ചാത്തന്നൂർ: കോവിഡ് നാടിനെ പിടിച്ചുലച്ചപ്പോൾ അതിജീവനത്തിനായി ഒട്ടേറെ പേർ മുന്നണി പോരാളികളായി മാറി കല്ലുവാതുക്കൽ ഗ്രാമപ്പഞ്ചായത്തിലെ ചിറക്കര വാർഡിൽ ബിജെപിയുടെ ഗ്രാമപഞ്ചായത്ത് അംഗം അപ്പുകുട്ടൻപിള്ളയുടെയും സേവാഭാരതിയുടെയും നേത്രത്വത്തിൽ
നിരവധി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളാണ് നടന്നത്.
നിരവധി പേർ കോവിഡിന്റെ രണ്ടാം വരവിൽ
വാർഡിൽ കോവിഡ് രോഗികളായി ഉണ്ടായിരുന്നു. നാട്ടുകാരുടെ സഹകരണത്തോടെ ചിട്ടയായ പ്രവർത്തനങ്ങൾ കൊണ്ട് രോഗികളുടെ എണ്ണം രണ്ടാഴ്ചയ്ക്കുള്ളിൽ കുറയ്ക്കാൻ സാധിച്ചു.ഗ്രാമപഞ്ചായത്ത് അംഗം അപ്പുകുട്ടൻപിള്ളയുടെ
നേതൃത്വത്തിൽ
വീടുകളിൽ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.രോഗബാധിതർക്ക് പ്രതേക പരിഗണന നൽകി വീടുകൾക്ക് പ്രതേക സംരക്ഷണം നൽകി.കൊവിഡ് ബാധിച്ചു
മരിച്ചവരെ ഗ്രാമ പഞ്ചായത്ത് അംഗം അപ്പുകുട്ടൻപിള്ളയുടെ
നേതൃത്വത്തിൽ സേവാഭാരതി പ്രവർത്തകർ സംസ്കാരം നടത്തി കൂടാതെ വിവിധ സേവന പ്രവർത്തനങ്ങളും വാർഡിന്റെ വിവിധ ഭാഗങ്ങളിൽ നടത്തി. രോഗം ബാധിച്ചവർക്ക് സാമൂഹിക അടുക്കളയിൽനിന്നു ഭക്ഷണം എത്തിച്ചുനൽകി. കോവിഡ് പ്രതിരോധത്തിനായി നടത്തേണ്ട സാനിറ്റേഷൻ ഹോമിയോ, ആയുർവേദ പ്രതിരോധ മരുന്നു വിതരണവും കൃത്യസമയത്ത് നടത്തി. വാക്സിനേഷൻ കേന്ദ്രസർക്കാരിന്റെ മാന:ദണ്ടങ്ങൾ പാലിച്ചു കൊണ്ട് വാർഡിലെ മുഴുവൻ കോളനിവാസികൾക്കും 45വയസിന് മുകളിൽ പ്രായമുള്ളവർക്കും കിടപ്പ് രോഗികൾക്കും സമയബന്ധിതമായി പൂർത്തിയാക്കി ഒപ്പം തന്നെ കേന്ദ്രസർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന
പ്രൈമറി ഹെൽത്ത് സെന്ററിന്റെ നിർമ്മാണ പ്രവർത്തനവും ആരംഭിച്ചു
@ ജനങ്ങൾ സഹകരിച്ചു
വാർഡിൽ കോവിഡ് രോഗം വ്യാപിക്കാതിരിക്കാൻ ജനങ്ങൾ നന്നായി സഹകരിച്ചുവെന്ന് പറയുന്നു ചിറക്കര ഗ്രാമപ്പഞ്ചായത്തംഗം അപ്പുകുട്ടൻപിള്ള പറഞ്ഞു.
പഞ്ചായത്തിൽ കൂടുതൽ ജനസംഖ്യയുള്ള വാർഡുകളിൽ ഒന്നാണ്
ജനസംഖ്യ കൂടുതൽ ആയതിനാൽ വാക്സിൻ എടുക്കുന്നത് രജിസ്റ്റർ ചെയ്തപ്രകാരം ക്രമത്തിൽ നടക്കുകയാണെന്ന് അപ്പുകുട്ടൻപിള്ള പറഞ്ഞു. ഇത് വാർഡിലെ മികച്ച പ്രതിരോധ പ്രവർത്തനത്തെ സൂചിപ്പിക്കുന്നതാണ്. ശുചീകരണ പ്രവർത്തനങ്ങൾ ഏറെ നടന്ന വാർഡുകൂടിയാണ് ചിറക്കര വാർഡ്.
ഫോട്ടോ: പട്ടികജാതി കോളനിയിൽ വാക്സിൻ കുത്തിവെയ്പ്പ് നടക്കുന്നു.
No comments:
Post a Comment