മന്ത്രി മേഴ്സിക്കുട്ടിയമ്മ അമേരിക്കയിൽ പോയപ്പോളാണ് ഈ കരാറിന്റെ ആരംഭമെന്ന് സർക്കാരിന് നൽകിയ പദ്ധതിയിൽ ഇഎംസിസി എന്ന ബഹുരാഷ്ട്ര കമ്പനി തന്നെ വ്യക്തമാക്കുകയും ചെയ്യുന്നു.
യുഎൻ ക്ഷണപ്രകാരമുള്ള ചർച്ചയ്ക്കാണ് പോയതെന്നാണ് മന്ത്രി പറയുന്നത്. എന്നാൽ തങ്ങളോട് ചർച്ച നടത്തി എന്ന് ബന്ധപ്പെട്ട കമ്പനി തന്നെ വ്യക്തമാക്കുന്നു.
മേഴ്സിക്കുട്ടിയമ്മയുമായി തങ്ങൾ അമേരിക്കയിൽ 2018 ഏപ്രിലിൽ ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള പദ്ധതിയെക്കുറിച്ച് ചർച്ച നടത്തി എന്നും മന്ത്രി അത് പൂർണ മനസ്സോടെ അംഗീകരിക്കുകയും തങ്ങളെ പ്രസ്തുത പദ്ധതിയിൽ നിക്ഷേപം നടത്താൻ കേരളത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു എന്നാണ്.
അമേരിക്കൻ കമ്പനിയെ കേരളത്തിൽ നിക്ഷേപം നടത്താൻ ക്ഷണിച്ച ശേഷം സംസ്ഥാനത്തിന്റെ മത്സ്യ നയത്തിൽ അതിനനുസൃതമായ മാറ്റം വരുത്തുകയാണ് മേഴ്സിക്കുട്ടിയമ്മ ചെയ്തത്. അതിനു ശേഷം 400 ട്രോളറുകൾക്കും, അഞ്ചു മദർ ഷിപ്പുകൾക്കും അനുമതി നൽകാനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ട് പോയി.
മത്സ്യത്തൊഴിലാളികളെ നിത്യനരകത്തിലേക്ക് തള്ളിവിടുന്ന ഈ കൊള്ളയിൽ മന്ത്രി ഇ പി ജയരാജനും ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ചെയർമാൻ ടോം ജോസിനും പങ്കുണ്ടെന്നും
മുൻ ചീഫ് സെക്രട്ടറി എന്തിനാണ് റിട്ടയർമെന്റിന് ശേഷം ഇത്രയും ചെറിയ ഒരു പദവിയിൽ വരുന്നത് എന്ന സംശയം
ഇ കരാറോടെ ഇല്ലാതാകുകയാണ്.
മന്ത്രിമാരായ മേഴ്സിക്കുട്ടിമ്മയും ഇ പി ജയരാജനും ഉൾപ്പെട്ട ഒരു വൻ ഗൂഡാലോചനയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
സംശയമുന നീളുന്നത് മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് തന്നെയാണ്
ഇത്രയും വലിയ പദ്ധതിയുമായി മേഴ്സികുട്ടിയമ്മയും
മുന്നോട്ട് നീങ്ങുന്നത് മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും പാർട്ടിയും അറിയാതെ ഒന്നും നടക്കില്ല.
ആഴക്കടല്‍ മത്സ്യബന്ധനത്തിനുള്ള കാര്‍ സംബന്ധിച്ച ചര്‍ച്ചയില്‍ ഫിഷറിസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഇഎംസിസി സംഘവുമായി ചര്‍ച്ച നടത്തുന്ന ചിത്രവും ഇതിനിടയിൽ പുറത്ത് വന്നു.
