യു ഡി എഫ് ചെയർമാനെ മാറ്റി
ചാത്തന്നൂർ കോൺഗ്രസിൽ കലാപം
കലാപം രൂക്ഷമാകുന്നു. എ ഗ്രൂപ്പ്കാരനായ ചെയർമാൻ പരവൂർ രമണനെ മാറ്റി
ഐ ഗ്രൂപ്പ്‌കാരനായ നെടുങ്ങോലം രഘുവിനെ പ്രതിഷ്ടിച്ചതിൽ
പ്രതിക്ഷേധിച്ചു എ ഗ്രൂപ്പ് ഐശ്വര്യ കേരളയാത്രയുടെ സ്വാഗതസംഘം രൂപീകരണയോഗം ബാഹീഷ്കരിച്ചു. ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുന്ദരേശൻ പിള്ളയുടെയും ഡി സി സി ജനറൽ സെക്രട്ടറി അടക്കമുള്ള 26 ഭാരവാഹികൾ രാജി വച്ചതിന് പിന്നാലെയാണ് എ ഗ്രൂപ്പ് കലാപം ഉയർത്തി യോഗം ബാഹീഷ്കരിച്ചത്. യു ഡി എഫ് ജില്ലാ ചെയർമാൻ കെ. സി. രാജൻ കൊടുത്ത ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പതിനഞ്ചു വർഷത്തോളം ചെയർമനായിട്ട് ഇരുന്ന എ ഗ്രൂപ്പിന്റെ പരവൂർ രമണനെ മാറ്റിയത് എ ഗ്രൂപ്പിന്റെ നോമിനിയെ അംഗീകരികാതെ
ഡിസി സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഗ്രൂപ്പ് തല ചർച്ച നടത്താതെ ഏകപക്ഷിയമായാണ് നിയമനം നടത്തിയത് എന്ന് എ വിഭാഗം ആരോപിക്കുന്നു. പ്രശ്നപരിഹാരം ഉണ്ടാകുന്നത് വരെ രമേശ്‌ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്രയ്ക്കുള്ള സ്വീകരണ പരിപാടികളിൽ നിന്നും വിട്ട് നിൽക്കാൻ എ വിഭാഗം യോഗം കൂടി തീരുമാനിച്ചു. നിലവിൽ ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയ്ക്ക് നാഥാനില്ലാത്ത അവസ്ഥയിലാണ് രാജി
വച്ച ബ്ലോക്ക് പ്രസിഡന്റിനെ കെ പി സി സി ഇടപെട്ട് തുടരാൻ അനുവദിച്ചുവെങ്കിലും പ്രവർത്തകർ അംഗീകരിക്കാത്തത് മൂലം
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം പോലും ചേരാനാകാത്ത അവസ്ഥ ഇതിനിടയിൽ ഐ എൻ ടി യു സി നേതാവും ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി കൂടിയായ മുൻ ഗ്രാമപഞ്ചായത്ത് അംഗം പാർട്ടി വിട്ട് സിപിഎംൽ ചേർന്നു കൂടുതൽ ആൾക്കാർ പാർട്ടി വിടാനൊരുങ്ങുന്നു. ഇതിനിടയിൽ സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥികൾ വോട്ടർമാരെ കാണാനിറങ്ങുന്നതാണ് നേതൃത്വത്തിന് മറ്റൊരു തലവേദന
സ്താനാർത്ഥിയാണെന്ന് പറഞ്ഞു കൊണ്ട് ബൂത്ത് പ്രസിഡൻറ് മാരെ വിളിച്ച ശബ്ദ സന്ദേശങ്ങളുമായി ഒരു വിഭാഗം കെ .പി സി സി നേതൃത്വത്തിന് പരാതി നല്കി. ഡോ.പ്രതാപ വർമ്മ തബാൻ രണ്ടാം വട്ടം ചാത്തന്നൂരിൽ മത്സരിക്കാൻ എത്തിയപ്പോൾ കെ.പി സി.സി ഓഫീസിന് മുന്നിൽ തൂക്ക് സമരത്തിന് നേതൃത്വം കൊടുത്തയാൾക്ക് സ്ഥാനാർത്ഥിത്വം കൊടുത്താൽ പ്രവർത്തിക്കാൻ എ വിഭാഗം ഉണ്ടാവില്ലായെന്ന് എ വിഭാഗം വ്യക്തമാക്കി കഴിഞ്ഞു.
No comments:
Post a Comment