Friday, 26 February 2021

രാഹുൽഗാന്ധിയുടെ വരവിനും ചെന്നിത്തലയാത്രയ്ക്ക് പിന്നാലെ കൊല്ലത്ത് കോൺഗ്രസിൽ കലാപം

രാഹുൽഗാന്ധിയുടെ വരവിനും 
ചെന്നിത്തലയാത്രയ്ക്ക് പിന്നാലെ കൊല്ലത്ത് കോൺഗ്രസിൽ കലാപം

കൊല്ലം: രാഹുൽഗാന്ധിയുടെ വരവും 
ചെന്നിത്തലയാത്രയും ബിന്ദുകൃഷ്ണയുടെ നേതൃത്വത്തിലുള്ള ഐ വിഭാഗം ഹൈജാക്ക് ചെയ്തുവെന്ന് ആരോപിച്ചു കൊണ്ട് യാത്ര കടന്ന് പോയതിന് പിന്നാലെ കലാപകൊടി ഉയർത്തി എ വിഭാഗം രംഗതെത്തി.രണ്ട് പരിപാടികൾക്കും എ വിഭാഗത്തെ പൂർണ്ണമായും അവഗണിച്ചു കൊണ്ട് ബിന്ദുകൃഷ്ണയുടെ നേതൃത്വത്തിൽ ഐ വിഭാഗം ഹൈജാക്ക് ചെയ്തുവെന്ന് എ വിഭാഗം ആരോപിക്കുന്നു. യാത്രയിൽ ഫ്ളക്സ് ബോർഡുകളിൽ നിന്നെല്ലാം എ വിഭാഗം നേതാക്കളെ തഴഞ്ഞു കൊണ്ട് യാത്രയിലൂടെ ബിന്ദുകൃഷ്ണ ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞു. ഇതിനിടയിൽ ജില്ലയിലെ സ്ഥാനാർഥി നിർണ്ണയത്തിലും എ വിഭാഗത്തെ വെട്ടിനിരത്താനുള്ള നീക്കം ബിന്ദുകൃഷ്ണ തുടങ്ങിയെന്ന് എ വിഭാഗം ആരോപിക്കുന്നു. സർവേയുടെ പേരിലാണ് ബിന്ദുകൃഷ്ണ ഇഷ്ടകാർക്ക് സീറ്റ് കൊടുക്കാൻ ശ്രമിക്കുന്നത് എന്ന് എ വിഭാഗം ആരോപിക്കുന്നു.
കോൺഗ്രസ്‌ സ്ഥാനാർഥി നിർണയത്തിന്‌ സർവേ നടത്തുന്ന ഏജൻസികൾക്കെതിരെ ഇരു ഗ്രൂപ്പിൽ നിന്നും എതിർപ്പ്‌ ഉയരുകയാണ്. ഐ ഗ്രൂപ്പിലെ ശൂരനാട് വിഭാഗം ആണ് ശക്തമായി രംഗത്ത് വന്നിട്ടുള്ളത്.
ഗ്രൂപ്പുകളെ തഴഞ്ഞുള്ള സ്ഥാനാർഥി നിർണയത്തിനെതിരെ എ വിഭാഗവും ശൂരനാട് വിഭാഗവും കൊല്ലത്ത്സം യുക്തമായി നീങ്ങാൻ തീരുമാനിച്ചു.
ഗ്രൂപ്പ്‌ വിട്ടൊരു കളിക്കില്ലെന്ന്‌ "എ"വിഭാഗം ബിന്ദുകൃഷ്ണയ്ക്ക് മുന്നറിയിപ്പ് നൽകുന്നു. മുംബൈ ആസ്ഥാനമായ പി ആർ ഏജൻസിയിലെ ആൾക്കാരെ കൊല്ലത്ത് ബിന്ദുകൃഷ്ണ സൽക്കാരം നടത്തിയെന്ന് ഇവർ ആരോപിക്കുന്നു
ജില്ലയിൽ സ്ഥാനാർഥി മോഹികൾ ഗ്രൂപ്പ്‌ നേതാക്കളെ വിട്ട്‌ പിആർ ഏജൻസിയുമായി നേരിട്ട്‌ ഇടപെടുകയാണെന്ന ആക്ഷേപവും ഉയർന്നു കഴിഞ്ഞു.
അത് കൊണ്ട് തന്നെ കൊല്ലത്ത് ഇവർ 
 നൽകിയ പട്ടിക