ഇഎംസിസി ഡയറക്ടര്‍, മന്ത്രി മേഴ്സിക്കുട്ടിയമ്മ, ഫിഷറീസ് ഡയറക്ടര്‍ എന്നിവരെ ചിത്രത്തില്‍ കാണാം. മന്ത്രി ക്ഷണിച്ചതനുസരിച്ചാണ് കേരളത്തിലെ സംഘം കേരളത്തിലെത്തി ചര്ച്ചനടത്തിയതെന്നതിനുള്ള രേഖയും പുറത്ത് വന്നിട്ടുണ്ട്. എംസിസി ഇന്റര്‍നാഷ്നല്‍{ഇന്ത്യ) പ്രസിഡന്റ് ഷാജു വര്‍ഗീസുമായി ധാരണാപത്രം ഒപ്പിട്ടതായി ഈ മാസം രണ്ടിന് കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ(കെഎസ്ഐഎന്‍സി) വാർത്താ കുറുപ്പില്‍ തന്നെ വ്യക്താമാക്കിയിരുന്നു എന്നിട്ടും ഫിഷ്റീസ് മന്ത്രി മേഴ്സികുട്ടിയമ്മ ഇതെല്ലാം നിഷേധിച്ചു കൊണ്ട് മുന്നോട്ട് പോകുകയാണ്. ഇതിനിടയിൽ
അമേരിക്കൻ കുത്തകകമ്പനിയ്ക്ക് കേരളത്തിലെ മത്സ്യ ബന്ധനമേഖല തീറെഴുതി കൊടുക്കാനുള്ള നീക്കത്തിനെതീരെ മത്സ്യതൊഴിലാളികളുടെയിടയിൽ പ്രതിഷേധം ശക്തമാകുന്നു. വരും ദിനങ്ങളിൽ തീരദേശ മേഖല ശക്തമായ സമരങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് തൊഴിലാളികളും ക്രിസ്ത്യയ സംഘടനകളും മുന്നറിയിപ്പ് നൽകുന്നു. കേരളത്തിന്റ പാരമ്പരാഗത തൊഴിൽ മേഖലയെ പൂർണ്ണമായും തകർത്തവർ മത്സ്യ ബന്ധനമേഖലയെ തകർക്കാൻ ശ്രമിക്കുകയാണ് എന്ന് തൊഴിലാളികൾ ആരോപിക്കുന്നു.
ഈ പദ്ധതിയുടെ അത്യന്തികമായ ഫലം കേരളത്തിന്റെ മത്സ്യതൊഴിലാളികൾക്ക് മീൻ പിടിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകും എന്നതാണ്.
കേരളത്തിലെ മത്സ്യത്തൊഴിലാളി യൂണിയനുകളും എല്ലാ രാഷ്ട്രീയ പാർട്ടികളും ഒറ്റക്കെട്ടായി എതിർക്കുന്നതാണ് വിദേശ ട്രോളറുകളുടെ മത്സ്യബന്ധനം.
@.ട്രോളറുകൾക്ക് ഇതുവരെ ലൈസൻസ് നൽകിയില്ല എന്ന മന്ത്രിയുടെ വാദം. ലൈസൻസ് നൽകേണ്ടത് കേന്ദ്രസർക്കാരാണ് .രജിസ്ട്രേഷൻ ആണ് സംസ്ഥാന ഫിഷറീസ് വകുപ്പ് ചെയ്യേണ്ടത്. അത് പദ്ധതിയുടെ അവസാന ഘട്ടത്തിൽ മാത്രം ചെയ്യേണ്ടതാണ്. അത് കൊണ്ട് മാത്രം പദ്ധതിയേ ഇല്ല എന്ന വാദം കള്ളമാണ് എന്ന് മത്സ്യ ബന്ധനമേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളും ബോട്ട് മുതലാളികളും ഒന്നടങ്കം പറയുന്നു. കേരളത്തിലെ മത്സ്യതൊഴിലാളികളുടെ ജീവനും സ്വത്തിനും ഭീഷണിയായ ഈ നീക്കവുമായി സർക്കാർ മുന്നോട്ട് പോകരുത്. ഇതിനെപ്പറ്റി സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും തൊഴിലാളികൾ പറയുന്നു മഹാപ്രളയത്തിൽ നിന്നു കേരളത്തെ കൈപിടിച്ചു കരകയറ്റിയ മൽസ്യത്തൊഴിലാളികളോട് നന്ദികേട് കാണിക്കുകയാണ് സംസ്ഥാന സർക്കാർ എന്ന് തൊഴിലാളികൾ പറയുന്നു.
No comments:
Post a Comment