Thursday, 4 February 2021

ജില്ലയിൽ കോൺഗ്രസിൽ സ്വയംപ്രഖ്യാപിത സ്ഥാനാർത്ഥികൾ നേതൃത്വത്തിന് തലവേദനയാകുന്നു.

സ്വയംപ്രഖ്യാപിത സ്ഥാനാർത്ഥികൾ കോൺഗ്രസ്‌ നേതൃത്വത്തിന് തലവേദനയാകുന്നു.

കൊല്ലം: ജില്ലയിൽ കോൺഗ്രസിൽ സ്വയംപ്രഖ്യാപിത സ്ഥാനാർത്ഥികൾ നേതൃത്വത്തിന് തലവേദനയാകുന്നു. കെപിസിസി ജനറൽ സെക്രട്ടറിമാർ മുതൽ ബ്ളോക്ക് പ്രസിഡൻറമാർ വരെ വോട്ടർമാരെ കാണുന്ന തിരക്കിലാണ് പതിനൊന്ന് സീറ്റിൽ നാല് സീറ്റ് 
ഘടകകക്ഷികൾക്ക് പോയി കഴിഞ്ഞാൽ ബാക്കിയുള്ള 7 സീറ്റിലേക്കാണ് നൂറിലേറെ സ്ഥാനാർത്ഥികൾ രംഗത്ത് വന്നിരിക്കുന്നത്. സംസ്ഥാന തലത്തിൽ യുഡിഎഫിലെ
സീറ്റ് ചർച്ച പോലും തുടങ്ങുന്നതിന് മുൻപേ കോൺഗ്രസിലെ സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥികൾ വോട്ട് തേടാൻ തുടങ്ങിയത് നേതൃത്വത്തിന് തലവേദനയായി തുടങ്ങിയിട്ടുണ്ട്.ഒപ്പം ഘടകകക്ഷികളിൽ അമർഷവും പുകയുന്നു.
കൊല്ലം സീറ്റ് ഉറപ്പിച്ച് കൊണ്ട് ബിന്ദുകൃഷ്ണയും ശൂരനാട് രാജശേഖരനും മുന്നോട്ട് പോകുമ്പോൾ രണ്ട് പേരും രണ്ട് വട്ടം തോറ്റവരാണ് എന്ന ആരോപണം ഉന്നയിച്ചു കൊണ്ട് ഒരു വലിയ വിഭാഗം കോൺഗ്രസ് പ്രവർത്തകർ രംഗത്ത് എത്തിയിട്ടുണ്ട്. ആർ എസ് പി യുടെ സീറ്റ് ആയ
ഇരവിപുരത്ത് കോൺഗ്രസ് സ്ഥാനാർത്ഥികളായി ഒരു ഡസൻ പേരുണ്ട്. കെ.പി.സി സി ജനറൽ സെക്രട്ടറി അഡ്വ.ഷാനവാസ് ഖാൻ, എൻ.അഴകേശൻ, അൻസാർ അസീസ്തുടങ്ങി സി. സി സി ജനറൽ സെക്രട്ടറി വി പി നചന്ദ്രനും അഡ്വ.കെ.ബേബിസൺ വരെ സ്ഥിനാർത്ഥി മോഹികളായി രംഗത്ത് ഉണ്ടെങ്കിലും പരസ്പരം തമ്മിലടിക്കുന്ന ഇവർ ആർ എസ് പിയിൽ നിന്നും സീറ്റ് പിടിച്ചു വാങ്ങാൻ ഇവർ ഒറ്റകെട്ടാണ്. ചാത്തന്നൂരിൽ സ്ഥാനാർഥി മോഹവുമായി എത്തിയ ചാത്തന്നൂരിൽ 
 ബന്ധുക്കൾ ഉള്ള കെ പി സി സി ജനറൽ സെക്രട്ടറിയുടെ ആദ്യ പ്രോഗ്രാം തന്നെ 
ഡി സി സി പ്രസിഡൻ്റ് ഇടപെട്ട് പൊളിച്ചു കൊണ്ട് ഓരോരുത്തരുടെയും സ്ഥാനാർഥി മോഹം തല്ലികെടുത്തുകയാണ് ജില്ലാ കോൺഗ്രസ്‌ നേതൃത്വം ഇവിടെ 
 സഹകരണ ബാങ്ക് പ്രസിഡൻ്റ് കൂടിയായ വയലാർ ഗ്രൂപ്പ് നേതാവ് വോട്ട് പിടിത്തം തുടങ്ങിയിട്ട് രണ്ടാഴ്ച പിന്നിടുകയാണ് അവസാനം എതിർ ഗ്രൂപ്പ്നേതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ വോട്ട് പിടിക്കണ്ടാ എന്ന് കെ പി സി സി യുടെ വിളിയും എത്തിയതോടെ നേതാവ് ഉൾവലിഞ്ഞ ലക്ഷണമാണ് മുൻ എംപി യും മുൻ എം എൽ എ യും മുതൽ ബ്ലോക്ക്‌ പ്രസിഡന്റ്‌ വരെ ഇവിടെ 
