കേന്ദ്രസർക്കാർ സഹായത്താൽ ചാത്തന്നൂർ സഹകരണ സ്പിന്നിംഗ് മില്ലിന്റെ പ്രവർത്തനം വീണ്ടും ആരംഭിച്ചു.
@ വയന്റിങ് സെക്ഷനിൽ പഴയ മിഷനറികൾ വീണ്ടും സ്ഥാപിച്ചു
കൊല്ലം: തൊഴിലാളികൾക്ക് ശുഭപ്രതീഷ നൽകി കേന്ദ്രസർക്കാർ സഹായത്താൽ ചാത്തന്നൂർ സഹകരണ സ്പിന്നിംഗ് മില്ലിന്റെ പ്രവർത്തനം വീണ്ടും ആരംഭിച്ചു.ഓൺലൈൻ വഴി മുഖ്യമന്ത്രി പിണറായി വിജയനാണ് ഉത്ഘാടനം ചെയ്തത്. വ്യവസായ വകുപ്പ് മന്ത്രി ഇ. പി. ജയരാജൻ അധ്യക്ഷത വഹിച്ചു.കഴിഞ്ഞ രണ്ടര വർഷമായി ലേ ഓഫ് ആയിരുന്ന സ്പിന്നിംഗ് മില്ലിലെ തൊഴിലാളികൾ പട്ടിണിയിലായിരുന്നു മുഴുപട്ടിണിയിലേക്ക് നീങ്ങുമ്പോൾ ആണ് തൊഴിലാളികൾക്ക് നേരിയ പ്രതീക്ഷയുണർത്തി കൊണ്ട്പുതിയ മിഷനറികൾ സ്ഥാപിച്ചു കൊണ്ട് പ്രവർത്തനത്തിന് തുടക്കമിടുന്നത്.ഉത്ഘാടനം നടന്നുവെങ്കിലും ജോലി ആരംഭിച്ചിട്ടില്ല ഇപ്പോൾ ട്രയൽ ആണ് നടക്കുന്നത്. തൊഴിലാളികൾക്ക് പുതിയ മിഷൈനിൽ ട്രെയിനിങ് ആരംഭിച്ചിട്ടില്ല.ഇതിനിടയിൽ പഴയ മിക്ഷനറികളും സ്ഥാനം പിടിച്ചത് ഉത്ഘാടനത്തിന്റെ ശോഭ കെടുത്തി വയന്റിങ് സെക്ഷനിലാണ് ഇവിടെ നിന്ന് തന്നെ പൊളിച്ചു മാറ്റിയ മിഷനറികൾ സ്ഥാനം പിടിച്ചിരിക്കുന്നത് ഇത് പുതിയ മിഷനറികൾ വരുന്ന മുറയ്ക്ക് മാറ്റുമെന്ന് മാനേജ്മെന്റ് പ്രതിനിധികൾ പറഞ്ഞു. ജി. എസ്. ജയലാൽ. എം എൽ എ, മിൽ ചെയർമാൻ ജോർജ്മാത്യു, എൻ. അനിരുദ്ധൻ ഏക്സ്. എം എൽ എ, ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. ദിജു, യൂണിയൻ പ്രതിനിധികളും സംസാരിച്ചു.
ഫോട്ടോ: മുഖ്യമന്ത്രി ഉത്ഘാടനം ചെയ്യുന്നു.
ഫോട്ടോ:പഴയ മിഷനറികൾ
No comments:
Post a Comment