വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. മാർക്കറ്റ് ഫെഡിൽ നിലവിൽ അംഗത്വം ഉള്ള ഇ സൊസൈറ്റി നാളീകേര സംഭരിച്ചു കൊണ്ട് കേര കർഷകരെ സഹായിക്കുന്നതിനും കേരകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ഒരു സംഘം സഹകാരികൾ ചേർന്ന് രൂപീകരിച്ചതാണ്. ആദ്യനാളിൽ കർഷകർ ചേർന്ന് രൂപീകരിച്ച ഭരണസമിതികൾ ഉണ്ടായിരുന്നത് മൂലം നല്ല രീതിയിൽ പ്രവർത്തനം നടത്തി വന്ന സഹകരണ സംഘത്തിൽ രാക്ഷ്ട്രീയം വന്നതോടെ സംഘം നഷ്ടത്തിലായി തുടങ്ങി പത്തോളം തൊഴിലാളികൾ ഉണ്ടായിരുന്ന സംഘം ഇടത് അനുകൂലികൾ കൈയ്യടക്കി പതുക്കെ സിപിഎം ന്റെ കൈവശമെത്തുകയായിരുന്നു അതോടെ സംഘത്തിന്റെ കഷ്ടകാലവും തുടങ്ങി സെക്രട്ടറിമാർക്ക് പൂർണ്ണ സ്വാതന്ത്ര്യം കിട്ടിയതോടെ നഷ്ടകണക്കുകൾ നിരത്തി ജോലികാർക്ക് കൂലി കൊടുക്കുവാനും സെക്രട്ടറിമാർക്ക് ശമ്പളം കൊടുക്കുവാനും സർക്കാർ ലോണുകൾക്കുമായി ഭൂമി വിറ്റ് തുടങ്ങി.
ദേശീയപാതയോരത്ത് കോടികൾ വിലമതിക്കുന്ന മൂന്ന് ഏക്കറോളം ഭൂമിയുണ്ടായിരുന്ന സൊസൈറ്റിയ്ക്ക് ഇപ്പോൾ ഉള്ളത്.99സെൻറ് വസ്തുവും ഒരു സെക്രട്ടറിയും 8 അംഗ ഭരണസമിതിയുമാണ്.
ഇതിൽ നിന്നാണ് ഇപ്പോൾ 53സെന്റ് വസ്തു പാട്ടത്തിനായി ചാത്തന്നൂർ കേന്ദ്രമായി സിപിഎം പ്രവർത്തകർ ചേർന്ന് രൂപീകരിച്ച തട്ടികൂട്ട്
സ്പോർട്സ് ക്ലബ്ബിന് രണ്ട് ലക്ഷം രൂപ ഡിപ്പോസിറ്റിലും 12000രൂപ മാസ വാടകയ്ക്കും നൽകാൻ സിപിഎം ഭരണസമിതി തീരുമാനവുമായി മുന്നോട്ട് പോകുന്നത്. ബോർഡ് യോഗത്തിൽ എതിർപ്പ് ഉണ്ടായതിനെ തുടർന്ന് ഭൂമി വാടകയ്ക്ക് കൊടുക്കുന്നത് നീണ്ട് പോകുകയാണ് മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ലൈലയും ഇവിടെ സെക്രട്ടറിയായി ജോലി നോക്കിയിട്ടുണ്ട് സിപിഎം ചിറക്കര ലോക്കൽ കമ്മിറ്റി അംഗവും കർഷക തൊഴിലാളി നേതാവുമായ രവീന്ദ്രൻപിള്ളയാണ് ഇപ്പോൾ പ്രസിഡന്റ് സിപിഎം ന്റെ സമുന്നത നേതാക്കൾ പലരും ഇവിടെ പ്രസിഡന്റ് ആയിരുന്നു കൊപ്ര സംസ്കരണം നിലച്ചതോടെ
ഇപ്പോൾ ഉള്ള വരുമാനം മലബാർ സിമന്റ് കച്ചവടം വഴിയുള്ള വരുമാനമാണ് അതും നഷ്ടത്തിലാണ് ഭൂമി വാടകയ്ക്ക് കൊടുക്കുന്നുവെന്ന പേരിൽ ഭൂമി കൈമാറ്റം ചെയ്യാനുള്ള നീക്കമാണ് ഇവിടെ നടക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
@ സൊസൈറ്റിയ്ക്ക് വരുമാനം ഇല്ലാത്തത് മൂലം ദൈനംദിന ചിലവുകൾക്ക് പോലും പൈസയില്ലാതെ ബുദ്ധിമുട്ടുകയാണ് ഒരു വരുമാനത്തിന് വേണ്ടിയാണ് ഭൂമി വാടകയ്ക്ക് കൊടുക്കുന്നത് അതിന്റെ നിയമവശങ്ങൾ അന്വേഷിക്കുകയാണ്. ഇ ഭരണസമിതി വന്നതിന് ശേഷം ഭൂമി വിറ്റിട്ടില്ല ദൈനം ദിന ചിലവിന് പോലും ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.
No comments:
Post a Comment