സ്വർഗ്ഗീയ രവീന്ദ്രനാഥിൻ്റെ ധീരസ്മരണയിൽ കടയ്ക്കൽ
മാര്‍ക്‌സിസ്റ്റ് അസിഹ്ഷുതാ രാഷ്ട്രീയത്തിന്റെ ഏറ്റവും ക്രൂരമായ മുഖമായിരുന്നു കടയ്ക്കൽ എ. രവീന്ദ്രനാഥിൻ്റെ കൊലപാതകം. പ്രിയങ്കരനായ തങ്ങളുടെ നേതാവിന്റെ നാലാം ബലിദാനദിനത്തില്‍ നാട്ടുകാരും സഹപ്രവര്‍ത്തകരും അനുസ്മരണം നടത്തുമ്പോഴും അദ്ദേഹത്തെ കൊന്നവരും കൊല്ലിച്ചവരും ഇന്നും നാട്ടില്‍ സ്വൈര്യവിഹാരം നടത്തുന്നുവെന്ന് അനുസ് മരണ സമ്മേളത്തിന് എത്തിയ പ്രവർത്തകർ പറയുന്നു. 2017 ഫെബ്രുവരി 18നാണ് മനുഷ്യമനസ്സാക്ഷിയെ നടുക്കിയ ആ കൊലപാതകം നടന്നത്. ഇരുപതോളം വരുന്ന സംഘം ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.മരിക്കുമ്പോൾബിജെപി കടയ്ക്കൽ പഞ്ചായത്ത് സമിതി പ്രസിഡൻ്റ് ആയിരുന്നു .കേരളത്തെ ഒന്നാകെ ഞെട്ടിച്ച സംഭവമായിരുന്നു. പോലീസ് ഡിപ്പാർട്ട്മെമെൻ്റിൽ
നിന്നും വിരമിച്ച ശേഷം
രാഷ്ട്രിയത്തിൽ സജീവമായ അദ്ദേഹം
നാട്ടുകാര്‍ക്ക് എന്താവശ്യത്തിനും ഓടിയെത്തുന്ന പൊതുപ്രവര്‍ത്തകന്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എല്ലാംതികഞ്ഞ നേതാവ്. ഇതെല്ലാമായിരുന്നു രവീന്ദ്രനാഥ്. അതുകൊണ്ടുതന്നെ ആ മരണം സൃഷ്ടിച്ച ശൂന്യത ഇന്നും കടയ്ക്കലിൽ നിലനില്‍ക്കുന്നു. കൊലപാതക്കേസിലെ പ്രതികളെല്ലാം ഇന്നും പകൽ വെട്ടത്തിൽ റോഡിലൂടെ നടക്കുകയാണ് സി.പി.എം ഭരണ സ്വാദീനത്തിൽ കേസ് എല്ലാം അട്ടിമറിച്ചു നാലാം ബലിദാനദിനമായ ഇന്നലെ നൂറ് ക്കണക്കിന് ബിജെ പി പ്രവര്‍ത്തകര്‍ കടയ്ക്കലിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ പങ്കാളികളായി.
No comments:
Post a Comment