ചാത്തന്നൂർ : കോവിഡിൽ നിന്നും പാഠം പഠിച്ച ജനങ്ങൾ സൈക്കിളിലേക്ക് തിരിച്ചു പോകുന്നു. ന്യൂജെനറേഷൻ ആണ് കൂടുതലായും സൈക്കിളിനെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നത്.
കോവിഡ് കാലത്ത് വ്യായാമത്തിന്റെ ഭാഗമായും യാത്രയ്ക്കും
സെക്കിളിനെ സ്നേഹിച്ചു തുടങ്ങിയവർ.
ഇപ്പോൾ സൈക്കിൾയാത്ര ഹരമാക്കി മാറ്റി ജീവിതത്തിന്റെ ഭാഗമാക്കിയിരിക്കുന്നു. ഇത് കണ്ട് കൂടുതൽ ആൾക്കാർ സൈക്കിൾ സവാരിയിലേക്കും വ്യായാമത്തിനും ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു.
സൈക്കിൾ വിപണിയിൽ ഉണ്ടായിരിക്കുന്ന പുത്തനുണർവ് ഇതിന്റെ മുഖ്യ തെളിവാണ് എന്ന് സൈക്കിളിനെ സ്നേഹിക്കുന്നവർ പറയുന്നു. ലോക്ക് ഡൗണിന് ശേഷം നിരവധി സൈക്കിൾ ഷോറൂമുകളും വർക്ക്ഷോപ്പുകളുമാണ് നാടെങ്ങും തുറന്നത്. പഴയ തലമുറയിൽ ഇപ്പോഴും സൈക്കിൾ കൊണ്ട് ഉപജീവനം നടത്തുന്നവർ ഇപ്പോഴും ഉണ്ട്
ജീവിതത്തിന്റെ കയറ്റങ്ങളെല്ലാം ചവിട്ടിക്കയറിയത് സൈക്കിൾ കൊണ്ടാണെന്ന് ചാത്തന്നൂർ ടൗണിലെ ലോഡിങ് തൊഴിലാളി ഉദയൻ പറയുന്നു. ഇപ്പോഴും മണിമണിപോലെ സൈക്കിളോടിക്കുന്നുണ്ട് ഇപ്പോഴും. ‘54 വയസ്സായില്ലേ, ഇനി സൈക്കിൾ വേണോ’ എന്ന് ചോദിച്ചാൽ ചാത്തന്നൂർ ഏറം ലക്ഷം വീട് വീട്ടിൽ ഉദയൻ തിരിച്ചു പറയും. 'ആറാം വയസ്സിൽ പഠിച്ചെടുത്തതാ, പിന്നെ ഇതാണ് ശീലം.’
ലോഡിങ് ജോലിയുടെ ഭാഗമായി കമ്പി, സിമന്റ്, പലചരക്ക് കടകളിലെ സാധനങ്ങൾ വീടുകളിൽ എത്തിക്കുകയാണ് പ്രധാന ജോലിയെങ്കിലും
മരംമുറിയും മറ്റുമാണ് ഉദയന്റെ
ഉപജീവനമാർഗം. ‘എവിടെയും വല്യ ചെലവില്ലാതെ സൈക്കിളിലെത്താം. ബൈക്കിന്റെ പത്രാസിന് പെട്രോളടിച്ച് കളയുന്ന പണം ലാഭിക്കാം. വ്യായാമത്തിന് വേറെ പണിയൊന്നും നോക്കേണ്ടതുമില്ല’ ഉദയൻ പറയുന്നു.
ന്യൂജെൻ സൈക്കിൾ യാത്രക്കാർ കോവിഡ് കാലത്ത് വ്യായാമത്തിന്റെ ട്രാക്കിൽ സെക്കിളിനെ സ്നേഹിച്ചു തുടങ്ങിയതാണ്. സൈക്കിൾയാത്ര
ആരോഗ്യത്തിന്റെ വഴിയിൽ നീങ്ങുമ്പോൾ നാടെങ്ങും
സൈക്കിൾബെൽ മുഴങ്ങുകയാണ്. ഒപ്പം പലരും സൈക്കിൾ ക്ലബ്ബുകൾ രൂപീകരിക്കാനും കൂട്ട സൈക്കിളോട്ടങ്ങൾ സംഘടിപ്പിക്കാനും സൈക്കിളിന്റെ ഉപയോഗത്തിന്റെ നല്ല വശങ്ങളെ കുറിച്ച് ബോധവത്കരണവും ആരംഭിച്ചു കഴിഞ്ഞു.ലോക്ക് ഡൌൺ തുടങ്ങിയ ശേഷം
സൈക്കിൾവില്പന ഇരട്ടിയിലേറെയായതായി കച്ചവടക്കാർ പറയുന്നു സ്പോർട്സ് ഉപയോഗത്തിനുള്ള സൈക്കിളുകൾ കൂടുതലായി വിറ്റ് പോകുന്നതായി കച്ചവടക്കാർ സാക്ഷ്യപ്പെടുത്തുന്നു.
നിലവിൽ പല ഇഷ്ട ബ്രാൻഡുകളുടെയും സൈക്കിളുകൾക്ക് ബുക്കുചെയ്ത് കാത്തിരിക്കേണ്ട സ്ഥിതിയാണ്. ആരോഗ്യസുരക്ഷാ ജാഗ്രതയിലാണ് ചെറുപ്പക്കാർക്കിടയിലടക്കം സൈക്കിളിന് പ്രചാരമേറിയത്. ചെറിയ ദൂരത്തേക്ക് കൂടുതൽപേർ സൈക്കിൾ ശീലമാക്കുന്നതോടെ നിരത്തുകളിൽ സൈക്കിൾ നിറയുന്ന കാലം വിദൂരമല്ല.
No comments:
Post a Comment