ചാത്തന്നൂർ: ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര നിർമ്മാണ നിധിയ്ക്കായി ചാത്തന്നൂർ ദേശം ഒന്നായി. ചാത്തന്നൂർ നാഥനായ ശ്രീഭൂതനാഥൻ്റ സന്നിധിയിൽ നിന്നാണ് നിധി സമർപ്പണം തുടങ്ങിയത്.
നിധി സമർപ്പണം ക്ഷേത്ര സന്നിധിയിൽ വച്ച് ക്ഷേത്രം ഭരണ സമിതി അധ്യക്ഷനും
മുൻ കെ-പി.സി.സി അംഗവും ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവുമായ വി.വിജയമോഹൻറ
കൈയ്യിൽ നിന്നും ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് ബി.ബി.ഗോപകുമാർ ഏറ്റുവാങ്ങി. ക്ഷേത്രത്തിൻ്റെ നിധി സമർപ്പണം കൂടാതെ സ്വന്തം നിലയിലും അ ദേഹം നിധി സമർപ്പണം നടത്തി.
കഴിഞ്ഞ രണ്ട് നിയമസഭ തിരഞ്ഞെടുപ്പിലും വി.വിജയമോഹനനെ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നു.
ആർ എസ് എസ് വിഭാഗ് കാര്യവാഹ് മീനാട് ഉണ്ണി, ബിജെപി മണ്ടലം പ്രസിഡൻറ് എസ്.പ്രശാന്ത്, കളിയാക്കുളം ഉണ്ണി,
എസ്.സുരേഷ്, പഞ്ചായത്ത് സമിതി പ്രസിഡൻറ് മീനാട് പ്രസാദ്,
ബിജു കൊച്ചബനാട്,
പ്രതീഷ് ചാത്തന്നൂർ എന്നിവർ സന്നിഹതരായിരുന്നു.
ഫോട്ടോ:ചാത്തന്നൂർ ശ്രീഭൂതനാഥ ക്ഷേത്ര ഭരണ സമിതി പ്രസിഡൻ്റ് വി. വിജയമോഹനിൽ നിന്ന് ബിജെപി കൊല്ലം ജില്ലാ പ്രസിഡൻ്റ് ശ്രീ ബി.ബി ഗോപകുമാർ ഏറ്റുവാങ്ങുന്നു.
No comments:
Post a Comment