പരവൂർ: ഗ്രാമപഞ്ചായത്ത് അംഗത്തിന്റ നേതൃത്വത്തിൽ ചാത്തന്നൂരിൽ കോൺഗ്രസിൽ വീണ്ടും കലാപം കൂട്ടരാജി. പൂതക്കുളം നോർത്ത്
മണ്ഡലം പ്രസിഡന്റും മുൻ
ഗ്രാമപഞ്ചായത്ത് അംഗം കൂടിയായ മണ്ഡലം പ്രസിഡന്റ് വി. കെ. സുനിൽകുമാറിനെ മണ്ഡലം പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുൻ മണ്ഡലം പ്രസിഡന്റ് ഗ്രാമ പഞ്ചായത്ത് അംഗവുമായ
ഷൈജുബാലചന്ദ്രന്റ് നേതൃത്വത്തിൽ ഡി സി സി പ്രസിഡന്റിനും കെ പി സി സി യ്ക്കും അമ്പതോളം ഭാരവാഹികളും പാർട്ടി പ്രവർത്തകരും ഒപ്പിട്ട നിവേദനം നൽകിയിരുന്നു. ഇതിൽ തീരുമാനം. ഉണ്ടാക്കാതെ ചർച്ച പോലും നടത്താതിൽ പ്രതിക്ഷേധിച്ചു കൊണ്ടാണ് ഭാരവാഹികൾ അടക്കമുള്ളഅൻപത്തിയാറുപേര് രാജികത്ത് നൽകിയത്.സംഭവത്തെ കുറിച്ച് രാജിവച്ചവർ പറയുന്നത് ഇങ്ങനെയാണ് ഷൈജുബാലചന്ദ്രന് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വേണ്ടി
വി. കെ. സുനിൽകുമാറിന് മണ്ഡലം പ്രസിഡന്റിന്റ് താത്കാലിക ചുമതല നൽകിയിരിന്നു തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രസിഡന്റ് ആയി ബിന്ദുകൃഷ്ണ വി. കെ. സുനിൽകുമാറിനെ സ്ഥിരപ്പെടുത്തുകയായിരുന്നു. ഇതിനെ തുടർന്ന് വി. കെ. സുനിൽകുമാറിനെ മാറ്റണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു കൊണ്ട് ഷൈജുബാലചന്ദ്രന്റ നേതൃത്വത്തിലുള്ള സംഘം ബിന്ദുകൃഷ്ണയ്ക്ക് എതിരെ കലാപകൊടി ഉയർത്തികൊണ്ട് രംഗത്ത് വന്നിരിക്കുന്നത് ആദിച്ചനലൂർ പഞ്ചായത്തിൽ ഡി സി സി ജനറൽ സെക്രട്ടറി അടക്കം 68ഓളം പേര് രാജി വച്ചതിന് പിന്നാലെയാണ് വീണ്ടും 56പേര് കൂടി രാജിവച്ചിരിക്കുന്നത് കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്തിൽ ചാത്തന്നൂർ ഡിവിഷനിൽ സ്ഥാനാർഥിയായ ഷൈലജപ്രകാശും ചാത്തന്നൂർ ഗ്രാമപഞ്ചായത്തിലെ
താഴം വാർഡ് സ്ഥാനാർഥിയും മുൻ ഗ്രാമപഞ്ചായത്ത് അംഗവുമായ സുനിതമഹേശ്വരനും കോൺഗ്രസ് വിട്ടിരുന്നു അതിന്റെ പിന്നാലെയാണ് വരിവരിയായി പ്രവർത്തകർ കോൺഗ്രസ് വിടുന്നത്. തിരഞ്ഞെടുപ്പ് അടുത്തതോടെ കൂടുതൽ ആൾക്കാർ കോൺഗ്രസ് വിടുന്നത് നേതാക്കളിൽ അങ്കലാപ്പ് ഉണ്ടാക്കിയിട്ടുണ്ട് വരും ദിവസങ്ങളിൽ കൂടുതൽ ആൾക്കാർ കോൺഗ്രസ് വീടുമെന്ന് അഭ്യൂഹമുണ്ട്
ജില്ലയിലെ തന്നെ തലമുതിർന്ന നേതാവ് കൂടിയായ കെ.പി. സി. സി അംഗവുമായിരുന്ന വി. വിജയമോഹൻ കോൺഗ്രസ് പ്രവർത്തനം അവസാനിപ്പിച്ചു കഴിഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ പേര് കോൺഗ്രസ് വിടുമെന്ന് പ്രവർത്തനകർ പറയുന്നു.
No comments:
Post a Comment