ചാത്തന്നൂർ : വേൽമുരുകാ ഹരോ ഹരോ...ആനന്ദഗിരി മുരുകന് മുന്നിൽ
പാടിവളർന്ന സോമദാസ്
ഐഡിയ സ്റ്റാർ സിംഗറിലൂടെ കേരളത്തിന്റെ ജനഹൃദയങ്ങളിലിടം നേടിയ പാട്ടുകാരനായി മാറി. ചാത്തന്നൂർ ഓട്ടോറിഷാ ഡ്രൈവർ ആയി ജോലി നോക്കവേയാണ് സോമദാസിന്റെ കഴിവ് മനസിലാക്കി
നാട്ടുകാരുടെയും കൂട്ടുകാരുടെയും അഭ്യർത്ഥനയിലാണ് ഐഡിയ സ്റ്റാർ സിംഗറിൽ എത്തുന്നത് തുടർന്ന് പിന്നോട്ട് നോക്കിയിട്ടില്ല.
തന്റെ വീടിന്റെ മുന്നിലുള്ള കുന്നിൻ മുകളിൽ നാടിനെ കാത്തരുളുന്ന മുരുകന്റെ മുന്നിൽ മുരുകസ്തുതി പാടിയാണ് സംഗീതരംഗത്ത്
തുടക്കം കുറിച്ചത്.
സ്റ്റാര്‍ സിങ്ങര്‍ (2008), ബിഗ് ബോസ് (2020) തുടങ്ങിയ റിയാലിറ്റി ഷോകളിലാണ് സോമദാസ് തിളങ്ങിയത്. പ്രേക്ഷകരുടെ ഇഷ്ട മത്സരാര്‍ഥിയാകാന്‍ സോമദാസിന് സാധിച്ചു.2008 ലായിരുന്നു സോമദാസ് സ്റ്റാര്‍ സിംഗറില്‍ പങ്കെടുക്കുന്നത്. അന്ന് മത്സരത്തില്‍ വിജയിച്ചില്ലെങ്കിലും വളരെ കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷകപ്രീതി നേടിയെടുത്ത താരം കലാഭവന്‍ മണിയുടെ ശബ്ദം അനുകരിച്ചാണ് പിന്നീട് ശ്രദ്ധിക്കപ്പെടുന്നത്.
അണ്ണാറ കണ്ണനും തന്നാലായത്, മിസ്റ്റര്‍ പെര്‍ഫെക്ട്, മണ്ണാംകട്ടിയും കരിയിലയും തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം ഗാനങ്ങള്‍ ആലപിച്ചു.
അന്തരിച്ച നടനും ഗായകനുമായിരുന്ന കലാഭവന്‍ മണിയുടെ ശബ്ദം അനുകരിച്ചും സോമദാസ് ശ്രദ്ധേയനായിരുന്നു.
കലാഭവന്‍ മണിയുടെ ഇടപെടലിനെ തുടര്‍ന്നാണ് സോമദാസിന് സിനിമയില്‍ അവസരം ലഭിച്ചത്.
സ്റ്റേജ് ഷോകളിലൂടെ ശ്രദ്ധേയനായിരുന്ന സോമദാസിന് വിദേശത്ത് നിരവധി ഷോകളില്‍ പാടാന്‍ അവസരം ലഭിച്ചിട്ടുണ്ട്. കൊല്ലം സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, എസ്.എന്‍ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
കലാഭവൻമണിയടക്കമുള്ള അതുല്യകലാകാരന്മാരെ ചാത്തന്നൂരിന്റെ മണ്ണിലെത്തിച്ചു വിവിധ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി
കടുത്ത പ്രമേഹരോഗിയായിരുന്നു കാഴ്ച ശക്തി കുറഞ്ഞു വരികയായിരുന്നു ബിഗ് ബോസ്
ഷോ യില്‍ ഉള്ള സമയത്ത് അസുഖം വന്നതിനെ തുടര്‍ന്ന് പാതി വഴിയില്‍ സോമദാസിനെ വീട്ടിലേക്ക് തിരിച്ച് വിടുകയായിരുന്നു.
കൊറോണ ബാധിച്ചുവെങ്കിലും നെഗറ്റീവ് ആയി തുടർ ചികിത്സ നടന്നു വരികെയാണ് ഹൃദയാഘാതം മൂലം മരണമടഞ്ഞത്.
ഇനി മുരുകന്റെ മുന്നിൽ മതിമറന്ന് പാടാൻ സോമദാസ് ഉണ്ടാവില്ല ചാത്തന്നൂരിനെ സ്നേഹിച്ച അതുല്യ കലാകാരനെയാണ് നാടിന് നഷ്ടമായത്.
പ്രിയപ്പെട്ട സുഹൃത്തിന്റെ അപ്രതീക്ഷിത വേര്‍പാടുണ്ടാക്കിയ ഞെട്ടലിലാണ്കൂ ട്ടുകാരും നാട്ടുകാരും
ഒരിക്കലും ഇത് പ്രതീക്ഷിച്ചിരുന്നില്ല.
പാട്ട് പാടിയും തമാശകൾ പറഞ്ഞും നമ്മോട് ഒപ്പമുണ്ടായിരുന്ന സോമദാസ് ഇനിയില്ല എന്ന് ഓർക്കുമ്പോൾ സങ്കടത്തിലാണ് ചാത്തന്നൂർ
No comments:
Post a Comment