യോട് ‌‌ എതിർപ്പ്‌ രൂക്ഷമായി‌. എ ഗ്രൂപ്പിനെ തഴഞ്ഞുള്ള നീക്കം കൈയ്യുംകെട്ടി നോക്കിയിരിക്കാൻ കഴിയില്ലെന്ന വികാരം എ ഗ്രൂപ്പ്‌ നേതാവ് ഡോ. പ്രതാപവർമ്മതമ്പാൻ അടക്കമുള്ള 
നേതൃത്വം അണികളുമായി പങ്കുവച്ചു.
സീറ്റുകൾ ഗ്രൂപ്പ്‌ അടിസ്ഥാനത്തിൽ വീതംവയ്‌ക്കുന്ന കൊല്ലത്തെ പരമ്പരാഗത രീതി പൊളിക്കാനും സ്ഥാനാർഥി നിർണയത്തിൽ പിടിമുറുക്കാനും ഹൈക്കമാൻന്റിന്റ പേര് പറഞ്ഞു കൊണ്ട് ബിന്ദുകൃഷ്ണ 
‌ നീക്കം ശക്തമാക്കിയതോടെയാണ്‌  എ ഗ്രൂപ്പ്നീക്കം കടുപ്പിക്കുന്നത്‌.
വിജയ സാധ്യതയുടെ പേരിൽ വേണ്ടപ്പെട്ടവരെ തിരുകി കയറ്റാനും കെട്ടിയിറക്കാനുമാണ്‌ ബിന്ദുകൃഷ്ണ യുടെ നീക്കമെന്നാണ്‌ ശൂരനാട് വിഭാഗത്തിന്റെ ആരോപണം.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജില്ലയിൽ തങ്ങൾ മത്സരിച്ച സീറ്റുകളിൽ വിട്ടുവീഴ്‌ചയില്ലെന്ന നിലപാടിലാണ്‌ എ ഗ്രൂപ്പുകൾ. ഏത്‌ കൊലകൊമ്പൻ ഏജൻസിയായാലും ബിന്ദുകൃഷ്ണ ഒരുക്കിയ ‌ ‘കെണി’ തിരിച്ചറിയണമെന്ന നിലപാടിലാണ്‌ എ. ഗ്രൂപ്പ്‌.
ഇതിനിടയിൽ കോൺഗ്രസ്‌ സീറ്റുകളിൽ 
 ഒമ്പതുമുതൽ പതിനഞ്ചുവരെ പേരടങ്ങിയ പട്ടികകളാണ്‌ ഏജൻസികൾ നൽകിയിട്ടുള്ളത്‌. ഇത്‌ ഹൈക്കമാൻഡ്‌ പരിശോധിച്ചശേഷം പട്ടിക ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള സമിതിക്ക്‌ നൽകും. അവരുടെ പരിശോധനയ്‌ക്കുശേഷം ചുരുക്കപ്പട്ടിക ഹൈക്കമാൻഡിന്‌ തിരികെ നൽകും. അന്തിമ തീരുമാനം ഹൈക്കമാൻഡിന്റെ കൈയിലാണ്‌. 
ഇതിനിടെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പുതിയ ഗ്രൂപ്പിലേക്കുള്ള ബിന്ദുകൃഷ്ണയുടെ ചുവട് മാറ്റം ഐ ഗ്രൂപ്പിൽ കൂടുതൽ അസ്വസ്ഥത ഉണ്ടായിട്ടുണ്ട്.
ഹൈക്കമാൻഡിലെ സ്വാധീനം മുൻനിർത്തി സ്ഥാനാർഥികളെ തീരുമാനിക്കുന്നതിലടക്കം കെ സി വേണുഗോപാൽ നിർണായക ശക്തിയായി മാറുന്നത് കണ്ട് കൊണ്ടാണ് ബിന്ദുകൃഷ്ണയുടെ ഇ നീക്കം. 
ജില്ലയിലെ മുതിർന്ന ഐ ഗ്രൂപ്പ്നേ താക്കളോട് 
ഒരു കൂടിയാലോചനയും നടത്താതെയാണ്‌ ബിന്ദുകൃഷ്ണയുടെ നീക്കം. ബിന്ദുകൃഷ്ണയുടെ പ്രവർത്തന ശൈലിയിൽ അമർഷമുള്ള 
ഗ്രൂപ്പ്‌ രഹിതരും പഴയ എ, ഐ ഗ്രൂപ്പുകാരും ഇപ്പോൾ പാർട്ടി വിടാനുള്ള നീക്കത്തിലാണ്.

No comments:

Post a Comment