Tuesday, 20 July 2021

കടൽക്ഷോഭം ലോക്ഡൗൺ കണ്ണീരണിഞ്ഞ് മത്സ്യമേഖല



കടൽക്ഷോഭം ലോക്ഡൗൺ കണ്ണീരണിഞ്ഞ് മത്സ്യമേഖല


കൊല്ലം : ലോക്ഡൗണിന് പിന്നാലെ കടലും പിണങ്ങിയതോടെ, കണ്ണീരിലാണ് കൊല്ലത്തെ മത്സ്യമേഖല.ട്രോളിംഗ് നിരോധനം മൂലം ബോട്ടുകൾ കട്ടപുറത്താണ് കടലിൽ പോകുന്നത് പരമ്പരാഗത മത്‍സ്യ തൊഴിലാളികൾ ജോലി ചെയ്യുന്ന 
വള്ളങ്ങൾ മാത്രമാണ് അതും കരയിൽ ഇരിക്കുകയാണ്. ട്രോളിംഗ് നിരോധന സമയത്താണ് പരമ്പരാഗത തൊഴിലാളികൾക്ക് കൂടുതലായി മത്സ്യo
കിട്ടുന്ന സമയം പക്ഷെ ഇക്കുറി ലോക്ക് ഡൌണുo കാലാവസ്ഥയും ഇവരെ ചതിച്ചിരിക്കുകയാണ് കടലിൽ മീനും കിട്ടുന്നില്ല. മാത്രമല്ല ലോക്ഡൗൺ നിലനിൽക്കുന്നതിനാൽ പല മേഖലയിലും മീൻപിടിത്തം നാമമാത്രമാണ്. ലോക്ഡൗണിൽ മീൻപിടിത്തത്തിന് വിലക്കില്ലെന്ന് സർക്കാർ പറഞ്ഞിരുന്നെങ്കിലും രോഗവ്യാപനം കൂടുന്നതിനാൽ പല ഹാർബറുകളും പൂട്ടിയിരിക്കുകയാണ്. മാർക്കറ്റുകളും കാര്യമായി പ്രവർത്തിക്കുന്നില്ല. ആളുകൾ കൂടുന്ന ലേലങ്ങളും അനുവദിക്കുന്നില്ല.
മീൻവിൽപ്പനയും തടസ്സപ്പെട്ട അവസ്ഥയിലാണ്. മത്സ്യത്തൊഴിലാളികൾ ധാരാളമുള്ള കൊല്ലം ജില്ലയിൽ പലയിടത്തും 
ട്രിപ്പിൾ ലോക് ഡൗണുമാണ്.
ന്യൂനമർദത്തെ തുടർന്ന് കടൽ പിണങ്ങിയതും തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
രണ്ടാഴ്ചയായി ചെറുവള്ളങ്ങൾ പോലും കടലിൽ പോകുന്നില്ല.
കഴിഞ്ഞ ഒരുവർഷത്തിനിടയിൽ കോവിഡിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ലോക്ക് ഡൗണിന്റെയും 
പേരിൽ മാസങ്ങളോളം സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഒപ്പം തന്നെ കടലിൽ പോകുന്നത് ഇപ്പോൾ ഭാഗ്യപരീക്ഷണമാണെന്നും തൊഴിലാളികൾ പറയുന്നു.
ഏറ്റവും വലിയ ഇൻബോർഡ് വള്ളങ്ങൾ കുറച്ചുകാലമായി കടലിൽ ഇറങ്ങുന്നില്ല. കൂടുതൽ തൊഴിലാളികൾ ജോലിചെയ്യുന്നതും കൂടുതൽ മത്സ്യം കരയ്ക്കെത്തിക്കുന്നതും ഇവയാണ്. 
വൈകാതെ ട്രോളിങ് നിരോധനം തീരുന്നതോടെ  ബോട്ടുകൾക്ക് വീണ്ടും കടലിൽ പോയി തുടങ്ങും ആ പ്രതീഷയിലാണ് മത്‍സ്യ ബന്ധന മേഖലയിൽ ഉള്ളവർ 


No comments:

Post a Comment