ചാത്തന്നൂർ : കത്താ ത്ത
തെരുവ് വിളക്കുകൾ മൂലം ചാത്തന്നൂർ പട്ടണം ഇരുട്ടിലായിട്ടും പഞ്ചായത്ത് അധികാരികൾ തിരിഞ്ഞു നോക്കുന്നില്ല.
സമയാസമയം അറ്റകുറ്റപണികൾ നടത്താത്തത് മൂലം
നശിച്ചു പോയ അൻപതോളം തെരുവ് വിളക്കുകൾ ഇതെല്ലാം കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന പഞ്ചായത്ത് ഭരണസമിതി ചാത്തന്നൂരിന് ശാപമായി മാറുന്നു. ചാത്തന്നൂർ ടൗണിൽ തൂങ്ങിയാടുകയാണ് പ്രധാന ഹൈമാസ്റ്റ് ലൈറ്റ് രണ്ട് ലൈറ്റ് കത്തുന്നതും ഇല്ല തിരഞ്ഞെടുപ്പിന് മുൻപ് അറ്റകുറ്റപണിക്ക് താഴ്ത്തിയ ലൈറ്റ് തൂണിന്റ മധ്യഭാഗം എത്തിയപ്പോൾ നിച്ഛലമായതാണ് പണിക്ക് വന്നവർ ഉപേക്ഷിച്ചു മടങ്ങിയതോടെ ലൈറ്റ് തൂങ്ങിയാടുകയാണ്.
വൈദ്യുതി ഭവന് മുന്നിൽ ദേശീയപാതയിലെ ഡിവൈഡർ തുടങ്ങുന്ന ഭാഗത്തുള്ള മിനി ഹൈമാസ്റ്റ്
ലൈറ്റ് സ്ഥാപിച്ച് മൂന്ന്മാസം കഴിഞ്ഞിട്ടും പ്രവർത്തിപ്പിക്കാൻ നടപടിയില്ലാത്തത്. പോസ്റ്റോഫീസിന് സമീപം ദേശീയപാതയിൽ ഡിവൈഡറിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ വീതിക്കുറവും വളവും ഏറെ അപകടകരമാണ്. വെളിച്ചക്കുറവ് കാരണം അപകടം പതിവായതോടെയാണ്
പഞ്ചായത്ത് തനത് ഫണ്ടുപയോഗിച്ച് ഇവിടെ മിനി ഹൈമാസ്റ്റ് ലൈറ്റ്
സ്ഥാപിച്ചത്. ദേശീയപാതയിലൂടെ ചീറിപ്പാഞ്ഞുവരുന്ന വാഹനങ്ങൾ ഇടുങ്ങിയ ഭാഗത്തേക്ക് കയറുമ്പോഴാണ് കൂടുതൽ അപകടം. തീരെ വെളിച്ചംകുറവായ ഇവിടെയെത്തുന്ന വാഹനങ്ങൾ അടുത്തുവരുമ്പോഴാണ് വീതിക്കുറവ് കാണുന്നത്. പെട്ടെന്ന് വെട്ടിത്തിരിക്കുന്നതോടെ തൊട്ടുപിറകിലെത്തുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടാകുന്നത്. ഇരുചക്രവാഹനങ്ങൾക്കാണ് ഇത് ഭീഷണിയാകുന്നത്. മുന്നേപോകുന്ന വലിയ വാഹനം പെട്ടെന്ന് വെട്ടിത്തിരിയുമ്പോൾ പിന്നാലെയെത്തുന്ന ഇരുചക്രവാഹനങ്ങൾ നിയന്ത്രണംവിട്ട് റോഡരികിലേക്ക് മറിഞ്ഞും അപകടമുണ്ടാകുന്നു. അശാസ്ത്രീയമായ റോഡു നിർമാണവും വെളിച്ചക്കുറവും ദേശീയപാത അപകടഭീതിയിലാഴ്ത്തിയിട്ടും ഗ്രാമ പഞ്ചായത്ത് അധികൃതർ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ് എന്ന് നാട്ടുകാർ ആരോപിക്കുന്നു.
ലൈറ്റുകൾ സ്ഥാപിച്ചതിൽ മറ്റുള്ളവയെല്ലാം പ്രകാശിപ്പിക്കാൻ കഴിഞ്ഞെങ്കിലും ഇത് മാത്രം ഇതുവരെ പ്രവർത്തിപ്പിക്കാൻ നടപടിയായില്ല. പദ്ധതി പ്രകാരം ദേശീയപാതയിൽ നാല് വിളക്കുകളാണ് സ്ഥാപിച്ചത്.ചാത്തന്നൂർ പോലീസ് സ്റ്റേഷന് സമീപത്തെ എസ്ബി ഐ ക്ക് മുന്നിലും ചാത്തന്നൂർ ജങ്ഷനിൽ കൊല്ലം ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപവും ഇത്തിക്കര പാലത്തിന് കിഴക്ക് വേ ബ്രിഡ്ജിന് സമീപവും സ്ഥാപിച്ച വിളക്കുകൾ പ്രവർത്തിക്കുന്നുണ്ട്. പുതിയ ഭരണസമിതി നിലവിൽവന്നിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല.അടിയന്തിരമായി കത്താത്ത തെരുവ് വിളക്കുകൾ കത്തിക്കുന്നതിനുള്ള നടപടികൾ കൈകൊള്ളണമെന്നാണ് ജനങ്ങളുടെ ആവശ്യം.
No comments:
Post a Comment