Monday, 15 February 2021

ദേശീയപാതയോരത്ത് കണ്ണടച്ച് തെരുവുവിളക്കുകൾ കണ്ണ് തുറക്കാതെ അധികൃത‌‌ർ

ദേശീയപാതയോരത്ത് 
കണ്ണടച്ച് തെരുവുവിളക്കുകൾ കണ്ണ് തുറക്കാതെ അധികൃത‌‌ർ  

കൊട്ടിയം :ദേശീയപാതയോരം  അന്ധകാരത്തിലായിട്ടും ഇരുട്ടകറ്റാൻ ഒന്നും ചെയ്യാതെ ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത്.‌ ആദിച്ചനലൂർ ഗ്രാമപഞ്ചായത്ത്‌ അതിർത്തി പങ്കിടുന്ന ദേശീയപാതയോരത്തെ 
ഇത്തിക്കര മുതൽ കൊട്ടിയം വരെയുള്ള  ഭാഗത്ത്റോഡിന്റെ ഇരു സൈഡിലുമായി റോഡിനോട് ചേർന്ന് 
നൂറോളം തെരുവ് വിളക്കുകൾ ഉണ്ടെങ്കിലും ഒന്ന് പോലും കത്തുന്നില്ല. 
കഴിഞ്ഞ ഭരണ സമിതിയുടെ കാലത്താണ് ഇരുമ്പ് തൂണ്ണുകളിൽ 
തെരുവു വിളക്കുകൾ സ്ഥാപിച്ചത്. പരസ്യ ബോർ‌ഡുകൾ സ്ഥാപിക്കുക
അത് വഴി വരുമാനം ഉണ്ടാക്കുക 
എന്ന ഉദ്ദേശത്തോടെയാണ് തെരുവു വിളക്കുകൾ സ്ഥാപിച്ചത്. എന്നാൽ വിളക്കുകകൾ സ്ഥാപിച്ച് മാസങ്ങൾക്കുള്ളിൽ തന്നെ ഇവയിൽ പലതും പണി മുടക്കിത്തുടങ്ങിയിരുന്നു. ഇതിന് പിന്നാലെ വാഹനങ്ങൾ ഇടിച്ചു ഭൂരിഭാഗം ലൈറ്റുകളും തകർന്നു.ചിലത് കടക്കാർ തന്നെ തകർക്കുകയും ചെയ്തു തകർന്ന ലൈറ്റുകൾ പലതും 
കാൽനടയാത്രകാർക്ക് അപകടഭീഷണി ഉയർത്തി കൊണ്ട് റോഡ് സൈഡിൽ തന്നെയുണ്ട്.
തെരുവു വിളക്കുകളിൽ സ്ഥാപിച്ചിരുന്ന പരസ്യ ബോ‌ർഡുകൾ മിക്കവയും  നിലം പൊത്തി. ഇപ്പോൾ പരസ്യവരുമാനം നിലച്ചതോടെ അറ്റകുറ്റപണികൾ നടത്തുന്നതും നിന്നു.
ഇ ലൈറ്റുകൾ സ്ഥാപിച്ചതോടെ ഇലട്രിക് പോസ്റ്റുകളിൽ സ്ഥാപിച്ചിരുന്ന ലൈറ്റുകൾ അറ്റകുറ്റപണികൾ നടത്താതെ ഉപേക്ഷിച്ചിരുന്നു ഇപ്പോൾ വന്ന പഞ്ചായത്ത്‌ ഭരണസമിതി പോസ്റ്റുകളിൽ സ്ഥാപിച്ചിരുന്ന പഴയ ലൈറ്റുകൾ പുന:സ്ഥാപിക്കുകയാണ്. തൂണുകളിൽ സ്ഥാപിച്ചിരിക്കുന്ന ലൈറ്റുകൾ മെയിൻറന്റസ് ചെയ്യുന്നതിന് വൻതുക ആവശ്യമാണ്. വർഷാവർഷം വൻതുകയാണ് ഇ ലൈറ്റുകളുടെ അറ്റകുറ്റപണികൾക്ക് വേണ്ടി പഞ്ചായത്ത്‌ ചിലവഴിക്കുന്നത്.
അടിയന്തിരമായി ഇ ലൈറ്റുകൾ അറ്റകുറ്റപനികൾ നടത്തി അന്ധകാരത്തിലായ ദേശീയപാതയ്ക്ക് വെളിച്ചമേകണമെന്ന്നാണ് ജനങളുടെ ആവശ്യം.



No comments:

Post a Comment