ബോധവത്കരണ സെമിനാർ ശ്രദ്ധേയമായി
ചാത്തന്നൂർ : സംസ്ഥാന സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്’ പദ്ധതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച
കേരള പോലീസ് ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 എ റീജിയൻ 9 സോൺ
എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ
കേരളകൗമുദി സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ
ചാത്തന്നൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ രാകേഷ് പി.എസ്. ഉദ്ഘാടനം ചെയ്തു, പാരിപ്പള്ളി എസ്.എച്ച്.ഒ. ആശാ വി. രേഖ ബോധവത്കരണ ക്ലാസ്സ് നയിച്ചു.
ലയൺസ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് 318 എ സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ പി.എം.ജെ.എഫ്. ലയൺ ടി. ബിജുകുമാർ മുഖ്യപ്രഭാഷണം നടത്തി.
സ്കൂൾ പ്രിൻസിപ്പൽ ശ്രീകല എസ്. അധ്യക്ഷത വഹിച്ചു
ലയൺസ് ഡിസ്ട്രിക്ട് പ്രിൻസിപ്പൽ സെക്രട്ടറി എം.ജെ.എഫ്. ലയൺ രാജഗോപാൽ എസ്.ആർ., സോൺ ചെയർപേഴ്സൺ ലയൺ അനിൽകുമാർ
ശാസ്ത്ര സാഹിത്യ പരിക്ഷത്ത് മുൻ മേഖല പ്രസിഡന്റ് ഡോ. ജയചന്ദ്രൻ, പി ടി എ വൈസ് പ്രസിഡന്റ് മനു.ജി.പിള്ള
എന്നിവർ സംസാരിച്ചു.ഹെഡ്മിസ്ട്രസ് തങ്കച്ചി പി.എം. സ്വാഗതവും വിമൽകുമാർ എ പി നന്ദിയും പറഞ്ഞു
ലയൺസ് ക്ലബ് പാരിപ്പള്ളി പ്രസിഡന്റ്
ലയൺ സി. ജി. രാധകൃഷ്ണൻ, സെക്രട്ടറി
ലയൺ രാധകൃഷ്ണപിള്ള, പരവൂർ പ്രസിഡന്റ് ലയൺ പുരുക്ഷോത്തമൻ, പാളയംകുന്ന് യൂണിറ്റ് പ്രസിഡന്റ്
ലയൺ ജ്ഞാനപ്രകാശ്, ലയൺ
പ്രദീപ്, ലയൺ ശശിധരൻപിള്ള,
ലയൺ എൻ. രാമചന്ദ്രൻ, ലയൺ
രത്നാകരൻ, ലയൺ
അശോക് കുമാർ,ലയൺ
ഉഷശശിധരൻ, ലയൺ
ജയപ്രകാശ്, ലയൺ
രഞ്ജൻ ദാമോദരൻ എന്നിവർ നേതൃത്വം നൽകി. ക്യാമ്പസിലെ വിദ്യാർത്ഥികളെ ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ 'ഓപ്പറേഷൻ തൂഫാൻ വാരിയേഴ്സ്' ആയി ചുമതലയേൽക്കുന്നതിന്റെ പ്രതീകമായാണ് ചടങ്ങുകൾ നടന്നത്. കൂടാതെ, ക്യാമ്പസിലെ പ്രിയപ്പെട്ട വിദ്യാർത്ഥികളും അധ്യാപകരും ഒന്നിച്ച് ചേർന്ന് ഒരേ മനസ്സോടെ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി ഈ പോരാട്ടത്തിൽ പങ്കാളികളായി.
@ ലഹരിയോട് നോ പറയുക -എ സി പി
"ലഹരിയോട് നോ പറയുക. ആരോഗ്യം തിരഞ്ഞെടുക്കുക. ജീവിതം തിരഞ്ഞെടുക്കുക. നല്ലൊരു ഭാവി തിരഞ്ഞെടുക്കുക" എന്ന സന്ദേശം നമുക്ക് ഉയർത്തിപ്പിടിക്കാമെന്ന് ചാത്തന്നൂർ എ സി പി രാകേഷ് പി.എസ്. വിദ്യാർത്ഥികളോട് പറഞ്ഞു.ലഹരിക്കെതിരെ ജാഗ്രതയും ജീവിതത്തോട് പ്രതിബദ്ധതയും വളർത്തിയെടുക്കുമ്പോഴാണ് ആരോഗ്യകരവും മൂല്യബോധമുള്ളതുമായ ഒരു തലമുറയെ വാർത്തെടുക്കാൻ കഴിയുകയെന്ന് അദ്ദേഹം പറഞ്ഞു.
ഓരോ യുവത്വത്തെയും ലഹരിയിൽ നിന്ന് അകറ്റി നിർത്താൻ കഴിയുമ്പോൾ, നാം ഒരു വ്യക്തിയെ മാത്രമല്ല, ഒരു കുടുംബത്തെയും ഒരു സമൂഹത്തെയും സംരക്ഷിക്കുകയാണ്.
നമ്മൾ ചെയ്യുന്നത്.
ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ടിന് സമൂഹത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും വലിയ ജനകീയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മാധ്യമ സ്ഥാപനങ്ങളും പൊതുസമൂഹവും ഇതിന്റെ ഭാഗമായി മുന്നോട്ടുവന്നത് ഏറെ സന്തോഷവും അഭിമാനവും നൽകുന്നുവെന്ന് എ സി പി പറഞ്ഞു
@ ആശ. വി. രേഖ
നിയമനടപടികളിലൂടെ മാത്രം ലഹരിമുക്ത സമൂഹം സൃഷ്ടിക്കാനാകില്ലെന്നാണ്
പാരിപ്പള്ളി സ്റ്റേഷൻ ഓഫിസർ ആശ. വി. രേഖ പറഞ്ഞു.കുടുംബം, വിദ്യാലയം, ആരോഗ്യപ്രവർത്തകർ, മാധ്യമങ്ങൾ, പൊതുസമൂഹം എന്നിവരുടെ കൂട്ടായ ഇടപെടൽ അനിവാര്യമാണ്. കുട്ടികളിലും യുവജനങ്ങളിലും ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനൊപ്പം ലഹരിയുടെ ഉപയോഗത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങളും കണ്ടെത്തി പ്രതിരോധിക്കണമെന്നും ആശ. വി. രേഖ പറഞ്ഞു അതിനായി
ലഹരിക്കെതിരായ ബോധവത്കരണ പ്രവർത്തനങ്ങൾ താഴെത്തട്ടിൽ ശക്തമാക്കണമെന്നും ലഹരി ഉപയോഗത്തിന് അടിമപ്പെടുന്നവർക്ക് ആവശ്യമായ ചികിത്സയും പുനരധിവാസവും ഉറപ്പാക്കണം അതിനായി
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ജനകീയ പ്രസ്ഥാനമായി മാറുമ്പോഴേ
സുരക്ഷിതവും ലഹരിമുക്തവുമായ സമൂഹം യാഥാർഥ്യമാകൂ എന്നും ആശ. വി. രേഖ പറഞ്ഞു.
@ വൈസ് ഡിസ്ട്രിക്ട് ഗവർണർ പി.എം.ജെ.എഫ്. ലയൺ ടി. ബിജുകുമാർ
കേരളത്തിൽ ലഹരി ഉപയോഗവും അതുമായി ബന്ധപ്പെട്ട സാമൂഹിക പ്രശ്നങ്ങളും വർധിച്ചുവരുന്നത് ആശങ്കയാകുന്ന സാഹചര്യത്തിലാണ് കേരളകൗമുദിയുമായി ചേർന്ന് ലയൺസ് ക്ലബ് ലഹരിവിരുദ്ധ സെമിനാർ സംഘടിപ്പിക്കുന്നത്. വൈസ് ഡിസ്ട്രിക്ട് ഗവർണർ പി.എം.ജെ.എഫ്. ലയൺ ടി. ബിജുകുമാർ പറഞ്ഞു.
ഒരാളുടെ ലഹരി ഉപയോഗം അയാളുടെ വ്യക്തിജീവിതത്തെ മാത്രമല്ല ബാധിക്കുന്നത്. ചില സാഹചര്യങ്ങളിൽ നിരപരാധികളായ മറ്റുള്ളവരുടെ ജീവിതവും സുരക്ഷയും അപകടത്തിലാക്കാൻ ഇത്തരം പ്രവണതകൾ കാരണമാകുന്നുണ്ട്.
ലഹരിക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്ന കേരളത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'ഓപ്പറേഷൻ തുഫാൻ' ഉൾപ്പെടെയുള്ള ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. മയക്കുമരുന്ന് വിതരണ ശൃംഖലകൾ തകർക്കുന്നതിനും യുവജനങ്ങളെ ലഹരിയുടെ പിടിയിൽനിന്ന് സംരക്ഷിക്കുന്നതിനുമാണ് ഇത്തരം സെമിനാറുകൾ ഗുണം ചെയ്യുമെന്നും
ലയൺ ടി. ബിജുകുമാർ പറഞ്ഞു
@ ഡോ. ജയചന്ദ്രൻ (ശാസ്ത്രസാഹിത്യ പരീക്ഷത്ത് )
മയക്കുമരുന്ന് ഉപയോഗിക്കുന്നവരോട്
സഹാനുഭൂതിയോടെയും ശാസ്ത്രീയമായ സമീപനത്തോടെയും ഇടപെടലുകൾ നടത്തേണമെന്ന് ശാസ്ത്ര സാഹിത്യ പരിക്ഷത്ത് മുൻ മേഖല പ്രസിഡന്റ് ഡോ. ജയചന്ദ്രൻ പറഞ്ഞു
മയക്കുമരുന്ന് ഉപയോഗിക്കുന്ന ഒരാളെ സമൂഹം പലപ്പോഴും കുറ്റവാളിയായി കാണാറുണ്ട്. എന്നാൽ മാനസികാരോഗ്യ വിദഗ്ധരുടെ കാഴ്ചപ്പാടിൽ, ലഹരി ആശ്രിതാവസ്ഥ ഒരു ചികിത്സയും പിന്തുണയും ആവശ്യമായ ആരോഗ്യപ്രശ്നമാണ്. കുറ്റപ്പെടുത്തലും അപമാനവും പലപ്പോഴും പ്രശ്നം കൂടുതൽ വഷളാക്കുകയാണ് ചെയ്യുന്നത്. അതിനുപകരം സഹാനുഭൂതിയോടെയും ശാസ്ത്രീയമായ സമീപനത്തോടെയും ഇടപെടലുകൾ നടത്തിയാൽ അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാമെന്നും അദ്ദേഹം പറഞ്ഞു.
No comments:
Post a Comment