Saturday, 20 February 2021

വേനൽ കനക്കുന്നു കുടിവെള്ളമില്ലാതെ നാട് നടപടിയെടുക്കാതെ അധികൃതർ

വേനൽ കനക്കുന്നു  കുടിവെള്ളമില്ലാതെ നാട് നടപടിയെടുക്കാതെ അധികൃതർ 

പരവൂർ : നഗരഗ്രാമ വിത്യാസമില്ലാതെ പരവൂരിന്റെ ജലക്ഷാമത്തിന്റെ പിടിയിലേക്കമരുകയാണ്. കിണറുകളും കുളങ്ങളുമെല്ലാം വറ്റിത്തുടങ്ങി. ഉയർന്നപ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും താമസിക്കുന്നവർ കുടിവെള്ളത്തിനായി ബുദ്ധിമുട്ടിലാണ്.
പരവൂർ നഗരസഭയിലെയും പൂതക്കുളം 
പഞ്ചായത്തിലെയും പല പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം നേരിടുന്നുണ്ട്.
പല മേഖലകളിലെയും ജനങ്ങൾ പൈപ്പ് 
വെള്ളത്തെയാണ് കുടിവെള്ളത്തിനായി പ്രധാനമായും ആശ്രയിക്കുന്നത്. പരവൂർ നഗരസഭാപ്രദേശത്ത് പൊതുവേ ജലക്ഷാമം കുറവാണെന്ന് പറയാം.
എങ്കിലും നെടുങ്ങോലം പൂക്കുളം, പാറയിൽകാവ്, വിനായകർ തുടങ്ങി പരവൂരിന്റെ തീരപ്രദേശങ്ങളിലും ജലക്ഷാമം നേരിട്ടുതുടങ്ങിയിട്ടുണ്ട്.
ഇവിടങ്ങളിൽ കിണറുകൾ വറ്റിത്തുടങ്ങി.  വെള്ളത്തിന്റെ വിതരണത്തിലും തടസ്സങ്ങൾനേരിടുന്നുണ്ട്. പൂതക്കുളം പഞ്ചായത്തിലെ മിക്കവാറും പ്രദേശങ്ങളെല്ലാം കുടിവെള്ളക്ഷാമം നേരിടുന്ന മേഖലകളാണ്. കലയ്ക്കോട്, ഈഴംവിള, ഊന്നിൻമൂട്, ആശാരിമുക്ക്, കോട്ടുവൻകോണം
തുടങ്ങിയ പ്രദേശങ്ങളിലെല്ലാം  അതിരൂക്ഷമായ കുടിവെള്ള 
ജലക്ഷാമം അനുഭവപ്പെടുന്നുണ്ട്.ഇവിടെയെല്ലാം 
ഉയർന്നപ്രദേശങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായിട്ടുള്ളത്.
പൂതക്കുളം പഞ്ചായത്തിൽ ചെറുകിടപദ്ധതികളും ടാങ്കുകളും  സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലതും നാട്ടുകാർക്ക് ഗുണം ചെയ്തിട്ടില്ല.
ജലവിഭവവകുപ്പിന്റെ ചാത്തന്നൂർ സബ്ഡിവിഷനുകീഴിൽ വരുന്ന പ്രദേശങ്ങളാണ് പരവൂർ നഗരസഭയും പൂതക്കുളം പഞ്ചായത്തും ജപ്പാൻ
കുടിവെള്ള പദ്ധതിയിൽ 
നിന്നുള്ള വെള്ളമാണ് വിതരണം ചെയ്യുന്നത്. 

@ നടപടികൾ തുടങ്ങിജലവിഭവവകുപ്പ്

കുടിവെള്ളക്ഷാമം നേരിടാൻ വേണ്ടുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്. ആളുകൾ വെള്ളം കൂടുതലെടുക്കാൻ തുടങ്ങിയപ്പോൾ പദ്ധതിയുടെ ഒടുവിലറ്റത്തുള്ള മേഖലകളിൽ വെള്ളമെത്തുന്നില്ലെന്ന് പരാതിയുണ്ട്. തീരദേശമുൾപ്പെടെയുള്ളയിടങ്ങൾ നേരിടുന്ന പ്രതിസന്ധി ഇതാണ്. ഇത് പരിഹരിക്കാൻ നിയന്ത്രണങ്ങളോടെ വെള്ളം വിതരണം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ഗാർഹികേതര ആവശ്യങ്ങൾക്ക് വെള്ളമെടുക്കുന്നതിന് ഉടൻ നിയന്ത്രണമേർപ്പെടുത്തും. നിർമാണപ്രവർത്തനങ്ങൾക്കായി അനുവദിച്ചിട്ടുള്ള വെള്ളത്തിനും ഉടൻതന്നെ നിയന്ത്രണമുണ്ടാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു 


No comments:

Post a Comment