക്ക് ഇനി പ്രതീക്ഷയ്ക്കൊത്തു മീൻ കിട്ടിയില്ലെങ്കിൽ അടുത്ത ദിവസം ബോട്ട് കടലിലിറക്കാൻ കഴിയാതെ വരും.തുടർന്ന് ഇന്ധനം വാങ്ങാനും ഐസ് വാങ്ങാനും പണമില്ലാതെ കരയിൽ നിർത്തിയിട്ടിരിക്കുന്ന ബോട്ടുകൾ ശക്തികുളങ്ങര നീണ്ടകര ഹാർബറുകളിൽ ഒരുപാടുണ്ട്.
@ പ്രതീക്ഷയോടെ മത്സ്യതൊഴിലാളികൾ
കോവിഡും ട്രോളിങ് നിരോധനവും കാറ്റും മഴയുമെല്ലാം കാരണം കഴിഞ്ഞ രണ്ട് വർഷമായി അടിതെറ്റിയ ജീവിതങ്ങളാണ് തീരത്തുള്ളത്. കഴിഞ്ഞ ലോക് ഡൌൺ
സമയത്ത് സഹായം ലഭിച്ചെങ്കിലും രണ്ടാം ലോക്ക് ഡൗണിൽ കാര്യമായി ഒന്നും കിട്ടിയിട്ടില്ല. എങ്കിലും തൊഴിലാളികൾ ആരോടും പരാതി പറഞ്ഞിട്ടില്ല. കടലമ്മയുടെ അനുഗ്രഹം തേടി പോകുന്ന അവരെ കാത്ത് കരയിലും ഒരുപിടി ജീവിതങ്ങളുണ്ട്. ഇവരിൽ കുട്ടികളും പ്രായമായവരും കിടപ്പിലായവരുമുണ്ട്. പലർക്കും മരുന്നും ചികിത്സയും വേണം. പ്രായമായവർ വീട്ടിലുണ്ട് കൂടാതെ
കുട്ടികൾക്ക് പഠിക്കാൻ ഫോണും നെറ്റ് റീചാർജ് ചെയ്യാൻ പണവും വേണം. എല്ലാ പ്രതീക്ഷയോടെയും തൊഴിലാളികൾ വല ഒരുക്കുകയാണ് ബോട്ടുകളുടെ മിനുക്കുപണി തീർത്തു ശനിയാഴ്ച്ച (31ന് )അവസാനിക്കുന്ന ട്രോളിങ് നിരോധനം കഴിഞ്ഞാൽ കൈ നിറയെ കോളു തന്ന് കടലമ്മ അനുഗ്രഹിക്കുമെന്ന പ്രതീക്ഷയിലാണവർ.
No comments:
Post a Comment