സ്ഥാനാർഥിയാവൻ രംഗത്ത് ഉണ്ട് 
കോൺഗ്രസ്‌ കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്ത് എത്തിയ ഇവിടെ കെട്ടിയിറക്ക് സ്ഥാനാർഥിയ്ക്കാണ് സാധ്യതയെന്ന് സൂചന നൽകി കഴിഞ്ഞു. കുണ്ടറയിൽ മതന്യുനപക്ഷ വിഭാഗത്തിലെ സ്ഥാനാർഥി മതിയെന്ന പ്രചരണമാണ് ഇപ്പോൾ നടക്കുന്നത് അത് കൊണ്ട് തന്നെ ലാറ്റിൻ കത്തോലിക്കക്കാരുടെ അരമനകൾ കയറിയിറങ്ങുകയാണ് സ്ഥാനാർഥി മോഹികൾ ഇ മേരിദാസൻ,പി. ജർമിയാസുമാണ് വോട്ട് പിടിക്കാൻ മുന്നിൽ നിൽക്കുന്നത്. കരുനാഗപ്പള്ളിയിൽ പെയ്ഡ് ലോൺവാർത്തയുടെ പേരിൽ കിട്ടിയ യൂത്ത് നേതാവ് സി. ആർ. മഹേഷിന്റെ സ്ഥാനാർഥി മോഹം കെടുത്താൻ ഒരു ഡസൻ സ്ഥാനാർഥി മോഹികൾ തന്നെ രംഗത്തുണ്ട്. കുന്നത്തൂരിൽ കോൺഗ്രസ്‌ സ്ഥാനാർഥിയാണ് മത്സരത്തിൽ എത്തുന്നത് എന്ന് സൂചന നൽകി രണ്ട് നേതാക്കൾ മണ്ഡലത്തിൽ നിലയുറപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ തവണ ലീഗ് മത്സരിച്ച പുനലൂർ സീറ്റിൽ ഇക്കുറി പുനലൂർ മധുവും സൈമൺ അലക്സുമാണ് രംഗത്തുള്ളത് പത്തനാപുരത്തിന് വേണ്ടിയും സൈമൺ അലക്സ് രംഗത്തുണ്ട് ഇക്കുറി ശക്തനായ നേതാവിനെ ഇറക്കി പത്തനാപുരം പിടിക്കാനാണ് കോൺഗ്രസ്‌ ലക്ഷ്യമിടുന്നത് എങ്കിലും കോൺഗ്രസിലെ ഒരു വിഭാഗം രഹസ്യമായി ഗണേഷ്. എം എൽ എയ്ക്ക് ഒപ്പമാണ് കൊട്ടാരക്കര ലക്ഷ്യമിട്ട് ഒരു കെ പി സി സി ജനറൽ സെക്രട്ടറി കൊടികുന്നേൽ സുരേഷിന്റ അനുഗ്രഹത്താൽ രംഗത്തുണ്ട് എങ്കിലും പ്രാദേശിക വികാരത്തിനാണ് മുൻഗണന നൽകണമെന്ന്നാണ് ബ്ലോക്ക്‌ തല കോൺഗ്രസ്‌ നേതാക്കളുടെ ആവശ്യം നൂറിലധികം സീറ്റ് മോഹികൾ രംഗത്ത് ഉണ്ടെങ്കിലും ലീഗ് അടക്കമുള്ള ഘടകകക്ഷികൾ ഏതൊക്കെ സീറ്റ് ആവശ്യപ്പെടും ഒപ്പം ആർ എസ് പി സീറ്റുകൾ വച്ച് മാറാൻ തയ്യാറായില്ലെങ്കിൽ കോൺഗ്രസ്‌ നേതാക്കളുടെ മോഹങ്ങൾ പാഴ്മോഹങ്ങളായി മാറും ഇത് വോട്ട് പിടിത്തം തുടങ്ങിയവർ എല്ലാം തിരിഞ്ഞു നിൽക്കും എന്ന ആശങ്കയും ജില്ലാ കോൺഗ്രസ്‌ നേതൃത്വത്തിനുണ്ട് അത് കൊണ്ട് തന്നെ നേതൃത്വത്തിന്റ അനുവാദം ഇല്ലാതെ ആരും വോട്ട് പിടിക്കാൻ ഇറങ്ങരുത് എന്ന്നാണ് നേതൃത്വത്തിന്റെ നിലപാട്.

No comments:

Post a Comment